ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയതോടെ പകരം തലയെടുപ്പുള്ള താരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റയല്‍ മാഡ്രിഡ്. റയലിന്റെ അന്...
ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയതോടെ പകരം തലയെടുപ്പുള്ള താരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റയല്‍ മാഡ്രിഡ്. റയലിന്റെ അന്വേഷണം എത്തിനില്‍ക്കുന്നത് ബ്രസീലിയന്‍ താരം നെയ്മറിലാണ്. നെയ്മറിന് 300 ദശലക്ഷം യൂറോയാണ് റയല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാതെ മൗനം പാലിക്കുകയാണ് റയല്‍ മാനേജ്മെന്റ്.
നെയ്മറുടെ അച്ഛനുമായാണ് റയല്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തുന്നത്. റയലിനായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് യുനി കലാഫറ്റ് ആണെന്ന് ബ്രസീലിന് പത്രമായ ഗ്ലോബോസ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ പി എസ് ജിയുടെ താരമാണ് നെയ്മര്‍. റയലിന്റെ ബ്രസീലിയന്‍ താരമായ മാര്‍സലോയും നെയ്മറെ റയലില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.
എല്ലാക്കാലത്തും വമ്പന്‍ താരങ്ങളെ ടീമില്‍ എത്തിച്ച പാരമ്പര്യമുള്ള ടീമാണ് റയല്‍ മാഡ്രിഡ്. റൊണാള്‍ഡോയും ബെക്കാമും സിദാനും ഫിഗോയുമെല്ലാം ഇങ്ങനെ റയലില്‍ എത്തിയവരാണ്. നിലവിലെ ക്ലബ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ് വലിയ താരങ്ങളെ ടീമില്‍ എത്തിക്കുന്നതില്‍ എപ്പോഴും ശ്രദ്ധിക്കുന്ന വ്യക്തിയാണ്. ഇതുതന്നെയാണ് നെയ്മര്‍ റയലില്‍ എത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നതിന് പ്രധാന കാരണം.

COMMENTS