ജാഫർ ഖാൻ 1995 ലാണെന്ന് തോന്നുന്നു, എടവണ്ണയില്‍ ചാലിയാര്‍ ട്രോഫി ടൂർണമെന്റിനിടെ ഒരു സംഭവമുണ്ടായി. ഹീറോസ് ഒതായി - ഫ്രണ്ട്സ് മമ്പാട് മത്...
ജാഫർ ഖാൻ
1995 ലാണെന്ന് തോന്നുന്നു, എടവണ്ണയില്‍ ചാലിയാര്‍ ട്രോഫി ടൂർണമെന്റിനിടെ ഒരു സംഭവമുണ്ടായി. ഹീറോസ് ഒതായി - ഫ്രണ്ട്സ് മമ്പാട് മത്സരത്തിന്റെ അനൗണ്‍സ്മെന്റ് ജീപ്പ് കടന്നു പോകുന്നു. 'പടക്കളത്തിലെ കറുത്തകുതിരകളായ ഹീറോസ് ഒതായി ഒരു വശത്ത് അണിനിരക്കുമ്പോള്‍...' എന്ന് അനൗണ്‍സ് ചെയ്തതിന് സലാമിനെ മര്‍ദിക്കാന്‍ നിരവധിപേര്‍ ഓടിക്കൂടി. 'ആര്‍ക്കെടാ ഒതായിക്കാരെ കറുത്തകുതിരകള്‍ ആക്കേണ്ടത്' എന്ന് ചോദിച്ചാണ് അവര്‍ ഓടിയടുത്തത്. അവസാനം കാര്യം പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോള്‍ കറുത്ത കുതിര വെറും കുതിരയല്ലെന്നും കളത്തിലെ ശൂരത്വത്തിന്റെ പ്രതീകമാണെന്നും അവര്‍ക്ക് മനസിലായി, തല്ലാന്‍ വന്നവര്‍ സലാമിന് ബീഫും പൊറാട്ടയും സല്ക്കരിച്ചാണ് പിരിഞ്ഞുപോയത്. മലപ്പുറത്തെ ഓരോ നാട്ടിൻപുറത്തിനും ഇതുപോലെ ഒരുപാട് ഫുട്ബാൾ കഥകൾ പറയാനുണ്ടാകും. ഇത്തരത്തിൽ മലപ്പുറത്തുകാരുടെ നിഷ്കളങ്കമായ ഫുട്ബാള്‍ സ്നേഹം വേണ്ടുവോളം അനുഭവിച്ചറിഞ്ഞതിനാലാവണം ഐ എം വിജയന് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞത് - ഒരേഒരുദിവസം തന്നെ കേരളത്തിന്റെ സ്പോര്‍ട്സ് മന്ത്രിയാക്കിയാല്‍ ആദ്യം ചെയ്യുന്ന കാര്യം മലപ്പുറത്ത് ഒരു രാജ്യാന്തര നിലവാരമുള്ള ഫുട്ബാള്‍ സ്റ്റേഡിയം പണിയുകയായിരിക്കുമെന്ന്.
ജൂണ്‍ 14 -ന് പെരുന്നാളും ലോകകപ്പും ഒന്നിച്ചായിരുന്നു മലപ്പുറത്ത് തക്ബീര്‍ മുഴക്കിയത്. എന്നാല്‍ ലോകകപ്പ് പൂരം കൊടിയിറങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ തന്നെ പ്രധാന കൊട്ടുകാരെല്ലാം ആലവട്ടവും വെഞ്ചാമരവും നെറ്റിപ്പട്ടവും ചെണ്ടയുമെല്ലാം മടക്കി കാഴ്ചക്കാരുടെ വരമ്പിലേക്ക് കയറിനിന്നു. പൂരപ്പറമ്പില്‍ മുച്ചീട്ടും കിലുക്കിക്കുത്തും കളിക്കാന്‍ എത്തിയ ചിലരാണ് പിന്നെ ഉത്സവം മുന്നോട്ട് കൊണ്ടുപോയത്. അല്ലെങ്കിലും പാറമേക്കാവും (ബ്രസീല്‍) തിരുവമ്പാടിയും(അര്‍ജന്റീന) ഇല്ലാതെ എന്ത് തൃശൂര്‍ പൂരം (ലോകകപ്പ്) എന്ന് ചോദിക്കുന്നവരോട് അരീക്കോട് കൊല്ലന്‍പടിയിലെ ചാന്തുവിന് ഉത്തരമുണ്ട്. പഴയ തറവാട്ടുകാര് കൊടിയേറ്റത്തിന് വന്നാല്‍ മതി, ഉത്സവം പുതിയ പിള്ളേര് നടത്തും. ലോകകപ്പില്‍ പുതിയ ചാമ്പ്യന്മാര് വരട്ടെ എന്നാണ് നിലമ്പൂര്‍ വി കെ റോഡില്‍ മൊബൈല്‍ കട നടത്തുന്ന ബാപ്പുട്ടിയുടെ നിലപാട്.
