യദു കോട്ടക്കൽ ഫുട്ലോബോൾ ഭൂപടത്തില്‍ ബ്രസീല്‍ ഒരു ബൃഹത് രാജ്യമാണ്.ഒരു ഭൂഗണ്ഡത്തേക്കാള് വിസ്തൃതിയില്‍,ആരാധക സംഖ്യയുടെ വലിയൊരു ശതമാനത്തെ ഉ...
യദു കോട്ടക്കൽ
ഫുട്ലോബോൾ ഭൂപടത്തില്‍ ബ്രസീല്‍ ഒരു ബൃഹത് രാജ്യമാണ്.ഒരു ഭൂഗണ്ഡത്തേക്കാള് വിസ്തൃതിയില്‍,ആരാധക സംഖ്യയുടെ വലിയൊരു ശതമാനത്തെ ഉള്‍ക്കൊള്ളുന്ന ഫുട്ബാള്‍ രാഷ്ട്രം.അവരുടെ പ്രൗഢ ഗംഭീര ചരിത്രവും,അസംഖ്യം ഇതിഹാസ താരങ്ങളും, വശ്യമായ കളിയഴകും തന്നെയാണ് കാലചക്രത്തിനനുസൃതമായി അതിന്റെ അതിരുകള്‍ വിശാലമാക്കിയത്.സാവോ പോളോയിലെയും റിയോയിലെയും ഫവേലകളില്‍ നിന്നും കേരളത്തിലെ ഗ്രാമങ്ങളിലേക്കുള്ള ദൂരം പതിനാലായിരത്തോളം കിലോമീറ്ററുകളാണ്.
ലോകകപ്പിന്റെ ആരവങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും ആഫ്രിക്കയിലും ഏഷ്യയിലുമെല്ലാം ഉയരുന്ന ബ്രസീലിയന്‍ ഫുട്ബാള്‍ വികാരത്തില്‍ മാറ്റമുണ്ടാകുന്നില്ല. 2002 ലോകകപ്പ് മാതൃഭൂമിക്കായി റിപ്പോര്‍ട്ട് ചെയ്തത് ഒ.ആര്.രാമചന്ദ്രനായിരുന്നു.അദ്ദേഹത്തിന്റെതായി വന്ന എഴുത്തുകളില്‍ പലതും ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നുണ്ട്.അര്‍ജന്റീനയെ ഹൃദയത്തിലേറ്റിയാണ് പോയതെന്നു അദ്ദേഹം അന്നെഴുതിയിരുന്നു.ആ ലോകകപ്പില്‍ പക്ഷെ ബാറ്റിസ്റ്റ്യൂട്ടയുടെ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി.ഇനിയാരെ പിന്തുണക്കുമെന്നതിനെക്കുറിച്ച് എഴുതിയതില്‍ ഒരു വരി ഇപ്രകാരമായിരുന്നു-“ഫുട്ബാളിനെ സ്നേഹിക്കുന്ന ആരെയും പോലെ ഞാനും ബ്രസീലിനൊപ്പം കൂടി”(വാക്യഘടനയിൽ വ്യത്യാസമുണ്ടാകാം,ഓര്‍മ്മയില്‍ നിന്നെടുത്ത് എഴുതിയതാണ്).2018 ല്‍ ബെല്‍ജിയവുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കാണുവാൻ ഒരു മെക്സിക്കോക്കാരനോടൊപ്പം പോയതിന്റെ അത്ഭുതം ദാവൂദ് മനോരമയില്‍ എഴുതിക്കണ്ടു.പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിനോട് തോറ്റാണ് മെക്സിക്കോ പുറത്താകുന്നത്!!.ഫുട്ബാളിനെ സ്നേഹിക്കുകയെന്നാല്‍ ബ്രസീലിനെ സ്നേഹിക്കുകയെന്നതിനു ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അഞ്ചാം ലോകകപ്പിലും മാറ്റമൊന്നും സംഭവിക്കുന്നില്ല!!
2014 ലോകകപ്പിലെ പരാജയത്തിനു ശേഷം സ്കൊളാരിക്കു പകരം പുതിയൊരാളെ തേടുമ്പോള്‍ ഇപ്പോഴത്തെ പരിശീലകനായ ചിചെ(tite)യും പ്രഥമ പരിഗണനയില്‍ ഉണ്ടായിരുന്നുവെങ്കിലും ഫെഡറേഷനു (CBF)കൂടുതല്‍ താത്പര്യം ദുംഗയിലായിരുന്നു.അന്നു ടൊസ്റ്റാവോ ഇങ്ങനെയെഴുതി -“ബ്രസീലിനാവശ്യം മനോഹരമായി കളിക്കുമ്പോള്‍ തന്നെ ശാസ്ത്രീയമായ പരിജ്ഞാനത്തോടൊപ്പം ഒരു നല്ല നിരീക്ഷകനാവാനും വിജയതൃഷ്ണയുള്ളവനാകാനും കഴിയുന്ന ദിശാബോധമുള്ള ഒരു പരിശീലകനെയാണ്.നിങ്ങള്‍ അതു മറന്നേക്കൂ, അതു വെറുമൊരു പകല്‍ക്കിനാവായിരുന്നു,ഇപ്പോള്‍ അതു പോലിഞ്ഞുപോയിരിക്കുന്നു.യാഥാര്‍ത്ഥ്യം കുറച്ചുകൂടി വ്യത്യസ്തമാണ്.അതുപോലെ ദുഃഖകരവും.ആ യാഥാര്‍ത്ഥ്യമാണ് ദുംഗ”.
