നിശാന്ത് തോമസ് ബ്രസീല്‍ എന്നാല്‍ ഫുട്ബോളിലെ സൗന്ദര്യം എന്നാണ്. പെലെ, സോക്രട്ടീസ്, സീക്കോ, റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, നെയ്മര്‍... എണ്ണിയാ...
നിശാന്ത് തോമസ്
ബ്രസീല്‍ എന്നാല്‍ ഫുട്ബോളിലെ സൗന്ദര്യം എന്നാണ്. പെലെ, സോക്രട്ടീസ്, സീക്കോ, റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, നെയ്മര്‍... എണ്ണിയാലൊടുങ്ങാത്ത ഫുട്ബോള്‍ വിസ്മയങ്ങളുടെ നാട്. സംഘംനൃത്തത്തിന്റെ ചാരുതയോടെ കളിത്തട്ട് നിറഞ്ഞ് ഗോളടിച്ചുകൂട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു ബ്രസീലിന്. ഇതുകൊണ്ടുതന്നെ എന്നും എപ്പോഴും ഗോള്‍വേട്ടക്കാരുടെ പേരുകളാല്‍ സമ്പന്നവുമാണ് ബ്രസീല്‍.
റഷ്യയില്‍ ടിറ്റെയുടെ ശിക്ഷണത്തില്‍ പന്തുതട്ടാനെത്തുമ്പോള്‍ കാലത്തിനൊത്ത് മാറിയിരിക്കുന്നു ബ്രസീല്‍. പറഞ്ഞ പഴകിയ ജോഗോ ബൊണീറ്റോ, ലാറ്റിനമേരിക്കന്‍ സൗന്ദര്യം തുടങ്ങിയ വിശേഷണങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് ടീമിനെ ടിറ്റെ രക്ഷിച്ചുവെന്ന് വേണമെങ്കിലും പറയാം. ഗോളടിക്കുന്നതിനൊപ്പം പ്രധാനമാണ് ഗോളടിപ്പിക്കാതിരിക്കുക എന്നതും. ഈ അടിസ്ഥാന പാഠം ശക്തിപ്പെടുത്തിയാണ് ടിറ്റെയുടെ ഓരോ ചലനവും.
നെയ്മറും കുടീഞ്ഞോയും വില്യനും ജീസസുമൊക്കെ ഉണ്ടെങ്കിലും തിയാഗോ സില്‍വയും യാവോ മിറാന്‍ഡയും നയിക്കുന്ന പ്രതിരോധത്തെ മറന്നൊരു കളിയില്ല ടിറ്റെയ്ക്ക്. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മ്മനിയോട് ഒന്നിനെതിരെ ഏഴ് ഗോളിന് തോറ്റ ബ്രസീല്‍ അല്ല ഇപ്പോള്‍. വ്യക്തിഗത മികവിനെ മാനിക്കുമ്പോഴും കൂട്ടായ്മയുടെ സന്തുലിതാവസ്ഥയില്‍ വിശ്വിസിക്കുന്ന കോച്ചാണ് ടിറ്റെ. ബ്രസീലിന്റെ ഓരോ കളിയിലും ഇത് വ്യക്തമായി കാണാം.
കണക്കുകളും ടിറ്റെയുടെ രീതികളെ ശരിവയ്ക്കുന്നു. 25 കളിയില്‍ ടിറ്റെ ബ്രസീലിന് തന്ത്രമോതിയപ്പോള് ഇരുപതിലും ജയം. തോറ്റത് ഒരേയൊരിക്കല്‍. സമനില നാല് കളിയില്‍. ഇതിനേക്കാള്‍ പ്രധാനം 54 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് ആറെണ്ണം മാത്രം. അവസാന പതിനഞ്ച് കളിയില്‍ ടിറ്റെയുടെ സംഘം തോല്‍വി രുചിച്ചിട്ടില്ല.
2016ല്‍ ടിറ്റെ ചുമതലയേല്‍ക്കുമ്പോള്‍ ബെലോ ഹൊറിസോണ്ടെ ദുരന്തത്തില്‍ നിന്ന് ബ്രസീല്‍ മുക്തരായിരുന്നില്ല. ഇപ്പോഴാവട്ടെ ആത്മവിശ്വാസത്തിന്റെ പ്രതിരൂപങ്ങളായിരിക്കുന്നു മഞ്ഞപ്പട. യൂറോപ്യന്‍ താരങ്ങളുടെ വേഗവും പ്രെസ്സിംഗ് രീതികളും ബ്രസീല്‍ താരങ്ങളിലേക്ക് സന്നിവേശിപ്പിച്ചാണ് ടിറ്റെയുടെ തന്ത്രങ്ങള്‍. പരമ്പരാഗത ബ്രസീലിയന്‍ ശൈലി ടിറ്റെയുടെ മത്സരങ്ങളില്‍ കാണാനാവില്ല. ഇതേസമയം, ദുംഗയുടെ കീഴില്‍ കളിച്ചിരുന്ന വിരസ ഫുട്ബോളുമല്ല ഇപ്പോഴത്തെ ബ്രസീല്‍ ടീമിന്റേത്.
