പ്രമോദ് കുഞ്ഞിലത്ത് കുർട്ടോയിസ് വെർട്ടൻഗെൻ അൽദർവെയ്ഡ് കമ്പനി മുനിയർ ദെബ്റോയിൻ ഹസാഡ് വിത്സാൽ മെർറ്റൻസ് ലുക്കാക്കു ഫെലൈനി ....
പ്രമോദ് കുഞ്ഞിലത്ത്
കുർട്ടോയിസ്
വെർട്ടൻഗെൻ
അൽദർവെയ്ഡ്
കമ്പനി
മുനിയർ
ദെബ്റോയിൻ
ഹസാഡ്
വിത്സാൽ
മെർറ്റൻസ്
ലുക്കാക്കു
ഫെലൈനി ....
പ്രീമിയർ ലീഗിലെയും ഫ്രഞ്ച് ഇറ്റാലിയൻ ലീഗുകളിലെയും സൂപ്പർ സ്റ്റാറുകൾ നിരന്ന ഇരുപത്തിമൂന്നു അസാമാന്യ കളിക്കാർ ..ഒപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വൻതോക്കുകളുടെ ഇടയിൽ വിഗാൻ എന്ന കുഞ്ഞു പോരാട്ട ടീമുമായി തന്ത്രങ്ങൾ ആവാഹിച്ചു എവർട്ടൻ എന്ന പ്രസിദ്ധ ടീമിന് വരെ കളി പറഞ്ഞുകൊടുത്ത ടീം വർക്കിൽ വിശ്വസിക്കുന്ന റോബർട്ടോ മാർട്ടിനസ് എന്ന സ്പാനിഷ് കഴുകൻ .
പാരമ്പര്യത്തിന്റെ കരുത്തും പഴമയുടെ ഗാംഭീര്യവും കളികളിൽ ചാലിച്ചു ടിറ്റെ എന്ന തന്ത്രശാലിയുടെ മൂശയിൽ വിരിയുന്ന ബ്രസീലിയൻ മഞ്ഞക്കിളികളെ നേരിടുകയാണ് ..മൈതാനത്തിനകത് വേണ്ടുന്ന സമയത് വേണ്ടുന്ന കളി പുറത്തെടുക്കുന്ന ടീം വിജയിക്കും ..ലോകഫുട്ബോൾ മൊത്തം മാറിയിരിക്കുന്ന ഇന്നിന്റെ ഫുട്ബോൾ അനിശ്ചിതത്വവും അല്ഭുതങ്ങളും ഏറെ സമ്മാനിച്ചതാണ് ഈ ലോകകപ്പ് ..
യൂറോപ്യൻ ഫുട്ബാളിന്റെ അധീശത്വം ഏറെ നിഴലിക്കുന്ന ഒന്നാണ് ഇന്നിന്റെ ഫുട്ബോൾ ..മസ്സിൽക്കരുത്തും മനക്കരുത്തും സമാസമം ചേർക്കുന്നവർ ഒടുക്കം പുഞ്ചിരിക്കുന്നത് ഏറെ കണ്ടു കഴിഞ്ഞു ..ഇന്ന് ജയിക്കുന്നവർ കപ്പെടുക്കും എന്നതിൽ തർക്കമേതും വേണ്ട ..ബ്രസീലിനു കളിക്കളത്തിലെ ചുവപ്പു ചെകുത്താന്മാരെയും ഒപ്പം അവരുടെ രക്തത്തിനു ദാഹിക്കുന്ന ഭൂലോക ജനകീയ മുന്നണികളിലെ ഒടുക്കത്തെ പ്രാക്കന്മാരെയും അതിജീവിക്കേണ്ടതുണ്ട് ..ഫുട്ബാളിന്റെ മാസ്മരിക സൗന്ദര്യവും ലോകമെങ്ങുമുള്ള കളിപ്രേമികളുടെ താലോലവും ആയ ബ്രസീലിയൻ മഞ്ഞക്കിളികൾ പറന്നുയരുമെന്ന് തന്നെ പ്രതീക്ഷിക്കാം.
COMMENTS