ടൊസ്റ്റാവോയും ബ്രസീലിയന്‍ മീഡിയയും ഉയര്‍ത്തിയ വാദങ്ങള്‍ ശരിയായിരുന്നു.ഒരിക്കല്‍ പോലും ഒരു ലോകോത്തര ടീമായി ബ്രസീലിനെ ഉയര്‍ത്തുവാന്‍ ദുംഗക്കു കഴിഞ്ഞില്ല.ഒടുവില്‍ 2016ലെ കോപ്പാ അമേരിക്കയുടെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിക്കഴിഞ്ഞപ്പോഴാണ് ദുംഗ ബ്രസീല്‍ കോച്ച് എന്ന ഹോട്ട് സീറ്റില്‍ നിന്നും പുറത്താക്കപ്പെടുന്നത്. ചിചെ(tite)യെ പുതിയ പരിശീലകനായി നിയമിച്ചപ്പോള്‍ പെലെയടക്കമുള്ളവര് അതിനെ പിന്തുണച്ചു.മനോവീര്യം കെട്ടുപോയ ഒരു ടീമിനെ അയാളുടെ വിശ്വസ്തമായ കരങ്ങളില്‍ ഏല്‍പ്പിക്കാം എന്നു പെലെ പറഞ്ഞപ്പോള്‍ ലോകമൊന്നടങ്കം ഏറെ പ്രതീക്ഷയോടെയാണ് ബ്രസീലിലേക്ക് ഉറ്റുനോക്കിയത്.
ചിചെ(Tite) മറ്റൊരു സന്റാനയാകില്ല ,അല്ലെങ്കില്‍ ആകാന്‍ കഴിയില്ല.പക്ഷെ അയാള്‍ ദുംഗയെക്കാള്‍ മികച്ച ഒരു കോചായിരിക്കും എന്നു ബ്രസീലിയന്‍ മാധ്യമങ്ങള്‍ പറഞ്ഞ നാളുകള്‍.ചിചെ പ്രതീക്ഷകളോട് നീതി പുലര്‍ത്തി.യോഗ്യതാ മത്സരങ്ങളില്‍ അതു പ്രതിഫലിച്ചു.ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ആദ്യമായി യോഗ്യത നേടിയ ടീമായി ബ്രസീല്‍.ലോകകപ്പിലും ബ്രസീലിനെ ഹോട്ട് ഫേവറൈറ്റുകളാക്കി അയാൾ നിലനിര്‍ത്തി.ബെൽജിയവുമായുള്ള തോല്‍വിക്കു ശേഷം ചിചെയുടെ പല തീരുമാനങ്ങളും വിമര്‍ശിക്കപ്പെടുന്നുണ്ട്.അല്ലെങ്കിലും തോല്ക്കുമ്പോഴാണല്ലോ പാളിച്ചകളിലേക്കുള്ള എത്തിനോട്ടം കൂടുക.ഗബ്രിയേല്‍ ജീസസിനും വില്ല്യനും പകരം ഫെർമിനോയെയും ഡഗ്ലസ് കോസ്റ്റയെയും ഇറക്കാതിരുന്നതാണ് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയത്.തന്റെ കളിക്കാരില്‍ ചിചെക്കുണ്ടായിരുന്ന ആത്മവിശ്വാസം റോബര്‍ട്ടോ മാര്ട്ടിനസിനോ സൗത്ത്ഗെയ്റ്റിനോ ഒരുപക്ഷെ ഉണ്ടായിരുന്നിരിക്കില്ല.
