ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ നേരിടാന്‍ ബ്രസീല്‍ പൂര്‍ണസജ്ജമെന്ന് കോച്ച് ടിറ്റെ. പരുക്കില്‍ നിന്ന് മോചിതനായ മാര്‍സെലോ ടീമി...
ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ നേരിടാന്‍ ബ്രസീല്‍ പൂര്‍ണസജ്ജമെന്ന് കോച്ച് ടിറ്റെ. പരുക്കില്‍ നിന്ന് മോചിതനായ മാര്‍സെലോ ടീമില്‍ തിരിച്ചെത്തും. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് സസ്പെന്‍ഷനിലായ കാസിമിറോയ്ക്ക് പകരം ഫെര്‍ണാണ്ടീഞ്ഞോയുടെ ടീമിലെത്തും. ഇലവനില്‍ മറ്റ് മാറ്റങ്ങളുണ്ടാവില്ലെന്നും ടിറ്റെ സൂചിപ്പിച്ചു.
ക്യാപ്റ്റന്‍സിയില്‍ റൊട്ടേഷന്‍ രീതി തുടരുകയാണ് ടിറ്റെ. ബെല്‍ജിയത്തിനെതിരെ മിറാന്ഡയാവും മഞ്ഞപ്പടയെ നയിക്കുക. കഴിഞ്ഞ മത്സരത്തില്‍ തിയാഗോ സില്‍വ ആയിരുന്നു നായകന്. ഈ ലോകകപ്പില്‍ രണ്ടാം തവണയാണ് മിറാന്‍ഡ നായകനാവുന്നത്.
സെര്‍ബിയക്കെതിരായ മത്സരത്തിനിടെയാണ് മാര്‍സെലോയ്ക്ക് പരിക്കേറ്റത്. പകരമെത്തിയ ഫിലിപെ ലൂയിസ് നന്നായി കളിച്ചു. മെക്സിക്കോയ്ക്കെതിരെ മാര്‍സെലോ കളിച്ചിരുന്നില്ല. പരിചയസമ്പത്ത് കൂടുതല്‍ ഉള്ളതിനാല്‍ ലൂയിസിന് പകരം മാര്‍സലോയെ വീണ്ടും കളിപ്പിക്കുകയാണ് ടിറ്റെ.
ബെല്‍ജിയത്തിന്റെ വേഗത്തെയും കൗണ്ടര്‍ അറ്റാക്കുകളെയും തടയാന്‍ ബ്രസീല്‍ മുന്നൊരുക്കം നടത്തിയെന്ന് ടിറ്റെ പറഞ്ഞു. നാല് കളിയില്‍ ഒരുഗോള്‍ മാത്രം വഴങ്ങിയ ടീമാണ് ബ്രസീല്‍. പ്രതിരോധം ഉറപ്പിച്ച് തന്നെയാവും ബെല്‍ജിയത്തെയും നേരിടുക.
റൊമേലു ലുകാക്കു, എഡന്‍ ഹസാര്‍ഡ്, കെവിന് ഡിബ്രൂയിന് എന്നിവരുള്‍പ്പെട്ട ബെല്‍ജിയത്തെ നേരിടാന്‍ ബ്രസീല്‍ മികവ് മുഴുവന്‍ പുറത്തെടുക്കേണ്ടി വരും.

COMMENTS