സലീം വരിക്കോടൻ 'മരുഭൂമിയിലെ ഗോൾ വേട്ടക്കാരൻ'. മലപ്പുറം കാവുങ്ങലിലെ ഷാനവാസ് ചോലക്ക് ചേരുന്ന വിശേഷണമാണിത്. ഒന്നരപ്പതിറ്റാണ്ടായി തു...
സലീം വരിക്കോടൻ
'മരുഭൂമിയിലെ ഗോൾ വേട്ടക്കാരൻ'. മലപ്പുറം കാവുങ്ങലിലെ ഷാനവാസ് ചോലക്ക് ചേരുന്ന വിശേഷണമാണിത്. ഒന്നരപ്പതിറ്റാണ്ടായി തുടരുന്ന പ്രവാസ ജീവിതത്തിൽ നിരവധി മൽസരം കളിക്കുകയും അനേകം ഗോൾ നേടുകയും ചെയ്ത ഷാനവാസിനെപ്പോലൊരു കാൽപന്തുകളിക്കാരൻ സൗദി അറേബ്യയിൽ വിരളമായിരിക്കും. പ്രായം മുപ്പത്തിയാറിലെത്തിയിട്ടും ജോലിക്കൊപ്പം കാൽപന്തുകളിയിൽ ജൈത്രയാത്ര തുടരുന്ന ഷാനു എന്ന ഷാനവാസ് ചോലയെ അറിയാത്ത മലയാളി കളി പ്രേമികൾ സൗദി അറേബ്യയിൽ ചുരുക്കമായിരിക്കും.
പോസ്റ്റ് ബാറിനു കീഴിൽ ഇമ ചിമ്മാതെ കാവൽ നിൽക്കുന്ന പന്തു പിടുത്തക്കാരുടെ പേടി സ്വപ്നമാണ് കുറിയവനായ ഷാനവാസ്.ഷാനുവിന്റെ കാലിൽ പന്തണഞ്ഞാൽ ആ പന്ത് ഗോൾവലയിൽ മുത്തമിടുമെന്നുറപ്പാണ്. പന്തുമായി വളഞ്ഞും പുളഞ്ഞും എതിർ ഗോൾ മുഖത്തേക്ക് ഷാനു കയറി പോകുന്ന കാഴ്ച കാണാൻ നല്ല ചന്തമാണ്. ബുദ്ധി ഉപയോഗിച്ച് കാലുകൊണ്ട് പന്ത് തട്ടി ഗോൾ മഴ പെയ്യിക്കുന്നവൻ എന്നാണ് ഷാനവാസിനെ സൂപ്പർ സ്റ്റുഡിയോയുടെ താര രാജാവായിരുന്ന ബാവാക്ക വിശേഷിപ്പിക്കുന്നത്.
പന്തുകളിക്ക് പേരുകേട്ട മലപ്പുറം നഗരത്തിനടുത്ത കാവുങ്ങൽ എന്ന പ്രദേശത്തെ മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമിലൂടെയാണ് ഷാനവാസ് ചോല എന്ന ഫുട്ബാൾ താരത്തിന്റെ ഉദയം.എന്നാൽ, പന്ത്രണ്ടു മുതൽ പതിനേഴ് വയസ്സുവരെ കൊച്ചു ഷാനു ക്രിക്കറ്റ് താരമായിരുന്നു. മലപ്പുറം ലോർഡ്സ് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കം വിക്കറ്റ് കീപ്പറായി തിളങ്ങിയ ഷാനു സ്റ്റേറ്റ് അണ്ടർ 16 ക്രിക്കറ്റ് ടൂർണമെന്റിൽ മലപ്പുറം ജില്ലാ ടീമിനു വേണ്ടി പാഡ് കെട്ടിയിരുന്നു.പത്തൊൻപതാം വയസ്സിലാണ് ക്രിക്കറ്റിൽ നിന്നും മലപ്പുറത്തിന്റെ ഇഷ്ട കളിയായ ഫുട്ബാളിലേക്ക് വഴിമാറുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ജിഷ്ണു ബാലകൃഷ്ണൻ, ചെന്നൈസിറ്റി എഫ്.സിയുടെ മഷൂർ ഷെരീഫ്, അൽഫാസ് റിച്ചു, ശ്രീജിത്ത്, ശ്രീജേഷ്, വിപിൻ മുരളി, സാലി മോൻ, ഷെഫീഖ് തുടങ്ങി നിരവധി മിടുക്കർ പന്ത് തട്ടി വളർന്ന മാഞ്ചസ്റ്റർ യുനൈറ്റഡിൽ ഷാനു മികച്ച കളി കാഴ്ചവെച്ചു.