ചാന്തുവിനെയും ബാപ്പുട്ടിയെയും പോലെ ഒരുപാട് ക്രൊയേഷ്യന്‍ ഫാന്‍സുണ്ട് മലപ്പുറത്ത്. അബ്ഡൊമന്‍ ഗാര്‍ഡിനെ കളിക്കിടെ മൂത്രമൊഴിക്കാന്‍ വെക്കുന്ന ബൗളെന്ന് പണ്ട് സെവന്‍സ് വേദികളില്‍ പരിചയപ്പെടുത്തിയിരുന്നതും ഇതേ ബാപ്പുട്ടിയാണ്. സിദാന് വഴി ഫ്രഞ്ച് ആരാധകരുടെ ബെല്‍റ്റായി മാറിയ സ്ഥലങ്ങള്‍ മലപ്പുറത്ത് ഒരുപാടുണ്ട്, കുറ്റിപ്പുറവും വളാഞ്ചേരിയുമെല്ലാം അവയില്‍ ചിലവ മാത്രം. അപ്പോള്‍ പറഞ്ഞുവന്നത് ഇത്രമാത്രം, ജൂലൈ 15 ന് മോസ്കോയിലെ ലുസിനിക്കി സ്റ്റേഡിയത്തില്‍ ഫൈനല്‍ വിസില്‍ മുഴങ്ങും വരെ മലപ്പുറത്തും കളി അവസാനിക്കുന്നില്ല.
ഗോളല്ല, ട്രോള്‍
ഐസ്ലാന്‍ഡ്, പനാമ ടീമുകള്‍ക്കൊപ്പം ഈ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച മറ്റൊരു സംഘമാണ് ട്രോളര്‍മാര്‍. ഇഷ്ട ടീമുകള്‍ ഗോളടിക്കാനാവാതെ കുഴങ്ങിയപ്പോഴും ട്രോളടിക്ക് ഒരു കുറവും ഉണ്ടായില്ല. എല്ലാത്തിലുമെന്ന പോലെ ഇതിലും നീലവരയന്മാരും മഞ്ഞക്കിളികളും തന്നെയായിരുന്നു മുന്നില്‍. അല്ലെങ്കിലും ബ്രസീല്‍ - അര്‍ജന്റീന കളിയാക്കലുകള്‍ ലോകത്ത് ഒരു സാഹിത്യശാഖയായി വളര്‍ന്നിട്ട് വര്‍ഷങ്ങളായി.
അര്‍ജന്റീനയിലെ ഒരു ചൊല്ല് നോക്കൂ : പാരഗ്വായ്ക്കാര് ഗുഹകളില്‍ നിന്നു വന്നു (റെഡ് ഇന്ത്യന്‍സ്). ബ്രസീലുകാര്‍ മരങ്ങളില്‍ നിന്നിറങ്ങി വന്നു (കുരങ്ങന്മാര് എന്നു ധ്വനി). അര്‍ജന്റീനക്കാര്‍ ബോട്ടുകളില്‍ വന്നു. അതിനുള്ള ബ്രസീലിലെ മറുപടി ഇങ്ങനെ: ചിന്തകള്‍ ഇംഗ്ളീഷില്‍, ജനനം ഇറ്റലിയില്‍, ജീവിതം അര്‍ജന്റീനയില്‍, ബുദ്ധി പാതാളത്തില്‍; അര്‍ജന്റീനക്കാരനെ എവിടെ കണ്ടെത്തും?
