ക്വാര്‍ട്ടറില്‍ ഫൈനലില്‍ ബെല്‍ജിയത്തെ നേരിടാന്‍ ബ്രസീല്‍ തയ്യാറാണെന്ന് ക്യാപ്റ്റന്‍ തിയാഗോ സില്‍വ. ശാരീരികമായും സാങ്കേതികമായും ശക്തരാണ് ...
ക്വാര്‍ട്ടറില്‍ ഫൈനലില്‍ ബെല്‍ജിയത്തെ നേരിടാന്‍ ബ്രസീല്‍ തയ്യാറാണെന്ന് ക്യാപ്റ്റന്‍ തിയാഗോ സില്‍വ. ശാരീരികമായും സാങ്കേതികമായും ശക്തരാണ് ബെല്‍ജിയം. എതിരാളികളോടുള്ള ബഹുമാനമുണ്ടെങ്കിലും കളിക്കളത്തില്‍ ജയിക്കാന്‍ ബ്രസീല്‍ തയ്യാറായിക്കഴിഞ്ഞുവെന്നും തിയാഗോ സില്‍വ പറഞ്ഞു.
ജപ്പാനെതിരെ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം നാടകീയമായിട്ടാണ് ബെല്‍ജിയം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളിന് മെക്സിക്കോയെ തോല്പിച്ചു. വെള്ളിയാഴ്ചയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍.
കിരീടം നേടാനാണ് ബ്രസീല്‍ റഷ്യയില്‍ എത്തിയിരിക്കുന്നത്. ഇതിനായി എല്ലാ കളിക്കാരും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. ബെല്‍ജിയം ശക്തരായ എതിരാളിയാണ്. അതിനുള്ള മുന്നൊരുക്കമെല്ലാം ഞങ്ങള്‍ നടത്തും-തിയാഗോ സില്‍വ പറഞ്ഞു.

COMMENTS