സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടപ്പോള്‍ പകരക്കാരനെ കണ്ടെത്താനാവാതെ വിഷമിക്കുകയാണ് റയല്‍ മാഡ്രിഡ്. റൊണാള്‍ഡോയുടെ പകരക്കാരന...
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടപ്പോള്‍ പകരക്കാരനെ കണ്ടെത്താനാവാതെ വിഷമിക്കുകയാണ് റയല്‍ മാഡ്രിഡ്. റൊണാള്‍ഡോയുടെ പകരക്കാരന് ആരാകുമെന്ന അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തു. ഇതോടെയായാണ് സ്പാനിഷ് മാധ്യമം ആരാധകര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയത്. രണ്ടുലക്ഷം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
വോട്ടെടുപ്പില്‍ മുന്നിലെത്തിയത് ടോട്ടനത്തിന്റെ ഇംഗ്ലണ്ട് നായകന് ഹാരി കെയ്ന്‍. ലോകകപ്പിലെ ഗോള്‍ഡന്‍ബൂട്ട് നേടിയ കെയ്ന്‍ 26 ശതമാനം വോട്ടാണ് കിട്ടിയത്. പാരിസ് സെന്റ് ജര്മെയന്റെ ഉറുഗ്വേതാരം എഡിന്‍സന്‍ കവാനി, ഇന്റര്‍ മിലാന്റെ അര്ജന്റൈന്താരം മൗറോ ഇക്കാര്‍ഡി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൡലെത്തിയത്.
കെയ്ന്‍ കഴിഞ്ഞ സീസണിലെ പ്രിമിയര്‍ ലീഗില്‍ 30 ഗോള്‍ നേടിയിരുന്നു. ഇതുകൊണ്ടുതന്നെ ടോട്ടനം 2024 വരെ കെയ്നുമായുള്ള കരാര്‍ നീട്ടിയിട്ടുണ്ട്.
കൈലിയന്‍ എംബാപ്പേ, നെയ്മര്‍, എഡന്‍ ഹസാര്‍ഡ് എന്നിവരുടെ പേരുകള്‍ വോട്ടെടുപ്പില്‍ ഉണ്ടായിരുന്നില്ല.

COMMENTS