കണക്കുകളിലും കണക്കുകൂട്ടലുകളിലും എഴുതിത്തള്ളിയ ഇംഗ്ലണ്ടിലെ മാധ്യമങ്ങളും വിദഗ്ധരുമാണ് ക്രോയേഷ്യയുടെ ജയത്തിന് പിന്നിലെന്ന് ക്യാപ്റ്റന്‍ ലൂ...
കണക്കുകളിലും കണക്കുകൂട്ടലുകളിലും എഴുതിത്തള്ളിയ ഇംഗ്ലണ്ടിലെ മാധ്യമങ്ങളും വിദഗ്ധരുമാണ് ക്രോയേഷ്യയുടെ ജയത്തിന് പിന്നിലെന്ന് ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ച്. ഇംഗ്ലീഷുകാരുടെ വിമര്‍ശനങ്ങള്‍ ടീമംഗങ്ങള്‍ക്ക് ജയിക്കാനുള്ള വാശി നല്‍കിയെന്നും ലൂക്ക മോഡ്രിച്ച് മത്സരശേഷം പറഞ്ഞു.
അന്പത്തരണ്ട് വര്‍ഷത്തിന് ശേഷം കിരീടം നേടാമെന്ന പ്രതീക്ഷയിലെത്തിയ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്പിച്ചാണ് ക്രോയേഷ്യയുടെ ഐതിഹാസിക ജയം. അതും അഞ്ചാം മിനിറ്റിലെ കീരന് ട്രിപ്പിയറുടെ ഗോളിന് പിന്നിട്ടുനിന്ന ശേഷം. ഇവാന് പെരിസിച്ചിലൂടെ ഒപ്പമെത്തിയ ക്രോയേഷ്യ, ഇഞ്ചുറി ടൈമിലെ മാരിയോ മാന്‍സുകിച്ചിന്റെ ഗോളിലൂടെ ജയവും സ്വന്തമാക്കി. ഫൈനലില്‍ ക്രോയേഷ്യ ഞായറാഴ്ച മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നേരിടും.
എല്ലാവരും ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ഇംഗ്ലണ്ടിലെ ജേര്‍ണലിസ്റ്റുകളും പണ്ഡിറ്റുകളും ഞങ്ങളെ വിലകുറച്ചുകണ്ടു. അതാണ് ഞങ്ങള്‍ക്ക് ഊര്‍ജമായത്. അവര്‍ക്കെല്ലാം മറുപടി നല്‍കണമെന്ന് ഉറച്ചാണ് സെമി പോരാട്ടത്തിന് ഇറങ്ങിയതെന്നും ലൂക്ക മോഡ്രിച്ച് പറഞ്ഞു.

COMMENTS