അവിസ്മരണീയം റഷ്യൻ ലോകകപ്പ്

നിലിൻ കൃപാകരൻ ഫുട്ബോളിന്റെ സഹജമായ  സൗന്ദര്യത്തിനൊപ്പം, അവസാന നിമിഷം വരെയുള്ള ആവേശവും പിരിമുറുക്കവും തിരിഞ്ഞുമറിയലുകളും (ട്വിസ്റ്റ്‌ ) എല...

നിലിൻ കൃപാകരൻ
ഫുട്ബോളിന്റെ സഹജമായ  സൗന്ദര്യത്തിനൊപ്പം, അവസാന നിമിഷം വരെയുള്ള ആവേശവും പിരിമുറുക്കവും തിരിഞ്ഞുമറിയലുകളും (ട്വിസ്റ്റ്‌ ) എല്ലാം ചേർന്നപ്പോൾ കഴിഞ്ഞ ഒരുമാസം അടിപൊളിയായി അങ്ങ് പോയി. സാമൂഹിക മാധ്യമങ്ങളുടെ പ്രസക്തി കൂടുതൽ തിരിച്ചറിയാൻ ഈ ലോകകപ്പ് ദിനങ്ങൾ കാരണമായി. ബാല്യകാല സുഹൃത്തുക്കളും, സ്കൂൾ-കോളേജ് നൻപന്മാരും, സഹപ്രവർത്തകരും, ഓൺലൈൻ ഫ്രണ്ട്സും, അപരിചിതരും എല്ലാവരും കാൽപ്പന്ത് കളി എന്ന ഒറ്റ വികാരത്തിന് പുറത്ത് ഒന്നിച്ച നിമിഷങ്ങളായിരുന്നു കടന്നു പോയത്...

ലോകത്തിന്റെ വിവിധ കോണുകളിൽ ഇരുന്നു കൊണ്ട് തന്നെ പരസ്പരം സംവദിക്കാനും, വഴക്കിടാനും, പരിചയം  പുതുക്കാനും, ട്രോളാനും(പുതിയത്) ഫിഫ ലോകകപ്പും ഫേസ്ബുക്കും അവസരം നൽകി. വീട്ടിൽ ഒറ്റയ്ക്ക് ഇരുന്നു കണ്ട കളി പോലും വിരസമായി തോന്നിയില്ല. കാരണം ഫേസ്ബുക്കിൽ ഒരു അപ്ഡേറ്റ് ഇട്ടാൽ, പിന്നെ സംഭവം ഉഷാറാകും. ഫുട്ബോൾ മത്സരങ്ങൾ മനോഹരമായി വിലയിരുത്താൻ പണ്ഡിതർ ഒന്നും വേണ്ട, സാധാരണക്കാർ മതിയെന്ന് തെളിയിക്കുന്നതായിരുന്നു പല സുഹൃത്തുക്കളുടെയും ഫേസ്ബുക്ക്‌ പോസ്റ്റുകൾ...
നിലിൻ കൃപാകരൻ

വ്യക്തിപരമായി പറഞ്ഞാൽ കുട്ടികാലം മുതൽ മനസ്സിൽ താലോലിക്കുന്ന ഇഷ്ട ടീം ഇറ്റലി റഷ്യയിൽ എത്താത്തത് ചെറിയൊരു നിരാശ സമ്മാനിച്ചിരുന്നു. അസൂറികളുടെ അഭാവത്തിൽ, പ്രിയ താരം ക്രിസ്റ്റിയാനോ റൊണാൾഡോ കളിക്കുന്ന പോർച്ചുഗലും, ലാറ്റിൻ അമേരിക്കൻ പോരാളികളായ യുറുഗ്വായും, കളി തുടങ്ങിയത് മുതൽ ക്രൊയേഷ്യയും മുന്നേറണം എന്ന് ആഗ്രഹിച്ചു. ഫൈനലിൽ എത്തിയ  ക്രൊയേഷ്യ ഫ്രാൻസിനെതിരെ പൊരുതി കീഴടങ്ങി. ഫ്രാൻസിന്റെ കൗശലത നിറഞ്ഞ(Cunning) ഫുട്ബോൾ ശൈലിക്ക് മുന്നിൽ മൈതാനത് ആധിപത്യം പുലർത്തിയിട്ടും, ക്രൊയേഷ്യക്ക് അടിയറവ് പറയേണ്ടി വന്നു. കൃത്യ സമയത്ത് ഗോൾ നേടിയാൽ മാത്രമേ വിജയിക്കാനാകൂ എന്നത് ഈ ഗെയിമിന്റെ അടിസ്ഥാന തത്വം  ആണലോ. എന്തായാലും, പോസിറ്റീവ് ഫുട്ബോൾ കളിച്ച ക്രൊയേഷ്യ തന്നെയാണ് ഈ ലോകകപ്പിലെ 'മരണ മാസ് ടീം'...

ലോകകപ്പിന്റെ മാസ് അപ്പീൽ വരില്ലെങ്കിലും, ഫുട്ബോൾ ഭ്രാന്തന്മാർക്ക് ക്ലബ്‌ ഫുട്ബോൾ മത്സരങ്ങളും ആഘോഷമാണ്. ഓഗസ്റ്റ് മുതൽ ഓരോ വാരാന്ത്യവും ഇനി  ആവേശകരമാകും. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ യുവന്റസിനായുള്ള അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുന്നു. ഒപ്പം ജൂനിയർ ലോകകപ്പ്, യൂറോ കപ്പ് വേദികളിൽ കുറഞ്ഞത് സെമിയിലെങ്കിലും പ്രവേശിച്ച (അണ്ടർ 19, അണ്ടർ 21, അണ്ടർ 17) ഇറ്റാലിയൻ യുവനിര വളർന്നു വലുതായി ഖത്തറിൽ വൻ തിരിച്ചുവരവ് നടത്തും എന്നും പ്രതീക്ഷിക്കുന്നു...

(ഇന്ത്യൻ ഫുട്ബോളിന്റെ സാധ്യതകളും വിടാതെ പിന്തുടരും, ആദ്യം ഏഷ്യൻ ലെവലിൽ വമ്പന്മാരാകട്ടെ )

COMMENTS


Name

Badminton,5,Cricket,16,Football,212,Other Sports,28,SG Special,95,Sports,101,Tennis,4,Volleyball,1,
ltr
item
Sports Globe: അവിസ്മരണീയം റഷ്യൻ ലോകകപ്പ്
അവിസ്മരണീയം റഷ്യൻ ലോകകപ്പ്
https://2.bp.blogspot.com/-gj82TkjHwOo/WziXebz690I/AAAAAAAAAx4/4FTWfSN_qHoR9iVMgzdxgiwEoRwnbuZlQCPcBGAYYCw/s640/mbappe.jpg
https://2.bp.blogspot.com/-gj82TkjHwOo/WziXebz690I/AAAAAAAAAx4/4FTWfSN_qHoR9iVMgzdxgiwEoRwnbuZlQCPcBGAYYCw/s72-c/mbappe.jpg
Sports Globe
http://www.sportsglobe.in/2018/07/world-cup-memory-by-nilin-kripakaran.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/07/world-cup-memory-by-nilin-kripakaran.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy