ലോകകപ്പ് ആവേശം കെട്ടടങ്ങി. വിജയലഹരി അടങ്ങാതെ ഫ്രാന്‍സ്. വമ്പന്മാര് നിലംപൊത്തിയതിന്റെ പൊരുള്‍ തേടുന്നു, ഒപ്പം ഖത്തര്‍ ലോകകപ്പിലേക്ക് ഉന്‍...
ലോകകപ്പ് ആവേശം കെട്ടടങ്ങി. വിജയലഹരി അടങ്ങാതെ ഫ്രാന്‍സ്. വമ്പന്മാര് നിലംപൊത്തിയതിന്റെ പൊരുള്‍ തേടുന്നു, ഒപ്പം ഖത്തര്‍ ലോകകപ്പിലേക്ക് ഉന്നം വയ്ക്കുന്നു. ക്വാര്‍ട്ടര്‍ കടമ്പയില്‍ വീണെങ്കിലും നാളെയിലേക്ക് നോക്കുമ്പോള്‍ ആശ്വസിക്കുകയാണ് ബ്രസീല്‍. അത്രമേല്‍ പ്രതിഭാധനരായ താരങ്ങളാല്‍ സമ്പന്നമാണ് ബ്രസീലിയന്‍ ഫുട്ബോള്‍. ഒരുപക്ഷേ, മറ്റൊരു ടീമിനും അവകാശപ്പെടാന്‍ കഴിയാത്തവിധം കളിമികവുള്ള താരങ്ങള്‍ ബ്രസീലിന് സ്വന്തം.
1994 മുതല്‍ 2007 വരെയുള്ള ഫിഫ പ്ലയര്‍ ഓഫ് ദ ഇയര്‍ ബ്രസീലില്‍ എത്തിച്ചത് എട്ടുപേരാണ്. റൊമാരിയോയില്‍ തുടങ്ങുന്നു ഇത്. പിന്നാലെ റൊണാള്‍ഡോ, റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, കക്ക എന്നിവരും ലോക ഫുട്ബോളിന്റെ തലപ്പത്തെത്തി. പിന്നാലെ റോബീഞ്ഞോ, നെയ്മര്‍ തുടങ്ങിയ മാന്ത്രികന്മാരും കളിയഴകുമായി കളംനിറഞ്ഞു. ഇവരുടെ പാതപിന്തുടര്ന്ന് ഒരുപറ്റം താരങ്ങളാണ് കാല്‍പ്പന്തുലോകം കീഴടക്കാന്‍ തയ്യാറെടുക്കുന്നത്.
രണ്ടായിരത്തിന് ശേഷം ജനിച്ച, ബ്രസീലിന്റെ ഭാവി പതാകവാഹകരാവാന്‍ ഒരുങ്ങിയിറങ്ങിയ താരങ്ങള്‍ ഏറെയുണ്ട്. ഖത്തറിലും പിന്നാലെ വരുന്ന ലോകകപ്പുകളിലും കാനറികളുടെ പ്രതീക്ഷകളുമായി പന്തുതട്ടേണ്ട താരങ്ങള്‍. ഇക്കൂട്ടത്തി മുന്നിലുള്ളത് റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറും ബയര്‍ ലെവര്‍ക്യൂസന്റെ പൗളീഞ്ഞോയുമാണ്.
വിനീഷ്യസ് ജൂനിയര്‍
തെക്കേ അമേരിക്കന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിലൂടെയാണ് വിനീഷ്യസ് ജൂനിയര്‍ വരവറിയിച്ചത്. ടൂര്‍ണമെന്റിലെ ടോപ് സ്കോററും മികച്ച താരവും വിനീഷ്യസായിരുന്നു. തൊട്ടുപിന്നാലെ നാല്‍പ്പത്തിയഞ്ച് ദശലക്ഷം യൂറോ മുടക്കിയാണ് വിനീഷ്യസ് എന്ന അത്ഭുത പ്രതിഭയെ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. ഫ്ളെമംഗോയുടെ താരമായ വിനീഷ്യസ് ഇതിനോടകം തന്നെ ബ്രസീലിയന്‍ സീനിയര്‍ ടീമിന്റം ജഴ്സി അണിഞ്ഞുകഴിഞ്ഞു. വേഗവും ഗോള്‍മുഖത്തെ കൃത്യതയുമാണ് വിനീഷ്യസിനെ അപകടകാരിയാക്കുന്നത്.
