യദു കോട്ടക്കൽ ”നമ്മളെന്തിനാണ് എപ്പോഴും ആധികാരികമായി കളിച്ചുകൊണ്ട് ജയിക്കണമെന്നു പറയുന്നത്? ജയിക്കുക എന്നതല്ലേ പ്രധാനം?”മാര്‍കോ വാൻബാസ്റ്...
യദു കോട്ടക്കൽ
”നമ്മളെന്തിനാണ് എപ്പോഴും ആധികാരികമായി കളിച്ചുകൊണ്ട് ജയിക്കണമെന്നു പറയുന്നത്? ജയിക്കുക എന്നതല്ലേ പ്രധാനം?”മാര്‍കോ വാൻബാസ്റ്റന്‍ അരിഗോ സാച്ചിയോട് നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. ഒരു പുഞ്ചിരിയില്‍ സാച്ചി അതിന്റെ ഉത്തരമൊതുക്കി.
വര്‍ഷങ്ങള്‍ക്കു ശേഷം ‘ഫ്രാന്‍സ് ഫുട്ബാള്‍’ മാസിക ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ് ടീമായി അരിഗോ സാച്ചിയുടെ മിലാനെ തിരഞ്ഞെടുത്തപ്പോഴാണ് വാൻബാസ്റ്റന്റെ ചോദ്യത്തിനുള്ള മറുപടി സാച്ചി നല്‍കിയത്.”നോക്കൂ മാര്‍കോ, ഇതുകൊണ്ടാണ് ഞാന്‍ ആധികാരികമായി ജയിക്കണമെന്നു പറഞ്ഞത്.ചരിത്രം രചിക്കാനായിരുന്നില്ല ഞാനങ്ങനെ ചെയ്തത്.കാണികള്‍ക്കു 90 മിനുട്ട് ആനന്ദം നല്‍കണമെന്ന് ഞാന്‍ വിശ്വസിച്ചു,അതാവട്ടെ വിജയങ്ങളില്‍ നിന്നാവരുത്,മറിച്ച് കളിയില്‍ നിന്നു തന്നെയാകണമെന്നും,അവര്‍ സാക്ഷ്യം വഹിക്കുന്നത് അത്യധികം സവിശേഷമായ ഒന്നാവണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു”.
ഫുട്ബാള്‍ മനോഹരമായി കളിക്കാനുള്ളതാണെന്നു പറയുന്ന ടെലി സന്റാനമാര് നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം പിറവിയെടുക്കുന്നവരാണ്."ഫുട്ബാളില്‍ കവിത രചിക്കുന്നവര്‍ ഒരുപാടുണ്ട്. പക്ഷെ അവര്‍ കിരീടങ്ങള്‍ നേടുകയില്ല" എന്നു ആണയിടുന്ന മൗറീഞ്ഞോമാരാണ് ഭൂരിപക്ഷം.ലോകഫുട്ബാളില്‍ എല്ലാക്കാലവും പ്രായോഗികവാദികളായ പരിശീലകരെയാണ് കൂടുതലായി കാണപ്പെടുക.കേവല വിജയങ്ങള്‍ ലക്ഷ്യമിടുന്നവരാണ് ഭൂരിപക്ഷവും.മാര്‍ഗ്ഗമല്ല,ലക്ഷ്യമാണ് പ്രധാനം എന്നു വിശ്വസിക്കുന്നവര്‍.പ്രത്യേക കാഴ്ചപ്പാടുകള്‍ പുലര്‍ത്തിയിരുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാകുന്നു.ആ ശ്രേണിയില്‍ പെട്ടിരുന്നവരായിരുന്നു റീനസ് മിഷേല്‍സും,ടെലി സന്റാനയും,അരിഗോ സാച്ചിയും,യൊഹാന്‍ ക്രയ്ഫും,ആര്‍സന്‍ വെംഗറുമെല്ലാം.പന്തുകൊണ്ട് വിപ്ലവം സൃഷ്ടിച്ചവര്‍.