കാവുങ്ങലിൽ നിന്നും മലപ്പുറം സ്പോർട്ടിംഗിലെത്തിയപ്പോഴാണ് കൂടുതൽ ശ്രദ്ധേയനായത്. സ്പോർട്ടിംഗ് ആദ്യമായി 'എ' ഡിവിഷൻ ലീഗിൽ കളിക്കുമ്പോൾ ഷാനുവായിരുന്നു ക്യാപ്റ്റൻ.2002 ൽ 'എ' ഡിവിഷനിൽ ആറു ഗോൾ നേട്ടത്തോടെ ടോപ്പ് സ്കോററായി. തുടർന്ന് സെവൻസിൽ മലപ്പുറം സൂപ്പർ സ്റ്റുഡിയോക്കു വേണ്ടി രണ്ട് വർഷം കളിച്ചു. ആ കാലയളവിൽ 98 ഗോളുകളാണ് ഷാനവാസിന്റെ ഗോൾ മണമുള്ള വലതു കാലിൽ നിന്നും പിറവികൊണ്ടത്. സൂപ്പർ സ്റ്റുഡിയോയുടെ ജഴ്സിയിൽ തിരൂരങ്ങാടി എം.കെ.സമദ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിലാണ് ഷാനു ആദ്യമായി കളിക്കുന്നത്. പകരക്കാരനായിറങ്ങിയ ഷാനവാസ് കാൽ ഡസൻ ഗോൾ നേട്ടത്തോടെ സ്റ്റുഡിയോ ടീമിലെ അരങ്ങേറ്റം ഗംഭീരമാക്കി. കെ.എഫ്.സി.കാളികാവ്, സബാൻ കോട്ടക്കൽ എന്നീ ടീമുകൾക്കു വേണ്ടിയു സെവൻസ് കളിച്ചിട്ടുണ്ട്.
ഒരിക്കൽ മലപ്പുറം കോട്ടപ്പടിയിൽ നടന്ന ചെയർമാൻ ട്രോഫി സെവൻസ് ടുർണമെന്റിൽ ഷാനവാസിന്റെ കളി കണ്ട ഇന്ത്യൻ താരങ്ങളായിരുന്ന ധനേഷും ഫിറോസും ഗോവ ചർച്ചിൽ ബ്രദേഴ്സിലേക്ക് ട്രയൽസിനായി ക്ഷണിച്ചിരുന്നു.എന്നാൽ, ഗോവയിലേക്ക് പോകാൻ ഷാനു മടിച്ചു. ഒരിക്കൽ മലപ്പുറം ജില്ലാ ലീഗ് ഫുട്ബാളിൽ ഷാനുവിന്റെ കളിയിൽ ആകൃഷ്ടനായ മുൻ ഇന്ത്യൻ താരം പ്രേംനാഥ് ഫിലിപ്പ് എഫ്.സി.കലിക്കറ്റിലേക്ക് വിളിച്ചു. കലിക്കറ്റ് ടീമിലേക്ക് പോകാൻ തയ്യാറായെങ്കിലും അതിനിടയിലാണ് സൗദി അറേബ്യയിലേക്കുള്ള വിസ ശരിയാകുന്നതും ജന്മനാട് വിടുന്നതും.
