ബെല്‍ജിയത്തിനെതിരെ നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനലിന് ഇറങ്ങുമ്പോള്‍ ചരിത്രത്തിന്റെയും കണക്കുകളുടെയും പിന്തുണ ടിറ്റെയുടെ ബ്രസീലിന്. ഇരുടീമുകള...
ബെല്‍ജിയത്തിനെതിരെ നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനലിന് ഇറങ്ങുമ്പോള്‍ ചരിത്രത്തിന്റെയും കണക്കുകളുടെയും പിന്തുണ ടിറ്റെയുടെ ബ്രസീലിന്. ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത് നാല് കളിയില്‍. ഇതില്‍ മൂന്നിലും ജയം ബ്രസീലിനൊപ്പം. ലോകകപ്പില്‍ ഒരിക്കല്‍ കൊമ്പുകോര്‍ത്തപ്പോഴും ചിരിച്ചത് ബ്രസീല്‍.
ബ്രസീല്‍ ആദ്യമായി ബെല്‍ജിയത്തെ നേരിടുന്നത് 1963ലെ സൗഹൃദമത്സരത്തില്‍ . അന്ന് ജയം ബെല്‍ജിയത്തിനൊപ്പം. പിന്നീട് ഏറ്റുമുട്ടിയപ്പോഴെല്ലാം ജയം ബ്രസീലിനൊപ്പം നിന്നു.
ലോകകപ്പില്‍ ഏറ്റുമുട്ടിയത് ഒരിക്കല്‍മാത്രം. 2002 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍. അന്ന് റിവാള്‍ഡോയുടെയും റൊണാള്‍ഡോയുടെ ഗോളിന് ബെല്‍ജിയത്തെ തോല്പിച്ചു. ബ്രസീല്‍ അക്കൊല്ലം ചാമ്പ്യന്മാരായി എന്നതും മറ്റൊരു കാര്യം.
തുടര്‍ച്ചയായ ഏഴാം തവണയാണ് ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്നത്. ഇതില്‍ 2006ലും 2010ലും മാത്രമേ ബ്രസീല്‍ ക്വാര്‍ട്ടര്‍ കടമ്പയില്‍ വീണിട്ടുള്ളൂ.
അവസാന മൂന്ന് ലോകകപ്പിലും യൂറോപ്യന്‍ ടീമിനോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്. 2006ല്‍ ഫ്രാന്‍സും 2010ല്‍ ഹോളണ്ടും 2014ല്‍ ജര്‍മ്മനിയും ബ്രസീലിന്റെ വഴിമുടക്കി.
ബ്രസീല്‍ അവസാന 15 കളിയില്‍ തോല്‍വി അറിഞ്ഞിട്ടില്ല. 11 ജയവും നാല് സമനിലയുമായാണ് മുന്നേറ്റം.
റഷ്യയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമാണ് ബെല്‍ജിയം. 12 ഗോള്‍. ബ്രസീല്‍ ഏഴ് ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് ഒറ്റഗോള്‍ മാത്രം.

COMMENTS