അധോലോക മാഫിയകള്‍ എക്കാലവും ഇറ്റാലിയന്‍ ഫുട്ബാളില്‍ സ്വാധീനം ചെലുത്തിയിരുന്നതായി കാണാം.മത്സരഫലങ്ങളില്‍ വരെ അവയുടെ ദംഷ്ട്രകള്‍ പതിഞ്ഞു.പലതവണ ഇറ്റാലിയന്‍ ക്ലബ്ബുകള്‍ കോഴ വിവാദങ്ങളില്പ്പെട്ടുഴറി.1980ല്‍ ഇറ്റാലിയന്‍ ഫുട്ബാളിനെ പിടിച്ചുലച്ച ടോടോനീറോ ഒത്തുകളി വിവാദത്തില്‍ സീരി എയിലെയും ബിയിലെയുമായി എസി മിലാന്,ലാസിയോ,നാപ്പോളി തുടങ്ങിയ വന്ക്ലബ്ബുകളടക്കം 8 ടീമുകള്‍ ഉള്‍പ്പെട്ടിരുന്നു.ഇതേതുടര്‍ന്ന് ചരിത്രത്തിലാദ്യമായി എസി മിലാന് സീരി ബിയിലേക്ക് തരം താഴ്ത്തപ്പെട്ടു.
ടോടോനീറോ വിവാദത്തിന്റെ പരിണതഫലം ചെറുതായിരുന്നില്ല.പിന്നീടുള്ള സീസണുകളില്‍ മിലാന് വന്‍ തകര്‍ച്ചയായിരുന്നു അഭിമുഖീകരിച്ചത്.1986 ഫെബ്രുവരി 20 നു സെര്‍ജിയോ ബര്ലൂസ്കോണിയെന്ന ബിസിനസ് മാഗ്നറ്റ് ഏറ്റെടുക്കുന്നതോടെയാണ് മിലാന്റെ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടത്തിനു തുടക്കം കുറിക്കപ്പെടുന്നത്.മിലാനില്‍ ഒരു പുതുയുഗപ്പിറവി സംഭവിക്കുമ്പോള്‍ അരിഗോ സാച്ചി ഇറ്റലിയിലെ മൂന്നാം നിര ക്ലബ്ബായ പാര്‍മ എസിയുടെ പരിശീലകനായിരുന്നു. 1987 കോപ്പാ ഇറ്റാലിയയില്‍ രണ്ടു തവണയാണ് പാര്‍മ മിലാനെ തകര്‍ത്തെറിഞ്ഞത്. താഴെത്തട്ടിലെ ഒരു ക്ലബ്ബിനോടേറ്റ തോല്‍വികളില്‍ ബര്‍ലൂസ്കോണി ഹതാശനായി.’നിങ്ങള്‍ക്കവരെ പരാജയപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ അവരെ സ്വന്തമാക്കുക’ എന്ന കോര്‍പ്പറേറ്റ് തന്ത്രം ബര്‍ലൂസ്കോണി മെനഞ്ഞതും ആ രാത്രിയിലായിരുന്നു.
മിലാനെ തകര്‍ച്ചയില്‍ നിന്നും കര കയറ്റുവാന്‍,പുതിയൊരധ്യായം തുടങ്ങുവാന്‍,യൂറോപ്പിന്റെ നെറുകയില്‍ എത്തിക്കുവാന്‍ ബര്‍ലൂസ്കോണി അരിഗോ സാച്ചിയെ സാന്‍ സീറോയില്‍ എത്തിച്ചു.ബര്‍ലൂസ്കോണി നടത്തിയത് ഒരു ചൂതാട്ടമാണെന്ന് ഇറ്റാലിയന്‍ മീഡിയ വിമര്‍ശനമുന്നയിച്ചു.പക്ഷെ ഒരു മുന്‍നിര ടീമിനെ പരിശീലിപ്പിച്ചതിന്റെ പരിചയസമ്പത്ത് അവകാശപ്പെടാനില്ലാത്ത അയാളുടെ കഴിവുകളില്‍ ബര്‍ലൂസ്കോണി വിശ്വാസമര്‍പ്പിച്ചു.ലോകഫുട്ബാളില്‍ ഇന്നോളം ഉദയമെടുത്തിട്ടുള്ളതില് വച്ചേറ്റവും മികച്ച ക്ലബ്ബ് ടീമായി മിലാന് മാറുന്നത് അവിടം തൊട്ടാണ്.ഫ്രാങ്കോ ബരെസിയും മള്ഡിനിയുമടങ്ങിയ സോക്കര്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ചവരെന്നു പേരുകെട്ട പ്രതിരോധ നിര മിലാനുണ്ടായിരുന്നു.മധ്യനിരയില്‍ കളി നിയന്ത്രിക്കുവാന്‍ കാര്‍ലോ ആന്ഞ്ചലോട്ടിയും.
