ജർമ്മനിയും അർജൻറീനയും സ്പെയ്നും വീണു. ഇനി എല്ലാ കണ്ണുകളും ബ്രസീലിൽ. വീണുപോയവരുടെ വഴിയല്ല മഞ്ഞപ്പടയുടേതെന്ന് തെളിയിക്കാൻ തിയാഗോ സിൽവയും സം...
ജർമ്മനിയും അർജൻറീനയും സ്പെയ്നും വീണു. ഇനി എല്ലാ കണ്ണുകളും ബ്രസീലിൽ. വീണുപോയവരുടെ വഴിയല്ല മഞ്ഞപ്പടയുടേതെന്ന് തെളിയിക്കാൻ തിയാഗോ സിൽവയും സംഘവും ഇന്നിറങ്ങുന്നു. ബ്രസീലിന് പലപ്പോഴും വിലങ്ങുതടിയായിട്ടുള്ള മെക്സിക്കോയാണ് എതിരാളി. മത്സരം രാത്രി ഏഴരമുതൽ.
പരുക്കിൽ നിന്ന് മോചിതനായ ഡാനിലോ തിരിച്ചെത്തും. ഇതോടെ ഫാഗ്നർക്ക് പുറത്തിരിക്കേണ്ടിവരും. കഴിഞ്ഞ മത്സരങ്ങളിൽ നന്നായി കളിച്ചതിനാൽ കോച്ച് ടിറ്റെ ഫാഗ്നറെ കളിപ്പിക്കാനും സാധ്യതയുണ്ട്. ഇതേസമയം, സെർബിയക്കെതിരെ പരിക്കേറ്റ മാർസലോ കളിക്കില്ല. ഫിലിപെ ലൂയിസ് ഇടതുവിംഗിൽ തുടരും.
മാർസലോയുടെ പരിക്ക് മാറിയെങ്കിലും പരീക്ഷണത്തിന് തയ്യാറാവുന്നില്ലെന്ന് ടീം ഡോക്ടർമാർ അറിയിച്ചു. ഡഗ്ലസ് കോസ്റ്റയ്ക്കും കളിക്കാനാവില്ല.
ഗ്രൂപ്പ് ഘടത്തിലെ മൂന്ന് കളിയിലും സ്ഥിരതയോടെ കളിച്ച ഏക ടീമാണ് ബ്രസീൽ. ഇതുതന്നെയാണ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നതും. ജർമ്മനിയെ അട്ടിമറിച്ചെത്തുന്ന മെക്സിക്കോയെ നിസാരക്കാരായി കാണാനാവില്ല. കോപ്പ അമേരിക്കയിൽ ബ്രസീലിനെ പലപ്പോഴും ഞെട്ടിട്ടിച്ചിട്ടുണ്ട് മെക്സിക്കോ.
ഗബ്രിയേൽ ജീസസ് ഗോൾ നേടാത്തത് മാത്രമാണ് ബ്രസീലിൻറെ ആശങ്ക. നെയ്മർ ഏത് സമയവും ഗോളിലേക്ക് പറന്നെത്താം. കുടീഞ്ഞോയും പൌളീഞ്ഞോയും ഫോമിൽ. പ്രതിരോധവും ഉറച്ചുനിൽക്കുന്നു. അപ്രതീക്ഷിത മെക്സിക്കൻ ആക്രമണങ്ങളിൽ കുലുങ്ങാതിരുന്നാൽ ജയം ബ്രസീലിനൊപ്പം നിൽക്കും.
മെക്സിക്കോയ്ക്കെതിരെ ബ്രസീൽ 4-3-3 ശൈലിയിലേക്ക് തിരികെ പോകുമെന്നാണ് പരിശീലന സെഷൻ നൽകുന്ന സൂചന. മെക്സിക്കോയെ കീഴടക്കിയാൽ ജപ്പാൻ - ബൽജിയം ജേതാക്കളെയാവും ബ്രസീലിന് നേരിടേണ്ടി വരുക.

COMMENTS