ഫാക്ലാന്‍ഡ് യുദ്ധത്തിലൊക്കെ ഒന്നിച്ചുനിന്ന ചരിത്രമുണ്ട് ഇരു രാജ്യങ്ങള്‍ക്കും. അതിര്‍ത്തിയിലോ നയതന്ത്രത്തിലോ പ്രത്യക്ഷശത്രുതകളൊന്നും തന്നെ ഇവർ തമ്മിലില്ല. അപ്പോള്‍ വൈരം ഫുട്ബാള്‍ കാരണം മാത്രമാണ്. ആ കനൽ ലോകം മുഴുവനുമുള്ള അര്‍ജന്റീന, ബ്രസീല്‍ ഫാന്‍സ് കെടാതെ സൂക്ഷിക്കുന്നു. അതിന്റെ അലയൊലികള്‍ ഫുട്ബാളിന്റെ മക്കയായ മലപ്പുറത്തും തീര്‍ച്ചയായും പ്രതിഫലിക്കും. മൊട്ടയടി അത്രവലിയ ബെറ്റ് ഒന്നുമല്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യന്‍ താരം നമ്മുടെ സ്വന്തം സക്കീറിന് ബാര്‍ബര്‍ക്ക് മുന്നില്‍ തലതാഴ്ത്തേണ്ടി വന്നത് ബ്രസീലിന്റെ തോല്‍വി കാരണമാണ്. തോറ്റെങ്കിലും, തലയിലെ മുടി പോയെങ്കിലും അതിമനോഹരമായ കളിയാണ് കാനറികള്‍ കാഴ്ചവെച്ചതെന്ന് സക്കീര്‍ ഇപ്പോഴും പറയും, കട്ട ബ്രസീല്‍ ഫാന്‍. അര്‍ജന്റീന കപ്പുയര്‍ത്തുന്നത് കാണാന്‍ റഷ്യയിലേക്ക് പറന്നവനാണ് മുന്‍ കേരള ക്യാപ്റ്റന്‍ ആസിഫ് സഹീര്‍. അനവധി ട്രോളുകള്‍ ഏറ്റുവാങ്ങിയാണ് ആസിഫ് റഷ്യയില്‍ നിന്ന് തിരിച്ചെത്തുന്നത്. ഹിഗിന് ഗോളടിക്കുന്നുമില്ല ,ഡിബാല ഇറങ്ങുന്നുമില്ല. എങ്കിൽ ഗ്യാലറിയിൽ ഇരിക്കുന്ന ആസിഫിനെ കളിപ്പിക്കണമെന്ന് വരെ ട്രോളിറങ്ങി. മുള്ളും മുനയും കൂര്‍ത്ത ട്രോളുകളുമായി മുന്നേറാന്‍ പക്ഷെ ഇരു ടീമുകളുടെയും ആരാധകര്‍ക്ക് കൂടുതല്‍ സമയം ലഭിച്ചില്ല. ഒരു 'പ്രീ'യുടെ വ്യതാസത്തില്‍ രണ്ട് കൂട്ടരും നാട്ടിലേക്ക് പിടിച്ചു.
ഇതേതാ കൊടി ?