ലോകോത്തര നിലവാരമുള്ള സ്ട്രൈക്കര്മാര്ക്കായാണ് സാച്ചി ഇറ്റലിക്കു പുറത്തേക്ക് പോയത്.ഹോളണ്ടിന്റെ ടോട്ടല്‍ ഫുട്ബാള്‍ സാച്ചിയെ ഏറെ പ്രചോദിപ്പിച്ചിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ സ്വപ്നതുല്യമായ തേരോട്ടത്തിനു രണ്ടു സീസണുകളിലായി മിലാനിലെത്തിച്ചത് മൂന്ന് ഡച്ച് താരങ്ങളെയായിരുന്നു-മാര്‍കോ വാൻബാസ്റ്റന്‍,റൂഡ് ഗുള്ളിറ്റ്,ഫ്രാങ്ക് റൈക്കാര്‍ഡ്.വിശുദ്ധ ഡച്ച് ത്രയം!! ക്രൈയ്ഫിനും, നീസ്കെൻസിനും,ആരീഹാനിനും ശേഷം ഹോളണ്ട് ജൻമം നൽകിയ വീരപുരുഷൻമാർ!
സാച്ചി ഇറ്റാലിയന്‍ ജനതയ്ക്ക് മുന്പില് ആക്രമണവും സൗന്ദര്യവും നിറഞ്ഞ പുതിയൊരു ശൈലിയാണ് അവതരിപ്പിച്ചത്.തന്റെ ആദ്യ സീസണില്‍ തന്നെ മിലാനെ സീരി എ ചാമ്പ്യന്മാരാക്കിയാണ് അയാള്‍ എതിർസ്വരങ്ങളെ നിശബ്ദമാക്കിയത്. കലാപരമായ പ്രെസ്സിംഗ് ഗെയിമാണ് അദ്ദേഹം മിലാനില്‍ കൊണ്ടുവന്നത്.സ്ട്രൈക്കര്‍മാരും ഡിഫന്‍ഡര്‍മാരും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് കളി തിരിച്ചുപിടിക്കുവാന്‍ സാച്ചി നടപ്പിലാക്കിയ തന്ത്രം.ബാള്‍ കിട്ടുന്നത് മുതല്‍ കുറിയ പാസുകളിലൂടെ മിലാന് ഇരച്ചുകയറിക്കൊണ്ടിരുന്നു.പൊസ്സഷന്‍ നഷ്ടമാകുമ്പോള്‍ എതിരാളികള്‍ക്ക് ചിന്തിക്കാന്‍ സമയം കൊടുക്കാതെ പ്രസ്സിംഗ് ഗെയിമിലൂടെ ബാള്‍ തിരിച്ചുപിടിച്ചു.അന്നോളം ശീലിച്ചിട്ടില്ലാത്ത രീതികള്‍ അയാള്‍ ഇറ്റാലിയന്‍ ഫുട്ബാളില്‍ നടപ്പിലാക്കിക്കൊണ്ടിരുന്നു.എതിര് ടീമുകളെ ഇത്തരമൊരു നീക്കം വലക്കുക തന്നെ ചെയ്തു.മിലാന് കളിക്കാരെ കബളിപ്പിച്ച് പന്തു മുന്നോട്ടു കൊണ്ടുപോകുകയെന്നത് വിഷമകരമായി.മുന്നേറ്റ നിരയെയും മധ്യനിരയെയും മറികടന്നാല്‍ തന്നെ മിലാന്റെ പ്രതിരോധക്കോട്ട മറികടക്കുക അസാധ്യമായി തന്നെ നിലകൊണ്ടു.
