ABDUL SALEEM ബ്രസീൽ ബൽജിയം മൽസരം കഴിഞ്ഞ ശേഷം അർജന്റീനയുടെ ആരാധകർ. അഗസ്ത്യൻ മുഴിയിൽ ആറാടിയത് കണ്ടപ്പോൾ ഓർമ്മയിലെത്തിയത് എൺപതുകളുടെ അവസാന...
ABDUL SALEEM
ബ്രസീൽ ബൽജിയം മൽസരം കഴിഞ്ഞ ശേഷം അർജന്റീനയുടെ ആരാധകർ. അഗസ്ത്യൻ മുഴിയിൽ ആറാടിയത് കണ്ടപ്പോൾ ഓർമ്മയിലെത്തിയത് എൺപതുകളുടെ അവസാനം തൊണ്ണൂറിൻറെ തുടക്കത്തിലുമായി മാമ്പറ്റയിലെ ചെറുത്തടത്തിൽ നടന്നിരുന്നപഴയ 'ഗ്രേറ്റ് ഫ്രൻഡ്സ് ഫുട്ബോൾ ടൂർണമെന്റാണ്!.
കൊറ്റങ്ങൽ ചന്ദ്രശേഖരൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കും മഠത്തിൽ അനിൻ കുമാർ മെമ്മോറിയൽ എവർറോളിംഗ് ഷീൽഡിനും വേണ്ടി മലബാറിലെ പ്രമുഖ കളിക്കാർ അണിനിരന്നിരുന്ന കോഴിക്കോട് ജില്ലയിലെ ഏറ്റവും അധികം കാണികളെത്തുന്ന സെവൻസ് ടൂർണമെന്റ്. 'പേരിനെ അന്വർത്ഥമാക്കുന്ന ഒരു ജനകീയ സംരംഭം!.ഒരു മാസം നീണ്ടു നിൽക്കുന്ന ഒരു അസ്സൽ ഫുട്ബോൾ മാമാങ്കം.
അഗസ്ത്യൻ മുഴി ബ്രദേഴ്സ് ആയിരുന്നു ടൂർണമെന്റിലെ ഫേവറിറ്റുകൾ... ബാർസയിൽ നിന്ന് മെസ്സിയെത്തും പോലെ അക്കാലത്തെ സെവൻസിലെ കൊലക്കൊമ്പൻ മാരായിരുന്ന ബ്ലാക്ക് & വൈറ്റ് കോഴിക്കോടിൻറെ 'ഫുൾ ടീം' ആയിരുന്നു പലപ്പോഴും അഗസ്ത്യൻമുഴിക്കായി ഇറങ്ങിയിരുന്നത്. കേനശ്ശേരി ബാലൻ മാസ്റ്റർക്കായിരുന്നു ആ ഇറക്കുമതിച്ചു മതല. മുക്കം, മാമ്പറ്റ, അഗസ്ത്യൻമുഴി, മണാശ്ശേരി തുടങ്ങി ഐ .എസ്.എൽ ഫ്രാഞ്ചൈസി മോഡൽ 'ടൗൺ ടീമു'കളായിരുന്നു ടൂർണമെന്റിൻറെ പ്രധാന ആകർഷണം!
വിജയൻ നടുത്തൊടികയിൽ, കുന്ദൻ തൊടി അനി,ചെറുപ്രസുനി പിന്നെ ഈ വിനീതനും ഹോം ടീം ആയ ഗ്രേറ്റ് ഫ്രന്റ്സ് മാമ്പറ്റ ക്ക് വേണ്ടിയാണ് ഇറങ്ങിയിരുന്നത്, കാരണം ഞങ്ങളുടെ മാരക്കാനയും നൗകാമ്പും ആഗ്രൗണ്ട് തന്നെയായിരുന്നു .ടീം കോച്ച് ആയി ഒഴലൂർ ഷൺമുഖേട്ടൻ ഡഗ് ഔട്ടിൽ ടിറ്റെയുടെ റോളിൽ...
ടൂർണമെന്റ് തുടങ്ങി....മുക്കം തൃക്കുടമണ്ണ ശിവരാത്രിക്ക് തുല്യമാണ് പുരുഷാരം...സ്ത്രീകൾക്ക് വേണ്ടി പ്രത്യേകപവലിയൻ തന്നെയുണ്ട്... വാദ്യമേളങ്ങളോടെയാണ് മാമ്പറ്റയിലേക്കുള്ള യാത്ര! രണ്ടാമത്തെ ദിവസം പ്രമുഖരെ അണിനിരത്തിയിട്ടുംബ്രദേഴ്സ് അഗസ്ത്യൻമുഴി പ്രതിഭാ വലിയ പൊയിലെന്ന കൊറിയക്കാരോട് അപ്രതീക്ഷിതമായി തോറ്റു. സ്കോർ 2 - 1.