മലപ്പുറത്തെ ഒരു ഡി.എഫ്.എ.ഭാരാവാഹിയുടെ അവഗണനയും ഷാനുവിനെ നാടുവിടാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ എം.എസ്.പി സ്പോർട്സ് ഹോസ്റ്റലിലെ കോച്ചായിരുന്ന ബീരാൻകുട്ടിയുടെ നിർദ്ദേശ പ്രകാരം അണ്ടർ 21 ജില്ലാ ടീമിന്റെ സെലക്ഷനിൽ പങ്കെടുത്തപ്പോൾ സെവൻസ്താരമാണന്ന കുറ്റം ചാർത്തി 40 അംഗ കോച്ചിംഗ് ക്യാമ്പിലേക്ക് പോലും ഈ ഗോൾ വേട്ടക്കാരനെ പരിഗണിച്ചില്ല. ഈ സംഭവം വളർന്നു വരുന്ന ഫുട്ബാൾ താരമായിരുന്ന ഷാനവാസിന്റെ മനസ്സിനെ ആഴത്തിൽ മുറിവേൽപിച്ചിരുന്നു.
2003 ൽ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് ജിദ്ദയിലെ അൽ ദുറാഖ് വാട്ടർ കമ്പനിയിൽ ഷാനവാസ് ചോല എത്തുന്നത്. കമ്പിയിലെ ജോലി ഷാനുവിനെ സംബന്ധിച്ചിടത്തോളം പേരിനു മാത്രമായിരുന്നു. മരുഭൂമിയിലെ പെലെ മാജിദ് അബ്ദുല്ലയുടെ നാട്ടിൽ ജിദ്ദ അൽ ദുറാഖ് എഫ്.സിക്കു വേണ്ടിയാണ് ഷാനവാസ് ആദ്യമായി കളിക്കളത്തിലിറങ്ങിയത്.പിന്നീട് ജിദ്ദ അൽ ദുറാഖ് ബി.സി.സി, ജിദ്ദ ഫ്രണ്ട്സ് മമ്പാട്, ഈസ്റ്റേൺ സബീൻ എഫ്.സി, ജിദ്ദ ന്യൂ കാസ്റ്റിൽ കൊട്ടപ്പുറം, തരീബ് എഫ്.സി,കാസ്ക് ഖമീസ് ,മെട്രോ ഖമീസ്, ഖമീസ് സനയ്യാ, അബഹ സനയ്യ, റിയാദ് സെൻട്രൽ ബ്രദേഴ്സ്, ഒ.എം.സി.റിയാദ്, റിയാദ് ചാലിയാർ എഫ്.സി, റിമാൽ മലപ്പുറം എഫ്.സി, റോയൽ എഫ്.സി.റിയാദ്, റെയിൻബോ എഫ്.സി.റിയാദ്, ഖാലിദിയ എഫ്.സി.ദമാം, ഇംകോ ദമാം, എഫ്.സി.യാമ്പു, അൽ ഹർത്താ കോൾഡ് സ്റ്റോർ മദീന, എം.ഐ.എഫ്.സി മക്ക, സദാഫ് കോ മദീന, തായിഫ്, ജിസാൻ. ബീഷ, അൽഖസീം തുടങ്ങിയ സൗദി അറേബ്യയിലെ വിവിധ മലയാളി കൂട്ടായ്മകളുടെ ടീമുകൾക്കായി കളിച്ചു.
അയ്യൂബ് ചെർപ്പുളശ്ശേരി, സലാം മമ്പാട്, അസി ചെറുകര, ഹാരിസ് എന്ന നാണി മമ്പാട്, നജീബ് മഞ്ഞക്കണ്ടൻ, മുജീബ് മർദകൻ അരീക്കോട് തുടങ്ങിയ നാട്ടിലെ അറിയപ്പെടുന്ന ഒട്ടേറെ കളിക്കാർ സൗദിയിൽ ഷാനുവിനൊപ്പം കളിച്ചിട്ടുണ്ട്. സിഫ് (സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം ) ടൂർണമെന്റിൽ ഏഴു തവണ ഫൈനൽ കളിക്കാനുള്ള ഭാഗ്യം ഷാനവാസിനുണ്ടായി. തുടർച്ചയായി മൂന്ന് വർഷം ടോപ്പ് സ്കോററും രണ്ട് വർഷം മികച്ച കളിക്കാരനും ഷാനുവായിരുന്നു. ഈ വർഷത്തെ 'സിഫി 'ൽ 'ബി' ഡിവിഷൻ ചാമ്പ്യന്മാരായ ന്യൂ കാസ്റ്റിലിനു വേണ്ടി ഷാനു മികച്ച കളി കാഴ്ചവെച്ചിരുന്നു. പ്രവാസ ജീവിതത്തിനിടയിൽ സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലായി ഏതാണ്ട് 250ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ഷാനവാസ് 200നു മുകളിൽ ഗോൾ നേടിയിട്ടുണ്ട്.ഒരു പ്രവാസി കളിക്കാരനെ സംബന്ധിച്ചിടത്തോളം അപൂർവ്വ നേട്ടം തന്നെയാണിത്. ഗോളു കൊണ്ട് ആറാട്ടു നടത്തുന്ന ഈ സ്ട്രൈക്കർക്ക് അർഹതക്കുള്ള അംഗീകാരമായി അനേകം മെമന്റോകളും കപ്പ് - ഷീൽഡുകളും ലഭിച്ചിട്ടുണ്ട്.