സാന്‍ സീറോയുടെ അതിരുകളില്‍ ഒതുങ്ങിയില്ല മിലാന്റെ കുതിപ്പുകൾ.സാച്ചിയുടെ മിലാന് യൂറോപ്പിനെ അടക്കി വാണു.1989ലെ ചാമ്പ്യന്‍സ് ലീഗില്‍ വിടോഷയെ 7-2നും,റയല്‍ മാഡ്രിഡിനെ 6-1നും സ്റ്റാവ ബുകുറെഷിയെ ഫൈനലില്‍ 4-0ത്തിനുമാണ് മിലാന് തകര്‍ത്തുകളഞ്ഞത്.റയല്‍ മാഡ്രിഡുമായുള്ള സെമിഫൈനല്‍ മത്സരം ക്ലബ് ചരിത്രത്തിലെ തന്നെ ക്ലാസിക് പോരാട്ടമായി ഇന്നും വാഴ്ത്തപ്പെടുന്നു.റയല്‍ തുടര്‍ച്ചയായ നാലാമത്തെ ലാലീഗാ കിരീടത്തിലേക്കുള്ള കുതിപ്പിലായിരുന്നു.തോല്‍വിയറിയാത്ത 27 മത്സരങ്ങളുടെ അകമ്പടിയോടെയാണ് സാന്റിയാഗോ ബെര്‍ണബ്യുവിലെ ആദ്യ പാദ സെമിഫൈനല്‍ മത്സരത്തില്‍ റയല്‍ മിലാനെ നേരിടാന്‍ ഇറങ്ങിയത്.ആദ്യപാദം 1-1സമനിലയില്‍ പിരിഞ്ഞു. സാന്‍സീറോയിലെ രണ്ടാം പാദത്തില്‍ അഞ്ചു ഗോളുകൾക്ക് മിലാന് റയലിന്റെ അഹന്തയെ അരിഞ്ഞു വീഴ്ത്തി.
ഫൈനലില്‍ റൊമാനിയന്‍ ക്ലബ്ബായ സ്റ്റാവ ബുകുറെഷിയായിരുന്നു എതിരാളികള്‍.ഫൈനലിനു മുന്‍പ് സാച്ചി ഡ്രസ്സിംഗ് റൂമിലേക്ക് വന്നത് ജിയാനി ബരേരയുടെ ഒരു ലേഖനവുമായിട്ടായിരുന്നു.’ റൊമാനിയക്കാര്‍ പന്തടക്കത്തില്‍ മിടുക്കന്മാരാണ്’.അദ്ദേഹം വായിച്ചു തുടങ്ങി.’അതുകൊണ്ട് ആക്രമിക്കുന്നതിന് മുന്‍പ് അവര്‍ നമ്മളിലേക്ക് വരാനായി കാത്തിരിക്കണം.’ വായിച്ചു നിർത്തി അയാള്‍ തന്റെ കളിക്കാര്‍ക്കു നേരെ തിരിഞ്ഞു.’നിങ്ങളെന്തു കരുതുന്നു?’സാച്ചിയുടെ ചോദ്യം സൃഷ്ടിച്ച നിശബ്ദത ഗുള്ളിറ്റിന്റെ വാക്കുകളില്‍ മുറിഞ്ഞു.“ആദ്യ സെക്കന്റ് മുതല്ക്കു തന്നെ നമ്മളവരെ അറ്റാക്ക് ചെയ്യും”.സാച്ചി ഗുള്ളിറ്റിനെ നോക്കി പുഞ്ചിരിച്ചു.മിലാന്റെ യൂറോപ്യന്‍ കപ്പ് വിജയ വാര്‍ത്തയുമായിറങ്ങിയ പിറ്റേന്നത്തെ ലാ റിപ്പബ്ലിക്കയില്‍ ബരേര എഴുതി-“ഏറ്റവും വെറുക്കുന്ന ശത്രുവിനെ ഇല്ലായ്മ ചെയ്യാനായി ദേവത പാതാളത്തില്‍നിന്ന് അനുനയിപ്പിച്ചു കൊണ്ടുവരുന്ന പുരാവൃത്തകാവ്യങ്ങളിലെ ദുര്‍ഭൂതത്തെപ്പോലെ തോന്നിപ്പിച്ചു എസി മിലാന്” !.
1990ല്‍ മിലാന് യൂറോപ്പിലെ അധീശത്വം ഉറപ്പിക്കുന്നതിനാണ് ഫുട്ബാള്‍ ലോകം സാക്ഷ്യം വഹിച്ചത്.ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ്,ബയെര്ൺ മ്യൂണിക്,ബെൻഫിക്ക തുടങ്ങിയവരെ തകര്‍ത്തുകൊണ്ട് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മിലാന് യൂറോപ്പിന്റെ ചക്രവര്‍ത്തിമാരായി.തന്റെ മിലാന് ദിനങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് സീരി A കിരീടം നേടിക്കൊടുക്കാന്‍ സാച്ചിക്കു കഴിഞ്ഞത്.പക്ഷെ അയാളുടെ കാഴ്ചപ്പാടുകള്‍ ഇറ്റാലിയന്‍ ഫുട്ബാളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്.