ഇന്നുമോർക്കുന്നുപഴയ കേരളാ ജൂനിയർ ക്യാപ്റ്റൻ ചേന്ദമംഗലൂർ കാരൻ സലാമിക്കയുടെ ആ ഹാഫ് വോളിയിലൂടെയുള്ള അഗസ്ത്യൻ മുഴിയുടെ മറുപടി ഗോൾ.... ഗ്രൗണ്ടിന് പുറത്തെവിടെയോ രണ്ട് ഓലപ്പടക്കങ്ങൾ പൊട്ടി. ചിലരുടെയൊക്കെനെഞ്ചിനകത്തായിരുന്നു ആ ചിതറിത്തെറിച്ച ഓലത്തുരുമ്പുകൾ വീണതെന്ന് പിന്നെ പാണൻ പാടി നടന്നിരുന്നതോർക്കുന്നു .
പിന്നീടുള്ള ദിനങ്ങൾ ഇംഗ്ലണ്ടിലെ ഫുട്ബോൾഹൂളിഗൻ സിനെഓർമ്മിപ്പിക്കുന്നതായിരുന്നു. എൻറേയും വിജയൻറേയും സഹോദരൻമാർ ഉൾപെടെയുള്ള സംഘം മാമ്പറ്റ ടീമൊന്ന് തോറ്റ് കിട്ടാൻ കാണിച്ച ഒരു പരാക്രമമുണ്ട്!.ഒരു ഈ കാണുന്ന ഒരു"ജനകീയ മുന്നണിക്കും" .കെട്ടിവെച്ച കാശ് കിട്ടില്ല അവരോട് മൽസരിച്ചാൽ....
ഫോട്ടോ മോർഫ് ചെയ്ത് ട്രോളിറക്കലൊന്നും സ്വപ്നത്തിൽ പോലുമില്ലാത്ത കാലം...
എന്റെഗോൾ പോസ്റ്റിന് പിന്നിൽ വന്ന് നിന്ന് വിളമ്പിത്തന്ന കർണ്ണകഠോരമായ നോൺ വെജ് വരെ ചേർത്ത വിഭവസമൃദ്ധമായസദ്യ. ഇപ്പോഴും ചെവിയിലലയ്ക്കുന്നു.ആദ്യ കളി ഞങ്ങൾ മാസ്കോവൂരിനോട് ഈസിയായി3-1ന് ജയിച്ചു. രണ്ടാം മൽസരം അഭിലാഷ് പൂവാട്ട് പറമ്പിലിനോട് അണു പൈ വിടാത്ത പോരാട്ടം!2-2 സമനില.....
ടൈബ്രേക്കറിൽ 0 - 1 ഡൗൺ ആയ ശേഷംരണ്ട് കിക്കുകൾ തടുത്ത് അന്ന് ടീമിലെ ബേബിയും +2വിദ്യാർത്ഥിയായിരുന്ന ഈ വിനീതൻ ഇന്നലെ വരെ ബ്രസീൽ ആരാധകർ അർജന്റീനക്കാരുടെ മുന്നിലൂടെ നടന്ന പോലെ അഗസ്ത്യൻ മുഴിയിലെ ബ്രദേർസ് ആരാധകർക്ക് മുന്നിലൂടെ നെഞ്ചുയർത്തി നടന്നു.സെമി ഫൈനൽ പോരാട്ടം ജിഗ്ര വാഴക്കാടിൻറെ കളിക്കാരുമായെത്തിയ ബ്രദേഴ്സ് പണിക്കരുപുറായ! കിടിലൻ ടീം! 4 മണി മുതൽ ചെറുത്തടം ഹൗസ്ഫുൾ!
കളിതുടങ്ങി....ഏതാണ്ട് പത്ത് മിനുട്ട് ,ഒരു കോർണർ, ഇന്നലെ ലുക്കാക്കു ഫെർണാണ്ടീഞ്ഞോക്കിട്ട് പണികൊടുത്ത പോലെ ഒരുത്തൻ ചാടി ഉയർന്ന് തലതാഴ്ത്തിക്കളഞ്ഞു. അനിയുടെ മുതുകിലുരസി പന്ത് ഞങ്ങളുടെ പോസ്റ്റിൽ!. എന്റെമ്മോ. ആയിരം തൃശൂർ പൂരം ഒന്നിച്ചായിരുന്നു... ഇലഞ്ഞിത്തറമേളവുംസാമ്പിൾ വെടിക്കെട്ടുമൊന്നുമില്ല നേരെ പൂരം വെടിക്കെട്ട്!.
