അതിവേഗത്താൽ, രണ്ടടിയാൽ അർജൻറീനയെ നിലംപരിശാക്കിയ കൈലിയൻ എംബാപ്പേയാണ് ഇപ്പോൾ ലോകകപ്പിൻറെ താരം. പത്തൊൻപതാം വയസ്സിൽ താരരാജാവായി ഉയർന്നെങ്കില...
അതിവേഗത്താൽ, രണ്ടടിയാൽ അർജൻറീനയെ നിലംപരിശാക്കിയ കൈലിയൻ എംബാപ്പേയാണ് ഇപ്പോൾ ലോകകപ്പിൻറെ താരം. പത്തൊൻപതാം വയസ്സിൽ താരരാജാവായി ഉയർന്നെങ്കിലും വന്നവഴിയും ദേശസ്നേഹവും മറക്കുന്നില്ല എംബാപ്പേ. ദേശീയ ടീമിൽ നിന്ന് ഒരുരൂപ പോലും എംബാപ്പേ പ്രതിഫലം പറ്റാത്തത് ഇതിൻറെ ഏറ്റവും വലിയ തെളിവ്. രാജ്യത്തിനായി കളിക്കുമ്പോൾ പ്രതിഫലത്തിൻറെ ആവശ്യമില്ലെന്നാണ് എംബാപ്പേയുടെ സുചിന്തിത നിലപാട്.
പ്രതിഫലമായി കിട്ടുന്ന പണം ഫ്രാൻസിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി സംഭാവന നൽകുകയാണ് പത്തൊൻപതുകാരൻ. ഓരോ കളിക്കും പതിനേഴായിരം പൌണ്ടും ബോണസുമാണ് എംബാപ്പേയുടെ പ്രതിഫലം. ഇതിൽ നിന്ന് ഒരുപൌണ്ടുപോലും എംബാപ്പേ കൈപ്പറ്റാറില്ല. ഓരോ കളിയിലെയും പ്രതിഫലം ഓരോ സന്നദ്ധ സംഘടനകൾക്കാണ് എംബാപ്പേ സംഭവാനയായി നൽകുന്നത്.
രാജ്യത്തിനായി കളിക്കുമ്പോൾ കളിക്കുമ്പോൾ പണം പ്രധാനമല്ല. ദേശീയ ടീമിനായി കളിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. പണത്തിന് വേണ്ടിയല്ല ഞാൻ കളിക്കുന്നത്-ഫ്രാൻസിന് വേണ്ടി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ എംബാപ്പേ പറഞ്ഞു.
COMMENTS