നെയ്മര്‍ എന്നൊരു താരത്തെ കേന്ദ്രീകരിച്ചല്ല തന്ത്രങ്ങള്‍ എന്നതാണ് ടിറ്റെയെ വ്യത്യസ്തനാക്കുന്ന മറ്റൊരു സവിശേഷത. കുടീഞ്ഞോയും വില്യനും ജീസസും പൗളിഞ്ഞോയുമെല്ലാം ടീമിലെ തുല്യര്‍. ഒരു വ്യക്തിയിലേക്ക് ടീമിനെ ചുരുക്കിക്കെട്ടാതെ എല്ലാവരിലേക്കും പ്രസരിപ്പിക്കുന്നതാണ് ടിറ്റെ ശൈലി. ഓരോ മത്സരങ്ങള്‍ക്കും വ്യത്യസ്ത ക്യാപ്റ്റന്മാരെ നിയോഗിക്കുന്നതുപോലും ഇതിന്റെ ഭാഗമാണ്.
പ്രതിരോധത്തിലേക്ക് തിരിച്ചുവന്നാല്‍, തിയാഗോ സില്‍വയും മിറാന്‍ഡയുമാണ് ടീമിന്റെ ആണിക്കല്ല്. ഇരുവരുടെയും പൊസിഷന്‍ നിയന്ത്രിക്കപ്പെട്ടു എന്നതാണ് ഏറ്റവും പ്രധാനം. സില്‍വയ്ക്കും മിറാന്‍ഡയ്ക്കും കോച്ച് അനാവശ്യ ചലന സ്വാതന്ത്ര്യം നല്‍കിയിട്ടില്ല. ഏറക്കുറെ പെനാല്‍റ്റി ബോക്സിന് മുന്നില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതുകൊണ്ടുതന്നെ എതിര് മുന്നേറ്റത്തിന് മുന്നില്‍ ഇരുവരും പതറുന്നില്ല. കൃത്യമായ സ്ഥലത്ത് നിലയുറപ്പിക്കുന്നതിനാല്‍ അലിസണ് മുന്നിലേക്ക് വലിയ വിടവുകള്‍ ഉണ്ടാക്കാന്‍ എതിരാളികള്‍ക്ക് കഴിയാറില്ല. മെക്സിക്കോയ്ക്കെതിരായ മത്സരം തന്നെ ഉദാഹരണം. പന്ത് ബോക്സിന് മുന്നിലെത്തിയപ്പോഴെല്ലാം ഇരുവരും ക്യത്യമായ സ്ഥാനങ്ങളിലുണ്ടായിരുന്നു. ഇതേസമയം, മുന്നോട്ട് കയറിക്കളിക്കുകയാണെങ്കില് കൗണ്ടര്‍ അറ്റാക്കുകളില്‍ പ്രതിരോധം തകരാന്‍ സാധ്യത വളരെയേറെയാണ്.
വിംഗ്ബാക്കുകള്‍ എന്നും ബ്രസീലിന്റെ കുന്തമുനകളും സൗന്ദര്യവുമാണ്. കാര്‍ലോസ് ആല്‍ബര്‍ട്ടോ മുതല്‍ കഫു, റോബര്‍ട്ടോ കാര്‍ലോസ്, മാര്‍സലോ , ഡാനി ആല്‍വസ് എന്നിവര്‍ വരെ എത്തിനില്‍ക്കുന്ന മികവ്. എന്നാല്‍ ടിറ്റെ ഇതിനും ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്പരിശീലകര്ക്ക് കീഴില്‍ വിംഗുകളിലൂടെ ആക്രമിക്കാന്‍ കിട്ടിയ സ്വാതന്ത്ര്യം മാര്‍സലോയ്ക്കും ആല്‍വസിന് പകരമെത്തിയ ഫാഗ്നര്ക്കും ഇപ്പോഴില്ല. ഇവര്‍ മുന്നോട്ട് കുതിക്കുമ്പോള്‍ ഉണ്ടാവുന്ന ഒഴിഞ്ഞ ഇടങ്ങളാണ് ബ്രസീല്‍ പ്രതിരോധത്തെ ദുര്‍ബലമാക്കുന്നത്. ഇത് അറിഞ്ഞുതന്നെയാണ് ടിറ്റെ വിംഗ്ബാക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒപ്പം പ്രതിരോധത്തെ സഹായിക്കുംവിധം പൗളിഞ്ഞോയെും കാസിമിറോയെയും ഫെര്ണാണ്ടീഞ്ഞോയെയും ഒക്കെ കോച്ച് വിന്യസിക്കുന്നത്.
പുതിയ കാലത്തില്‍ സൗന്ദര്യം മാത്രമല്ല ഫുട്ബോള്‍. കാലത്തിനൊത്ത് കളിയും കളിക്കാരും മാറിക്കഴിഞ്ഞു. പഴങ്കഥകളിള് അഭിരമിക്കുന്നതിന് പകരം കാലത്തിനൊത്ത് മാറിയെന്നതാണ് ടിറ്റെയെ തന്ത്രശാലിയായ പരിശീലകനാക്കുന്നത്. മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന കോച്ച് ബ്രസീലിനെ വിജയവഴിയിലേക്കും തിരിച്ചെത്തിച്ചു. ഇനി പ്രതീക്ഷിക്കാം, ആറാമത്തെ ലോക കിരീടവും.

COMMENTS