ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് യുഗത്തിന് തുടക്കമായി. റയല്‍ മാഡ്രിഡ് വിട്ട് ഇറ്റലിയിലെത്തിയ റൊണാള്‍ഡോ യുവന്റസില്‍ പരിശീലനം തുടങ്ങി....
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് യുഗത്തിന് തുടക്കമായി. റയല്‍ മാഡ്രിഡ് വിട്ട് ഇറ്റലിയിലെത്തിയ റൊണാള്‍ഡോ യുവന്റസില്‍ പരിശീലനം തുടങ്ങി. ലോകകപ്പിന് ശേഷം ആദ്യമായാണ് റൊണാള്‍ഡോ പരിശീലനം നടത്തുന്നത്.
മുപ്പത്തിമുന്നുകാരനായ റൊണാള്‍ഡോ 112 ദശലക്ഷം യൂറോയ്ക്ക് ജൂലൈ പത്തിനാണ് റയല്‍ വിട്ട് യുവന്റസില്‍ എത്തിയത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം തന്നെ റയല്‍ വിടുമെന്ന് റൊണാള്‍ഡോ പറഞ്ഞിരുന്നു. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് റോണോ റയല്‍ വിട്ടത്.
സെരി എ ചാമ്പ്യന്മാരായ യുവന്റസ് റൊണാള്‍ഡോയുടെ മികവിലൂടെ ചാമ്പ്യന്‍സ് ലീഗ് കിരീടം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ്. ഓഗസ്റ്റ് 19ന് ചീവോയ്ക്കെതിരെ ആയിരിക്കും യുവന്റസ് ജഴ്സിയില്‍ റൊണാള്‍ഡോയുടെ ആദ്യ മത്സരം.
റൊണാള്‍ഡോയ്ക്കൊപ്പം ഗൊണ്‍സാലോ ഹിഗ്വയ്ന്, പാബ്ലോ ഡിബാല, ഡഗ്ലസ് കോസ്റ്റ, യുവാന്‍ ക്വാഡ്രാഡോ തുടങ്ങിയവരും യുവന്റസില്‍ പരിശീലനം തുടങ്ങി.

COMMENTS