അതായിരുന്നു ഞാൻ ജീവിതത്തിൽകണ്ട ഏറ്റവും വലിയ ഗോൾആഘോഷം. രണ്ടാഴ്ചയോളം അർജന്റീന ആരാധകർ അടക്കിപ്പിടിച്ച് നിർത്തിയ ആവേശം ഇന്നലെ അണ പൊട്ടി ഒഴുകിയത്പോലെ അഗസ്ത്യൻമുഴിയുടെ ആരാധകർ ഗ്രൗണ്ടിലിറങ്ങി ആറാടി! രണ്ട് കൈയും പിടിച്ച് വെച്ച് ചെവിയിൽ കൂവുന്നതായിരുന്നു അന്നത്തെ"ട്രോള ൽ ". അടിപൊട്ടാതിരുന്നത് മoത്തിലെ കൃഷ്ണേട്ടൻറെ നയപരമായ നീക്കം ഒന്ന് കൊണ്ട് മാത്രം അദ്ദേഹത്തിൻറെ മകൻറെ ഓർമ്മക്ക് കൂടെയായിരുന്നു ആ ടൂർണമെന്റ്.
ഞങ്ങളുടെ കാസിമറോ ഉമ്മർ ഖാൻ പരിക്കേറ്റ് കയറിയതോടെ ഒരു ഗോൾ കൂടി നേടി പണിക്കരു പൊറായിക്കാർ ബൽജിയംകാരായി മാമ്പറ്റയിൽ നിന്ന് മടങ്ങി...പകരക്കാരനായി ഒന്നെങ്കിലും തിരിച്ചടിക്കാൻഒരു അഗസ്റ്റോ ഞങ്ങൾക്കില്ലാതെ പോയി!. സ്വന്തം നാട്ടുകാരും മക്കളുംസഹോദരരുമൊക്കെകളിച്ച ടീമിൻെറ പരാജയം ആഘോഷമാക്കി അഗസ്ത്യൻ മുഴിക്കാർ മാമ്പറ്റ അങ്ങാടിയിലൂടെ കിരീടം സിനിമയിലെ ഹൈദ്രോസിനെ ഓർമ്മിപ്പിക്കുമാറ് നടന്ന് നീങ്ങി! പറഞ്ഞ് വന്നത് അഗസ്ത്യൻ മുഴിക്കാരുടെ ഫുട്ബോൾ ആവേശത്തെക്കുറിച്ചാണ്.
ഇന്നലെ പാതിരാത്രി പലരുടെയും വീട്ടുപടിക്കൽ പടക്കത്തിന് തീ കൊടുക്കാൻ ഓടി നടന്ന നിങ്ങൾ ആ പാരമ്പര്യത്തിൻറെ അവസാനകണ്ണികൾ മാത്രം! കാളപൂട്ടും കാൽപ്പന്ത് കളിയും വോളിബോളും ജീവവായു പോലെ നെഞ്ചിലേറ്റിയ ഒരു തലമുറയുടെ പിൻമുറക്കാർ... നിങ്ങളുടെ പലരുടേയും പിതാക്കക്കൻമാരുടെ, സഹോദരൻമാരുടെയൊക്കമുഖം അന്ന് ഗ്രൗണ്ടിന് ചുറ്റും കണ്ടത് ഞാനോർക്കുന്നു... പിന്നീട് അഗസ്ത്യൻ മുഴിയിൽ കാണുമ്പോൾ തോളിൽ തട്ടി അഭിനന്ദിച്ച യഥാർത്ഥ സ്പോട്സ് പ്രേമികൾ ! പരാതിയില്ല.. ഇക്കളിയെ ആഘോഷമാക്കാൻ നിങ്ങൾ നിങ്ങളുടെതായ വഴികൾ തെരഞ്ഞെടുത്തെന്ന് മാത്രം...സ്നേഹം മാത്രം...
അടുത്ത കോപ്പക്ക്, അത്തറിൻറെ മണമുള്ള ഖത്തറിൽ കളി നടക്കുമ്പോൾ നിങ്ങളൊക്കെ ഉണ്ടാകണം. എത്ര തിരക്കാണെങ്കിലും... (ഈ ലോകകപ്പിൻറെബാക്കി മൽസരങ്ങൾക്കുകൂടി പ്രത്യേകം ക്ഷണിക്കുന്നു.
ആപേര് ഞാൻ മറന്നതല്ല..... പ്രിയപ്പെട്ട കപ്പടച്ചാല്ലിൽ ദിവാകരേട്ടനെ....ഇതൊന്നെഴുതി പൂർത്തിയാക്കാൻ, കണ്ണീര് കാഴ്ച മറക്കാതിരിക്കാൻ അവസാനത്തേക്ക് മാറ്റി വെച്ചു എന്ന് മാത്രം..
COMMENTS