1991ല്‍ തന്റെ നാലാമത്തെ സീസണിനു ശേഷം ഫാബിയോ കാപ്പെല്ലോക്കു ബാറ്റൺ കൈമാറിയ ശേഷം സാച്ചി മിലാനോടു വിടപറഞ്ഞു.മിലാനു ശേഷം അത്രമേല്‍ ഔന്നത്യം കൈവരിച്ച ഒരു ടീം ഗാര്‍ഡിയോളയുടെ ബാര്‍സലോണ മാത്രമായിരുന്നു.അല്ലെങ്കില്‍ മിലാനുമായി ഒരു താരതമ്യം അര്‍ഹിക്കുന്നത് അവര്‍ മാത്രമാണ്. കാപ്പെല്ലോയുടെ കീഴിൽ 4 തവണ മിലാൻ ഇറ്റാലിയൻ ചാമ്പ്യൻമാരായി. 3 തവണ തുടർച്ചയായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുകയും ഒരു തവണ കിരീടം നേടുകയും ചെയ്തു.1995 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മിലാൻ പരാജയപ്പെട്ടപ്പോൾ ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന്റെ സർഗ്ഗാത്മകമായ തലക്കെട്ടിൽ അവരുടെ തകരുന്ന അധീശത്വത്തിന്റെ നേരടയാളമുണ്ടായിരുന്നു.
'Ming, Mughals and AC Milan- every dynasty has an end'
”നമ്മളെന്തിനാണ് എപ്പോഴും ആധികാരികമായി കളിച്ചുകൊണ്ട് ജയിക്കണമെന്നു പറയുന്നത്? ജയിക്കുക എന്നതല്ലേ പ്രധാനം?”മാര്‍കോ വാൻബാസ്റ്റന്‍ അരിഗോ സാച്ചിയോട് നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. ഒരു പുഞ്ചിരിയില്‍ സാച്ചി അതിന്റെ ഉത്തരമൊതുക്കി.
വര്‍ഷങ്ങള്‍ക്കു ശേഷം ‘ഫ്രാന്‍സ് ഫുട്ബാള്‍’ മാസിക ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ് ടീമായി അരിഗോ സാച്ചിയുടെ മിലാനെ തിരഞ്ഞെടുത്തപ്പോഴാണ് വാൻബാസ്റ്റന്റെ ചോദ്യത്തിനുള്ള മറുപടി സാച്ചി നല്‍കിയത്.”നോക്കൂ മാര്‍കോ, ഇതുകൊണ്ടാണ് ഞാന്‍ ആധികാരികമായി ജയിക്കണമെന്നു പറഞ്ഞത്.ചരിത്രം രചിക്കാനായിരുന്നില്ല ഞാനങ്ങനെ ചെയ്തത്.കാണികള്‍ക്കു 90 മിനുട്ട് ആനന്ദം നല്‍കണമെന്ന് ഞാന്‍ വിശ്വസിച്ചു,അതാവട്ടെ വിജയങ്ങളില്‍ നിന്നാവരുത്,മറിച്ച് കളിയില്‍ നിന്നു തന്നെയാകണമെന്നും,അവര്‍ സാക്ഷ്യം വഹിക്കുന്നത് അത്യധികം സവിശേഷമായ ഒന്നാവണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു”.
