ലോകകപ്പ് ഫേവറിറ്റുകളായ ബ്രസീലിനെതിരെ ആക്രമിച്ച് കളിക്കുമെന്ന് ബെല്‍ജിയം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ്. പത്ത് താരങ്ങളുമായി ആക്രമിക്കും, ...
ലോകകപ്പ് ഫേവറിറ്റുകളായ ബ്രസീലിനെതിരെ ആക്രമിച്ച് കളിക്കുമെന്ന് ബെല്‍ജിയം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ്. പത്ത് താരങ്ങളുമായി ആക്രമിക്കും, പ്രതിരോധത്തിനും പത്ത് താരങ്ങളുടെ സേവനമുണ്ടാവും. സമഗ്രമായൊരു ആക്രമണ പ്രതിരോധ തന്ത്രമായിരിക്കും ബ്രസീലിനെതിരെ പുറത്തെടുക്കുകയെന്ന് ബെല്‍ജിയം കോച്ച് പറഞ്ഞു.
ബ്രസീലിനെതിരെ കളിക്കുമ്പോള്‍ വലിയ രഹസ്യതന്ത്രങ്ങളൊന്നുമില്ല. നന്നായി ആക്രമിക്കണം. അതിനേക്കാള്‍ നന്നായി പ്രതിരോധിക്കണം. എന്റെ താരങ്ങള്‍ക്ക് അതിനുള്ള മികവുണ്ട്. ജപ്പാനെതിരെ അടക്കം ഈ മികവ് ബെല്‍ജിയം താരങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്.
ഏത് സാഹചര്യത്തിലും കളിക്കാന്‍ കഴിയുന്ന താരങ്ങളുണ്ട് എന്നതാണ് ബെല്‍ജിയത്തിന്റെ കരുത്ത്. പകരക്കാരുടെ നിരശക്തമാണ്. ജപ്പാനെതിരെ ഗോള്‍ നേടിയ ഫെല്ലിനിയും ചാഡ്ലിയും പകരക്കാരായി എത്തിയവരായിരുന്നു.
COMMENTS