ലോകകപ്പ് സെമിഫൈനലില്‍ ബെല്‍ജിയത്തെ നേരിടുമ്പോള്‍ ഫ്രാന്‍സ് ഏറ്റവും ഭയക്കുക എതിര് ഡഗ് ഔട്ടിലുള്ള ഒരാളെ ആയിരിക്കും. 1998ല്‍ ഫ്രാന്‍സിന്റെ...
ലോകകപ്പ് സെമിഫൈനലില്‍ ബെല്‍ജിയത്തെ നേരിടുമ്പോള്‍ ഫ്രാന്‍സ് ഏറ്റവും ഭയക്കുക എതിര് ഡഗ് ഔട്ടിലുള്ള ഒരാളെ ആയിരിക്കും. 1998ല്‍ ഫ്രാന്‍സിന്റെ ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ തിയറി ഒന്റി എന്ന സ്ട്രൈക്കറെ. ഈ ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ സഹപരിശീലകനാണ് ഒന്റി.
1998ല്‍ കിരീടം നേടുമ്പോള്‍ ഫ്രാന്‍സിനെ നയിച്ച ദിദിയര്‍ ദെഷാം ഇന്ന് ഗ്രീസ്മാന്റെയും എംബാപ്പേയുടേയുമൊക്കെ പരിശീലകനാണ്. ദെംഷാംസിനെ നന്നായി അറിയുന്ന ഒന്റി സ്വന്തം ടീമിനൊപ്പം ഉണ്ട് എന്നതാണ് ബെല്‍ജിയത്തിന്റെ ആശ്വാസം.
ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്താവുന്നതില്‍ മൂന്ന് തവണയും ഒന്റിയുടെ പങ്കുണ്ടായിരുന്നു എന്നതും മറ്റൊരു കൗതുകം. 1998 ഫൈനലിലും 2006ലെ ക്വാര്‍ട്ടര്‍ ഫൈനലിലും കളിക്കാരനായി ബ്രസീലിന്റെ വില്ലനായി. ഇപ്പോള്‍ ബെല്‍ജിയത്തിന്റെ പരിശീലകനായും ഒന്റി ബ്രസീലിനെ തോല്പിച്ചിരിക്കുന്നു.
COMMENTS