![]() |
യദു കോട്ടക്കൽ |
ഫുട്ബാള്‍ മനോഹരമായി കളിക്കാനുള്ളതാണെന്നു പറയുന്ന ടെലി സന്റാനമാര് നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം പിറവിയെടുക്കുന്നവരാണ്."ഫുട്ബാളില്‍ കവിത രചിക്കുന്നവര്‍ ഒരുപാടുണ്ട്. പക്ഷെ അവര്‍ കിരീടങ്ങള്‍ നേടുകയില്ല" എന്നു ആണയിടുന്ന മൗറീഞ്ഞോമാരാണ് ഭൂരിപക്ഷം.ലോകഫുട്ബാളില്‍ എല്ലാക്കാലവും പ്രായോഗികവാദികളായ പരിശീലകരെയാണ് കൂടുതലായി കാണപ്പെടുക.കേവല വിജയങ്ങള്‍ ലക്ഷ്യമിടുന്നവരാണ് ഭൂരിപക്ഷവും.മാര്‍ഗ്ഗമല്ല,ലക്ഷ്യമാണ് പ്രധാനം എന്നു വിശ്വസിക്കുന്നവര്‍.പ്രത്യേക കാഴ്ചപ്പാടുകള്‍ പുലര്‍ത്തിയിരുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാകുന്നു.ആ ശ്രേണിയില്‍ പെട്ടിരുന്നവരായിരുന്നു റീനസ് മിഷേല്‍സും,ടെലി സന്റാനയും,അരിഗോ സാച്ചിയും,യൊഹാന്‍ ക്രയ്ഫും,ആര്‍സന്‍ വെംഗറുമെല്ലാം.പന്തുകൊണ്ട് വിപ്ലവം സൃഷ്ടിച്ചവര്‍.
അധോലോക മാഫിയകള്‍ എക്കാലവും ഇറ്റാലിയന്‍ ഫുട്ബാളില്‍ സ്വാധീനം ചെലുത്തിയിരുന്നതായി കാണാം.മത്സരഫലങ്ങളില്‍ വരെ അവയുടെ ദംഷ്ട്രകള്‍ പതിഞ്ഞു.പലതവണ ഇറ്റാലിയന്‍ ക്ലബ്ബുകള്‍ കോഴ വിവാദങ്ങളില്പ്പെട്ടുഴറി.1980ല്‍ ഇറ്റാലിയന്‍ ഫുട്ബാളിനെ പിടിച്ചുലച്ച ടോടോനീറോ ഒത്തുകളി വിവാദത്തില്‍ സീരി എയിലെയും ബിയിലെയുമായി എസി മിലാന്,ലാസിയോ,നാപ്പോളി തുടങ്ങിയ വന്ക്ലബ്ബുകളടക്കം 8 ടീമുകള്‍ ഉള്‍പ്പെട്ടിരുന്നു.ഇതേതുടര്‍ന്ന് ചരിത്രത്തിലാദ്യമായി എസി മിലാന് സീരി ബിയിലേക്ക് തരം താഴ്ത്തപ്പെട്ടു.
ടോടോനീറോ വിവാദത്തിന്റെ പരിണതഫലം ചെറുതായിരുന്നില്ല.പിന്നീടുള്ള സീസണുകളില്‍ മിലാന് വന്‍ തകര്‍ച്ചയായിരുന്നു അഭിമുഖീകരിച്ചത്.1986 ഫെബ്രുവരി 20 നു സെര്‍ജിയോ ബര്ലൂസ്കോണിയെന്ന ബിസിനസ് മാഗ്നറ്റ് ഏറ്റെടുക്കുന്നതോടെയാണ് മിലാന്റെ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടത്തിനു തുടക്കം കുറിക്കപ്പെടുന്നത്.മിലാനില്‍ ഒരു പുതുയുഗപ്പിറവി സംഭവിക്കുമ്പോള്‍ അരിഗോ സാച്ചി ഇറ്റലിയിലെ മൂന്നാം നിര ക്ലബ്ബായ പാര്‍മ എസിയുടെ പരിശീലകനായിരുന്നു. 1987 കോപ്പാ ഇറ്റാലിയയില്‍ രണ്ടു തവണയാണ് പാര്‍മ മിലാനെ തകര്‍ത്തെറിഞ്ഞത്. താഴെത്തട്ടിലെ ഒരു ക്ലബ്ബിനോടേറ്റ തോല്‍വികളില്‍ ബര്‍ലൂസ്കോണി ഹതാശനായി.’നിങ്ങള്‍ക്കവരെ പരാജയപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ അവരെ സ്വന്തമാക്കുക’ എന്ന കോര്‍പ്പറേറ്റ് തന്ത്രം ബര്‍ലൂസ്കോണി മെനഞ്ഞതും ആ രാത്രിയിലായിരുന്നു.
![]() |
അരിഗോ സാച്ചി |

COMMENTS