ലിങ്കണ്
അണ്ടര്‍ 17 ലോകകപ്പിലൂടെ മലയാളികള്‍ക്ക് പരിചിതരനായ താരമാണ് ലിങ്കണ്. ഫ്ളെമംഗോയുടെ സ്ട്രൈക്കറായ ലിങ്കണ് ജൂനിയര്‍ ടീമില്‍ വിനീഷ്യസിന്റെ പങ്കാളിയാണ്. തെക്കേ അമേരിക്കന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചുഗോളുമായി സില്‍വര്‍ ബോള്‍ സ്വന്തമാക്കിയ ലിങ്കണ് അണ്ടര്‍ പതിനേഴ് ലോകകപ്പിലും മാറ്ററിയിച്ചു. പൊസിഷനിംഗ് ആണ് ലിങ്കണെ വ്യത്യസ്തനാക്കുന്നത്. ഡെഡ്ബോളുകള്‍ പോസ്റ്റിലേക്ക് തിരിച്ചുവിടുന്നതിലും അഗ്രഗണ്യനാണ് ഈ ഒന്‍പതാം നമ്പര്‍ കുപ്പായക്കാരന്.
പൗളീഞ്ഞോ
ബ്രസീലിലെ മാത്രമല്ല, ലോകഫുട്ബോളിലെ തന്നെ എണ്ണംപറഞ്ഞ യുവപ്രതിഭകളില്‍ ഒരാളാണ് പൗളീഞ്ഞോ. വിനീഷ്യസ്, ലിങ്കണ് എന്നിവരുടെ സഹയാത്രികന്. വാസ്കോ താരമായ പൗളീഞ്ഞോയെ പതിനെട്ട് തികയും മുന്‍പ് ജര്‍മ്മന്‍ ക്ലബായ ബയര്‍ ലെവര്ക്യൂസന് സ്വന്തമാക്കിയത് ഇരുപത് ദശലക്ഷം യൂറോയ്ക്ക്. ബ്രസീലിനെ അണ്ടര്‍ 17 ലോകകപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് പൗളീഞ്ഞോ ആയിരുന്നു. വേഗവും ഡ്രിബ്ലിംഗ് മികവുമുള്ള പൗളീഞ്ഞോ ഇരുവിംഗുകളിലും ഒരുപോലെ കളിക്കുന്ന താരമാണ്. ഷോട്ടുകളുടെ കൃത്യതയും ലോംഗ്റേഞ്ചറുകളുടെ പവറും പൗളീഞ്ഞോയെ ശ്രദ്ധേയനാക്കുന്നു.
ബ്രണ്ണര്‍
ബ്രസീല്‍ കോച്ച് ടിറ്റെ നോട്ടമിട്ട കൗമാരക്കാരനാണ് സാവോപോളോയുടെ താരമായ ബ്രണ്ണര്‍. സ്ട്രൈക്കറായു പ്ലേമേക്കറായും തിളങ്ങുന്നു. വിംഗുകളിലും സെന്‍ട്രല്‍ സ്ട്രൈക്കറായും കഴിവ് തെളിയിച്ച് കഴിഞ്ഞു. ഗോള്‍മുഖത്ത് പരിഭ്രാന്തനാവാതെ കളിക്കുന്നതാണ് ബ്രണ്ണറുടെ മറ്റൊരു സവിശേഷത. ചെറുപ്രായത്തില്‍ തന്നെ സാവോപോളോയുടെ സീനിയര്‍ ടീമിലെത്തിയതും ഈ മികവിലൂടെ.
