സലീം വരിക്കോടൻ ലോകകപ്പ് ഫൈനൽ ആസന്നമാകുമ്പോഴെല്ലാം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലെ ഇറ്റലി ലോകകപ്പ് കലാശക്കളിയുടെ ഓർമ്മകളാണ് മനസ്സിനെ പൊ...
സലീം വരിക്കോടൻ
ലോകകപ്പ് ഫൈനൽ ആസന്നമാകുമ്പോഴെല്ലാം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലെ ഇറ്റലി ലോകകപ്പ് കലാശക്കളിയുടെ ഓർമ്മകളാണ് മനസ്സിനെ പൊതിയുക. അർധരാത്രിയിൽ കോരിച്ചൊരിയുന്ന മഴയത്ത് കുളിര് അരിച്ചിറങ്ങിയ രാത്രിയിൽ വീടിന് സമീപം നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിൽ (മലപ്പുറം മാസ് കോളേജ്) വെച്ചായിരുന്നു ബദ്ധവൈരികളായ ജർമനിയും അർജന്റീനയും തമ്മിലുള്ള കലാശ പോരാട്ടത്തിന് സാക്ഷിയായത്.
കെട്ടിടത്തിന്റെ തൊട്ടടുത്ത താമസക്കാരനായിരുന്ന, ഞങ്ങൾ സ്റ്റേഹപൂർവ്വം കുഞ്ഞുണ്ണിക്ക എന്ന് വിളിച്ചിരുന്ന കിളിയമണ്ണിൽ സുലൈമാൻ കാക്ക (ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല) യുടെ വീട്ടിൽ നിന്നും കൊണ്ടു വന്ന ടെലിവിഷനിലായിരുന്നു മറഡോണയും ലോതർ മത്തായൂസും കൊമ്പുകോർത്ത അർജന്റീനയും ജർമനിയും തമ്മിലുള്ള കിരീട പോരാട്ടത്തിനായുള്ള അന്തിമ മത്സരം കണ്ടത്.
കെട്ടിടത്തിനകത്ത് വിശാലമായ റൂമിന്റെ ഒരറ്റത്ത് മധ്യത്തിൽ മേശപ്പുറത്തായിരുന്നു ടെലിവിഷന്റെ സ്ഥാനം. ഞങ്ങൾ, മുതിർന്നവരും ചെറുപ്പക്കാരും കുട്ടികളുമടങ്ങിയ പ്രേക്ഷകർ ഇരുഭാഗങ്ങളിലായി ബെഞ്ചുകളിലും കസേരകളിലുമായിരുന്നു ഇരിപ്പിടം കണ്ടെത്തിയത്. ഒരു ഭാഗത്ത് ജർമനിയുടെയും മറുഭാഗത്ത് അർജന്റീനയുടെയും ആരാധകർ.
അർജന്റീന നിലവിലുള്ള ചാമ്പ്യന്മാരായതിനാലും മറഡോണക്ക് താരപരിവേഷമുള്ളതിനാലും നീലപ്പടക്കായിരുന്നു ആരാധകരേറെ.മറുഭാഗത്ത് ജർമനിക്കു വേണ്ടി ജയ് വിളിച്ചവരിലേറെയും അർജന്റീനയുടെ കടുത്ത എതിരാളികളായ ബ്രസീലിയൻ അനുകൂലികളായിരുന്നു.
1986 ലെ മെക്സിക്കൻ ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ നിഴലുപോലുമായിരുന്നില്ല ഇറ്റലിയിൽ കണ്ടത്. ഗോളിനു വേണ്ടി ദാഹിക്കുന്ന മറഡോണ എന്ന ഫുട്ബാൾ ഇതിഹാസം എതിരാളികളുടെ കത്രിക പൂട്ടിൽ ബന്ധനസ്ഥനാകുന്ന കാഴ്ചയുടെ ആവർത്തനം തുടരുകയാണ്. മറഡോണ എതിരാളികളുടെ നോട്ടപ്പുള്ളിയായതോടെ അദ്ദേഹത്തെ ആശ്രയിച്ചു കളിച്ചിരുന്ന സഹതാരങ്ങൾ ജർമൻ ഗോൾ മുഖത്ത് ലക്ഷ്യം കാണാതെ അലയുകയായിരുന്നു. അർജന്റീനയുടെ തുരുപ്പ് ചീട്ട് അവരുടെ ഗോൾകീപ്പർ സെർജിയോ ഗോയ് കോച്ച്യയായിരുന്നു. പെനാൽട്ടിയെ ഭയക്കാത്ത പന്തുപിടുത്തക്കാരൻ എന്ന വിശേഷണത്തിനുടമയായിരുന്നു കൈകൾക്ക് ചോർച്ചയില്ലാത്ത ഗോയ് കോച്ച്യ .