ഈ ലോകകപ്പില്‍ ഓറഞ്ചിന്റെ മധുരവും അസൂറികളുടെ വീര്യവും ഇല്ലാതിരുന്നപ്പോള്‍ തന്നെ മലപ്പുറത്ത് ചെറിയൊരു മ്ലാനത പടര്‍ന്നിരുന്നു. ഇവരുടെ ആരാധകരില്‍ അധികപേരും ജര്‍മനിക്കായിരുന്നു ഇത്തവണ വാട്ടം പിടിച്ചിരുന്നത്. എന്നാല്‍ ലോക ചാമ്പ്യന്മാരുടെ വമ്പുമായി വന്ന ജര്‍മനി ഒരു കൊമ്പുമില്ലാതെ ആദ്യ റൗണ്ടില്‍, ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി പുറത്തായി. ഇതില്‍ ഏറ്റവും ആഘോഷിച്ചത് ബ്രസീലുകാരായിരുന്നു, ഏഴെണ്ണത്തിന്റെ മറക്കാത്ത ഓര്മ. ജര്‍മനി പുറത്തായ രാത്രി അവരുടെ കൊടി കത്തിക്കാനിറങ്ങിയ ബ്രസീലുകാര്‍ക്ക് മഞ്ചേരിയില്‍ ചെറിയൊരു പണി കിട്ടി. കാഴ്ചയില്‍ വലിയ വ്യത്യാസമില്ലാത്ത ബെല്‍ജിയം കൊടിയായിരുന്നു അഗ്നിക്കിരയായത്. പുതിയൊരെണ്ണം വാങ്ങിനല്‍കിയാണ് പ്രശ്നം പരിഹരിച്ചത്.
ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും
ഫുട്ബാളിലെ ബദ്ധവൈരികളായ രണ്ട് തറവാട്ടുകാരാണ് ബാഴ്സലോണയും റയല്‍ മാഡ്രിഡും. ഇരു വീട്ടുകാരെയും ഒന്നിച്ചൊരു ടീമാക്കിയിറക്കിയാല് എങ്ങനെ ഗുണം പിടിക്കും- താനൂര്‍ കടപ്പുറത്തെ സ്പാനിഷ് ആരാധകന് മുസ്തഫയുടെ സംശയം. ആഫ്രിക്കന്‍ ടീമുകള്‍ ആദ്യ റൗണ്ടില്‍ തന്നെ മടങ്ങുകയും ജര്‍മനി, അര്‍ജന്റീന, പോര്‍ച്ചുഗല്‍ ടീമുകള്‍ പുറത്താവുകയും ചെയ്ത ശേഷം ബ്രസീലിനെതിരെ ജനകീയ മുന്നണി നിലവില്‍ വന്നിരുന്നു. അതിലേക്ക് ബ്രസീല്‍ കൂടി എത്തിയതോടെ സാമ്പാര്‍ മുന്നണിയായി മാറി. മത്സരം ഫൈനലിലേക്ക് കടന്നതോടെ ആരാധകര്‍ വീണ്ടും രണ്ട് സംഘമായി തിരിഞ്ഞിരിക്കുകയാണ്. കുടിയേറ്റക്കാരുടെ ഫ്രാന്‍സ് ജയിക്കട്ടെ എന്ന് ഒരുകൂട്ടര്‍, ലോക ഫുട്ബാളിന് ക്രൊയേഷ്യ എന്ന പുതിയൊരു ചാമ്പ്യന്‍ വരട്ടെയെന്ന് മറ്റൊരു കൂട്ടര്.
വീണ്ടുമൊരു ലോകകപ്പ് കൊടിയിറങ്ങുന്നു. ഇനി ലോകകപ്പിനായി നൃത്തങ്ങളും ഗാനങ്ങളും മുഖപടങ്ങളും മുദ്രാവാക്യങ്ങളുമായി നാം തെരുവിലിറങ്ങുക നാലു വര്‍ഷത്തിനു ശേഷം. അന്നു വീണ്ടും കളിവിളക്കുകള്‍ തെളിയുമ്പോള്‍ മെസ്സിയും റൊണാള്‍ഡോയും നെയ്മറും ഉണ്ടാവുമോ ? ആര്‍ക്കറിയാം. പഴയ കഥകള്‍ മറന്നേക്കുക. ചരിത്രത്തിലേക്കു പിന്വാങ്ങേണ്ടവര് പിന്‍വാങ്ങട്ടെ. ഖത്തറിലെത്തുന്ന യുദ്ധസംഘങ്ങളില് ആയുധമേന്താന്‍ അവരുടെ പിന്തലമുറയുണ്ടാകും. പുതിയ കളിക്കാര്‍, പുതിയ കാണികള്‍, സന്തോഷിക്കുക, ആസ്വദിക്കുക.

COMMENTS