ഒന്‍പത് വര്‍ഷം. 16 കിരീടങ്ങള്‍. 451 ഗോളുകള്‍. സ്വപ്നതുല്യമായ നേട്ടത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടിരിക്കുന്നു....
ഒന്‍പത് വര്‍ഷം. 16 കിരീടങ്ങള്‍. 451 ഗോളുകള്‍. സ്വപ്നതുല്യമായ നേട്ടത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടിരിക്കുന്നു. ഇറ്റലിയിലെ യുവന്റസാണ് പുതിയ തട്ടകം. റൊണാള്‍ഡോയ്ക്ക് പകരം ആര് റയലില്‍ എത്തുമെന്നാണ് ഫുട്ബോള്‍ ലോകത്തെ ചര്‍ച്ച.
സാധ്യതയുള്ള നാല് താരങ്ങള്‍ ഇവരാണ്.
നെയ്മര്‍: ബ്രസീലിന്റെ പി എസ് ജി താരം. റയല്‍ പ്രസിഡന്റ് ഫ്ളോറെന്റീനോ പെരസിന് ഏറെ താല്പര്യമുള്ള താരം. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
എഡന്‍ ഹസാര്‍ഡ്: ബെല്‍ജിയത്തിന്റെ ചെല്‍സി താരം. ലോകകപ്പില്‍ മികവ് തെളിയിച്ച ഹസാര്‍ഡ് പ്രീമിയര്‍ ലീഗിലും മാറ്ററിയിച്ച താരം. താരപ്പൊലിമയില്ല എന്നത് പെരസിനെ ആകൃഷ്ടനാക്കില്ല.
മുഹമ്മദ് സലാ: ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം. ഒറ്റ സീസണിലെ പ്രകടനത്തിലൂടെ സൂപ്പര്‍ താരമായി വളര്‍ന്നു. ലോകകപ്പില്‍ നിറം മങ്ങിയെങ്കിലും ലിവര്‍പൂള്‍ കരാര്‍ പുതുക്കിയിട്ടുണ്ട്. അറബ് ലോകത്തെ പിന്തുണ കൂടാനും റയലിന് സലായുടെ സാന്നിധ്യം സഹായകമാവും.
കൈലിയന്‍ എംബാപ്പേ: ഫ്രാന്‍സിന്റെ പി എസ് ജി താരം. ഇന്നുള്ളവരില്‍ ഏറ്റവും മികച്ച കൗമാരതാരം. വേഗവും പന്തടക്കവും ശ്രദ്ധേയം. സാധ്യതാ പട്ടികയില്‍ മുന്നില്‍.
COMMENTS