അലന്സീഞ്ഞോ
കാഴ്ചയില്‍ ഇപ്പോഴും കുട്ടിത്തം മാറാത്ത താരം. കളിക്കളത്തില്‍ എല്ലായിടത്തു കാണാം അലന്സീഞ്ഞോയെ. എതിര്‍പ്രതിരോധം പിളര്‍ക്കുന്ന പാസുകള്‍ നല്കാന് മിടുമിടുക്കന്‍. പാസിംഗിലെ കൃത്യതയാണ് പാല്‍മിറാസ് ക്ലബ് അലന്സീഞ്ഞോയ്ക്ക് പത്താം നമ്പര്‍ ജഴ്സി നല്കാന് കാരണം. റയല്‍ മാഡ്രിഡ് നോട്ടമിട്ട് കഴിഞ്ഞു ഈ യുവതാരത്തെ.
കഴിഞ്ഞില്ല താരനിര. അത്ലറ്റിക്കോയുടെ മാര്‍കോസ് അന്റോണിയോ, ഗ്രെമിയോയുടെ വിക്ടര്‍ ബോബ്സിന്, അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച വിറ്റാവോ, വെവേഴ്സണ്, വെസ്ളി എന്നിവരും സീനിയര്‍ ടീമിലേക്കുള്ള വിളികാത്തിരിക്കുന്നവരാണ്. ഗോളി അലിസന്റെ പിന്‍ഗാമിയാവാന്‍ തയ്യാറായിക്കഴിഞ്ഞു ക്രുസെയ്റോയുടെ കാവല്ക്കാരന് ഗബ്രിയേല്‍ ബ്രസാവോ.
താര സമ്പന്നമായിരുന്നു എന്നും ബ്രസീലിയന്‍ ഫുട്ബോള്‍. നാളെയും അങ്ങനെ തന്നെയായിരിക്കും എന്ന് തെളിയിക്കുന്നതാണ് ബ്രസീലിലെ യുവനിര. എല്ലാവരും ഒന്നിനൊന്ന് മികച്ചവര്‍. ഇതുകൊണ്ടുതന്നെ വരുംകാല ലോകകപ്പുകളിലേക്ക് നോക്കുമ്പോള്‍ ബ്രസീലിന് ഒരിക്കലും ആശങ്കപ്പെടേണ്ടിവരില്ല.
1994 മുതല്‍ 2007 വരെയുള്ള ഫിഫ പ്ലയര്‍ ഓഫ് ദ ഇയര്‍ ബ്രസീലില്‍ എത്തിച്ചത് എട്ടുപേരാണ്. റൊമാരിയോയില്‍ തുടങ്ങുന്നു ഇത്. പിന്നാലെ റൊണാള്‍ഡോ, റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, കക്ക എന്നിവരും ലോക ഫുട്ബോളിന്റെ തലപ്പത്തെത്തി. പിന്നാലെ റോബീഞ്ഞോ, നെയ്മര്‍ തുടങ്ങിയ മാന്ത്രികന്മാരും കളിയഴകുമായി കളംനിറഞ്ഞു. ഇവരുടെ പാതപിന്തുടര്ന്ന് ഒരുപറ്റം താരങ്ങളാണ് കാല്‍പ്പന്തുലോകം കീഴടക്കാന്‍ തയ്യാറെടുക്കുന്നത്.
രണ്ടായിരത്തിന് ശേഷം ജനിച്ച, ബ്രസീലിന്റെ ഭാവി പതാകവാഹകരാവാന്‍ ഒരുങ്ങിയിറങ്ങിയ താരങ്ങള്‍ ഏറെയുണ്ട്. ഖത്തറിലും പിന്നാലെ വരുന്ന ലോകകപ്പുകളിലും കാനറികളുടെ പ്രതീക്ഷകളുമായി പന്തുതട്ടേണ്ട താരങ്ങള്‍. ഇക്കൂട്ടത്തി മുന്നിലുള്ളത് റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറും ബയര്‍ ലെവര്‍ക്യൂസന്റെ പൗളീഞ്ഞോയുമാണ്.
വിനീഷ്യസ് ജൂനിയര്‍
![]() |
വിനീഷ്യസ് ജൂനിയർ |
ലിങ്കണ്
![]() |
ലിങ്കൺ |
പൗളീഞ്ഞോ
![]() |
പൌളീഞ്ഞോ |
ബ്രണ്ണര്‍
![]() |
ബ്രണ്ണർ |
അലന്സീഞ്ഞോ
![]() |
അലൻസീഞ്ഞോ |

COMMENTS