ലോകകപ്പിലെ ഏറ്റവും നിര്‍ണ്ണായകമായ മത്സരത്തിനു ഒരു ദിവസം മുന്‍പ് തന്നെ ചിചെ തന്റെ ഫസ്റ്റ് ഇലവനെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.'unorthodox and lack of naivety' എന്നാണ് മാധ്യമങ്ങള്‍ ആ നീക്കത്തെ വിശേഷിപ്പിച്ചത്.ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കളി കൂടിയാണ് ഓരോ ലോകകപ്പ് മത്സരങ്ങളും.കളിക്കു ശേഷം കണക്കുകളിൽ വേണമെങ്കിൽ സ്വാസ്ഥ്യം തേടാം. പൊരുതിത്തോറ്റുവെന്നു പറഞ്ഞാശ്വസിക്കാം.പക്ഷെ ഇരുപതിൽപ്പരം ക്രോസുകളിലും ഷോട്ടുകളിലും ഒരു ഗോൾ നേടാൻ കഴിയാതെ പോയത് പലപ്പോഴും ഭാഗ്യമില്ലായ്മ കൊണ്ടു കൂടിയാകണം.ഈ ലോകകപ്പ് നേടാൻ ഏറ്റവും അർഹതയുണ്ടായിരുന്ന ടീമുകളിൽ ഒന്നായിരുന്നു ബ്രസീൽ.തോറ്റപ്പോഴും അവർ പുറത്തെടുത്ത കളിയതിനു തെളിവായിരുന്നു.
ഒരു പക്ഷെ 2002 ലോകകപ്പിനു ശേഷം ഒരു ബ്രസീലിയൻ ടീം ഏറ്റവും മികച്ച പ്രകടനം നടത്തിയ ലോകകപ്പ് ഇതായിരിക്കും. സാധാരണ ഗതിയിൽ ലോകകപ്പിൽ നിന്നും പുറത്താവുന്ന ബ്രസീൽ ടീമിന്റെ കോച്ച് പുറത്താക്കപ്പെടുകയോ സ്വയം സ്ഥാനമൊഴിയുകയോ ചെയ്യാറാണ് പതിവ്. അയാൾക്കു നേരെയുള്ള വിമർശനങ്ങൾ മൂർച്ഛയേറിയതായിരിക്കും. പക്ഷെ ചിചെയുടെ സ്ഥിതി വ്യത്യസ്തമാണ്. വിമർശനങ്ങൾ താരതമ്യേന കുറവാണെന്നു മാത്രമല്ല അയാളുടെ ക്രിയാത്മകതയെ പുകഴ്ത്തുവാനും മാധ്യമങ്ങൾ മറന്നില്ല.ചിചെ അടുത്ത ലോകകപ്പ് വരെ തുടരണമെന്നാണ് റൊണാൾഡോ പറഞ്ഞത്.
ബ്രസീലിയൻ ഫുട്ബാളിനെ അതിന്റെ കോർപ്പറേറ്റ് യുഗത്തിൽ പലപ്പോഴും വിമർശിച്ചു പോന്നിരുന്ന ടെസ്റ്റാവോ തന്റെ കോളത്തിൽ എഴുതി -"ഒരിക്കൽ കൂടി നിരാശാജനകമായി അവസാനിച്ചിരിക്കുന്നു. വല്ലപ്പോഴും മാത്രം പിഴവുകൾ സംഭവിച്ചുവെങ്കിലും ചിചെ 2022 ലോകകപ്പു വരെ ബ്രസീലിന്റെ കോച്ചായി തുടരുക തന്നെ വേണം. കിരീട നേട്ടം സാധ്യമായില്ലെങ്കിലും അത്ഭുതകരമായ പ്രകടനമാണ് അദ്ദേഹം നടത്തിയത് ".മനോഹരമായ കളിരീതി നടപ്പിലാക്കുന്ന ഏതൊരു പരിശീലകനും ബ്രസീല്‍ നല്‍കേണ്ടത് ഈ സമയമാണ്.
2016ൽ ചിചെ സ്ഥാനമേറ്റതിനു ശേഷം 26 കളികളിൽ 2 തവണ മാത്രമാണു ബ്രസീൽ തോൽവിയറിഞ്ഞത്. അപരാജിതരായി 24 മത്സരങ്ങൾ പൂർത്തിയാക്കിയ ബെൽജിയം മാത്രമാണ് ബ്രസീലിനും മുകളിൽ നിൽക്കുന്നത്.നിരന്തരം പരിശീലകരെ മാറ്റുന്ന രീതി ഫെഡറേഷൻ (CBF) ഇനിയെങ്കിലും അവസാനിപ്പിക്കുമെന്നു പ്രതീക്ഷിക്കാം.യുവതാരങ്ങൾ ബ്രസീലിന്റെ മണ്ണിൽ എല്ലാക്കാലവും ഉദിച്ചു വരാറുണ്ട്. വിനീഷ്യസ് ജൂനിയറിനെയും ആർതർ മെലോയെയും പോലുള്ള കളിക്കാർ ലാ ലീഗയിൽ അരങ്ങേറാൻ തയ്യാറായി നിൽക്കുന്നു. മറ്റൊരു മികച്ച ബ്രസീൽ ടീമുമായി ചിചെ ഖത്തറിൽ വരുമെന്നു നമുക്ക് പ്രത്യാശിക്കാം.

COMMENTS