കലാശ പോരാട്ടം രണ്ടാം പകുതിയിലേക്ക് നീണ്ടിട്ടും ആരുമാരും ഗോളടിച്ചിരുന്നില്ല. കളി എങ്ങിനെയെങ്കിലും തീർന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾകീപ്പർ ഗോയ് കോച്ച്യ തങ്ങളെ തുണക്കുമെന്നായിരുന്നു താനടക്കമുള്ള അർജന്റീനൻ ആരാധകരുടെ കണക്ക് കൂട്ടൽ. ലോതർ മത്തായൂസും ക്ലീൻസുംമാനും പൊരുതി കളിക്കുന്നതിനാൽ ഏതുനിമിഷവും അർജന്റീന യുടെ ഗോൾ വല ചലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജർമനിയുടെ ആരാധകർ.ഇരു ഭാഗത്തു നിന്നും ഗോളന്നുറച്ച മുന്നേറ്റങ്ങളുണ്ടായപ്പോഴെല്ലാം കെട്ടിടത്തിനകത്ത് ഗാലറിയിലെന്ന പോലെ ഇരു ടീമുകളുടെയും ആരാധകരുടെ ആവേശം അണപൊട്ടി ഒഴുകും. ആരാധക കൂട്ടത്തിന്റെ ആർപ്പുവിളി അതിരുവിടുമ്പോഴെല്ലാം കുഞ്ഞുണ്ണിക്ക എണീറ്റു നിന്ന് തൊട്ടടുത്ത വീടുകളിൽ ആളുകൾ ഉറങ്ങുന്നുണ്ടെന്ന കാര്യം ഓർമ്മപ്പെടുത്തും.
ഒടുവിൽ മൽസരത്തിന്റെ എൺപത്തിയഞ്ചാം മിനിട്ടിൽ പെനാൽട്ടി ബോക്സിനകത്തെ ഫൗളിനെത്തുടർന്ന് റഫറി ജർമനിക്കനുകൂലമായി പെനാൽറ്റി വിധിക്കുന്നു.മറഡോണ അടക്കമുള്ള അർജന്റീനൻ താരനിര റഫറിയുടെ തീരുമാനത്തിനെതിരെ അദ്ദേഹത്തെ വളഞ്ഞു വെച്ച് പ്രതിഷേധിക്കുന്നു. ആ സമയം അങ്ങ് ഇറ്റലിയിലെ സ്റ്റേഡിയത്തിലെന്ന പോലെ ഇങ്ങ് കെട്ടിടത്തിനകത്ത് ടെലിവിഷനു മുന്നിൽ കളി കാണുന്നവർക്കിടയിലും ചേരിതിരിഞ്ഞ് പ്രതിഷേധമുയർന്നു. ജർമ്മൻ ആരാധകർ റഫറിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തും അർജന്റീനൻ ആരാധകർ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചും ഒച്ച വെച്ചു.
ഒടുവിൽ പെനാൽട്ടി അനുവദിച്ചതിൽ പ്രതിഷേധിച്ച് അർജന്റീനൻ ആരാധകർ ഭൂരിഭാഗം പേരും കളി ബഹിഷ്ക്കരിച്ച് അവിടെ നിന്നും പുറത്തു പോയി. അതിനിടെ ജർമ്മനിയുടെ കിക്ക് വിദഗ്ധൻ ആന്റിറയാസി തൊടുത്ത പെനാൽറ്റി കിക്ക് അർജന്റീനയുടെ നെഞ്ചകം തകർത്ത് ഗോളാകുന്നു. അപ്പോഴേക്കും ജർമ്മൻ ആരാധകർ വിജയാഹ്ലാദം തുടങ്ങിക്കഴിഞ്ഞിരുന്നു. അർജന്റീനൻ ആരാധകരാവട്ടെ കൈവശമുള്ള ലോക കിരീടം നഷ്ടപ്പെട്ട സങ്കടം സഹിക്കവയ്യാതെ എതിരാളികൾക്ക് മുഖം കൊടുക്കാതെ ഉടനെ സ്വന്തം ഭവനങ്ങളിലേക്ക് ഉൾവലിഞ്ഞു. അന്നത്തെ ആ വീറും വാശിയും നിറഞ്ഞ ആ ഫൈനൽ മത്സര കാഴ്ചയുടെ വിശേഷം അടുത്ത ദിവസങ്ങളിലിറങ്ങിയ പത്രങ്ങളിൽ പോലും ഇടം പിടിച്ചിരുന്നു .

COMMENTS