ചെല്‍സിയുടെ ബ്രസീലിയന്‍ താരം വില്യനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബാഴ്സലോണയും രംഗത്ത്. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ആന്തണി മ...
ചെല്‍സിയുടെ ബ്രസീലിയന്‍ താരം വില്യനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബാഴ്സലോണയും രംഗത്ത്. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ആന്തണി മാര്‍ഷ്യലിന് പകരം വില്യനെ ടീമില്‍ എത്തിക്കാനാണ് യുണൈറ്റഡ് കോച്ച് ഹൊസെ മോറീഞ്ഞോയുടെ ലക്ഷ്യം. 79 ദശലക്ഷം ഡോളറാണ് വില്യനായി യുണൈറ്റഡിന്റെ വാഗ്ദാനം.
മോറീഞ്ഞോയ്ക്ക് കീഴില്‍ വില്യന് ചെല്‍സിയില്‍ കളിച്ചിരുന്നുവെന്നതും യുണൈറ്റഡിന് പ്രതീക്ഷ നല്കുന്നു. മധ്യനിര ശക്തിപ്പെടുത്താന്‍ ബാഴ്സലോണയും വില്യനെ നോട്ടമിട്ടിട്ടുണ്ട്. പക്ഷേ, ബാഴ്സ പ്രതിഫലക്കാര്യം പുറത്തുവിട്ടിട്ടില്ല.
COMMENTS