നാട്ടുകാരനും ലോർഡ്സ് ക്രിക്കറ്റ് ടീം നായകനുമായിരുന്ന ദിനേശാണ് ഷാനവാസിനെ ഫുട്ബാളിലേക്ക് വഴി തിരിച്ചുവിട്ടതും കളിയിൽ പ്രോൽസാഹിപ്പിച്ചതും എന്നതാണ് ഏറെ രസകരം. എം.എസ്.പി സ്പോർട്സ് ഹോസ്റ്റൽ കോച്ച് ബീരാൻ കുട്ടിയാണ് ഷാനുവിന്റെ ആദ്യകാല മുഖ്യ പരിശീലകൻ. പ്രവാസ ലോകത്തെ പരിശീലകൻ മുൻ കണ്ണൂർ കെൽട്രോൺ താരം സലീമാണ്. സൂപ്പർ സ്റ്റുഡിയോ നായകനായിരുന്ന അഷറഫ് ബാവയുടെ പ്രോൽസാഹനം ഷാനുവിന് പിശുക്കില്ലാതെ ലഭിച്ചിട്ടുണ്ട്.ഷാനുവിന്റെ കളിക്കാനുള്ള കഴിവ് മനസ്സിലാക്കി ആ സ്ട്രൈക്കറെ സൗദി അറേബ്യയുടെ കളിക്കളങ്ങളിലെത്തിച്ച ജിദ്ദ ദുറാഖ് ടീമിന്റെ ആദ്യകാല മാനേജർ കരുവാരക്കുണ്ട് തരിശ് സ്വദേശി ആലുങ്ങൽ ഹംസ ഹാജിയോടുള്ള കടപ്പാട് വാക്കുകൾക്കതീതമാണന്ന് ഷാനു നന്ദിയോടെ സാക്ഷ്യപ്പെടുത്തുന്നു.
മലപ്പുറം കുന്നുമ്മൽ കിഴക്കേതലയിലെ പഴയ കാല ഫുട്ബാൾ ടീമായിരുന്ന ഡയമണ്ട് ക്ലബ്ബിന്റെ ഗോൾകീപ്പർ പരേതനായ ചോല ഹംസയുടെയും ഫാത്തിമയുടെയും നാലു മക്കളിൽ രണ്ടാമനാണ് ഷാനവാസ്.സഹോദരൻ സാലിമോൻ മലപ്പുറം സ് പോർട്ടിംഗിന്റെയും മൈലപ്പുറം സ്പോർട്സ് ക്ലബ്ബിന്റെയും ഗോൾകീപ്പറായിരുന്നു. മറ്റൊരു സഹോദരൻ ഷെഫീഖ് സൂപ്പർ സ്റ്റുഡിയോയുടെയും ഫ്രണ്ട്സ് മമ്പാടിന്റെയും കളിക്കാരനായിരുന്നു. പന്തക്കാട്ട് ജസീലയാണ് ഭാര്യ. മക്കൾ: റോഷൻ മാലിക്, നിഹാൽ മാലിക്, ഫാത്തിമ ലിസ്ന.

COMMENTS