ഐ എസ് എല്‍ അഞ്ചാം സീസണ് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ തുടക്കം വമ്പന്‍ തോല്‍വിയോടെ. ലാലീഗ വേള്‍ഡ് ടൂറിലെ ആദ്യമത്സരത്തില്‍ മെല്‍ബണ്‍...
ഐ എസ് എല്‍ അഞ്ചാം സീസണ് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ തുടക്കം വമ്പന്‍ തോല്‍വിയോടെ. ലാലീഗ വേള്‍ഡ് ടൂറിലെ ആദ്യമത്സരത്തില്‍ മെല്‍ബണ്‍ സിറ്റി എഫ് സി എതിരില്ലാത്ത ആറ് ഗോളിന് ബ്ലാസ്റ്റേഴ്സിനെ മുക്കി. സന്ദേശ് ജിംഗാനും അനസ് എടത്തൊടികയുമടങ്ങിയ പ്രതിരോധ നിരയുടെ ദൗര്‍ബല്യം മുഴുവന്‍ തുറന്നുകാട്ടിയായിരുന്നു ഓസ്ട്രേലിയന്‍ ടീമിന്റെ ഗോള്‍വര്‍ഷം.
കേരള ബ്ലാസ്റ്റേഴ്സ് കളിത്തട്ടില്‍ അലഞ്ഞുനടക്കുന്ന കാഴ്ച ദയനീയമായിരുന്നു. ഒത്തിണക്കമോ പാസിംഗോ മുന്നേറ്റമോ ഒന്നുമുണ്ടായില്ല. വമ്പന്താരങ്ങളെന്ന് വിശേഷിപ്പിച്ച് ആരാധകര്‍ നെഞ്ചേറ്റുന്ന താരങ്ങളുടെ യഥാര്‍ഥ മികവും കലൂര്‍ സ്റ്റേഡിയം കണ്ടു. ആറ് ഗോള്‍ വഴങ്ങിയെങ്കിലും ഗോളി ധീരജ് സിംഗില്‍ പ്രതീക്ഷയര്‍പ്പിക്കാം എന്നതുമാത്രമാണ് ആശ്വാസം.
ഡാരിയോ വിദോസിച്, റിലെയ് മഗ്രീ, ലാച്ലന് വെയ്ല്‍സ്, ബ്രാറ്റന്‍ പിപ്സ്, റാമി ബ്രൂണോ എന്നിവരാണ് മെല്‍ബണ്‍ സിറ്റിയുടെ സ്കോറര്‍മാര്‍. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് പിന്നിലായിരുന്നു.

COMMENTS