ഓർമ്മയിൽ ക്രൊയേഷ്യ തെളിയുമ്പോൾ

റിയാസ് പുളിക്കൽ ക്രൊയേഷ്യ എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേരുകാരൻ ലൂക്കാ മോഡ്രിച്ചോ ഇവാൻ റാക്കിറ്റിച്ചോ മരിയോ മാ...

റിയാസ് പുളിക്കൽ
ക്രൊയേഷ്യ എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേരുകാരൻ ലൂക്കാ മോഡ്രിച്ചോ ഇവാൻ റാക്കിറ്റിച്ചോ മരിയോ മാൻസൂക്കിച്ചോ ഒന്നുമല്ല. 1998ലെ ലോകകപ്പിൽ കറുത്തകുതിരകളായി വന്ന് സകലരെയും വിസ്മയിപ്പിച്ച് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്രൊയേഷ്യയുടെ ഗോൾഡൻ പ്ലയെർ എന്നറിയപ്പെടുന്ന ആ ഒൻപതാം നമ്പറുകാരനാണ് ഹൃദയത്തിൽ എന്നും. നിലവിൽ ക്രൊയേഷ്യയുടെ ഫുട്‍ബോൾ ഫെഡറേഷൻ പ്രസിഡന്റ്..

ഫ്രാൻസിന്റെ സിനദിൻ സിദാനും അർജന്റീനയുടെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും ബ്രസീലിന്റെ സാക്ഷാൽ റൊണാൾഡോയും മിന്നിത്തിളങ്ങിയ 98ലെ ലോകകപ്പിൽ ഏഴ് കളിയിൽ നിന്നും 6ഗോളുകൾ സ്‌കോർ ചെയ്തുകൊണ്ട് ഗോൾഡൻ ബൂട്ടിന് അർഹനായത് ഡേവ് സൂക്കറാണെന്നറിയുമ്പഴാണ് അദ്ദേഹത്തിന്റെ പ്രതിഭയറിയുന്നത്.

1992ൽ പല രാജ്യങ്ങളായി വേർപിരിക്കപ്പെടുന്നതുവരെ ലോകഫുട്‍ബോളിലെ പ്രബല ശക്തികളായിരുന്നു യൂഗോസ്ലാവിയ. "യൂറോപ്പിന്റെ ബ്രസീൽ" എന്നറിയപ്പെട്ടു ഫുട്‍ബോളിൽ യുഗോസ്ലാവിയ 1992 വരെ. നാല് തവണ യുഗോസ്ലാവിയ ആയി തന്നെ ലോകകപ്പിൽ മത്സരിച്ച യുഗോസ്ലാവിയ 1930ലും 1962ലും നാലാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഇപ്പോൾ യൂറോകപ്പ് എന്നറിയപ്പെടുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 1960ലും 1968ലും രണ്ടാംസ്ഥാനക്കാരുമായിരുന്നു യുഗോസ്ലാവിയ. 1960ലെ റോം ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ നേടിയത് യുഗോസ്ലാവിയയായിരുന്നു. പക്ഷേ, 1992ൽ സെർബിയ മോണ്ടിനെഗ്രോ, ക്രോയേഷ്യ, സ്ലോവേനിയ, മാസിഡോണിയ, ബോസ്നിയ ഹെർസെഗോവിന തുടങ്ങിയ രാജ്യങ്ങളായി വേർപിരിഞ്ഞ യുഗോസ്ലാവിയക്ക് ഫുട്‍ബോളിലും തങ്ങളുടെ പ്രബല സ്ഥാനം ത്യജിക്കേണ്ടി വന്നു. വേർപിരിഞ്ഞ രാജ്യങ്ങൾ പിന്നീടും ചെറുകഷ്ണങ്ങളാവുന്നതാണ് ലോകം ദർശിച്ചത്. അവസാനമായുണ്ടായത് 2008ൽ സെർബിയയിൽ നിന്നും സ്വാന്തന്ത്ര്യം പ്രഖ്യാപിച്ച കൊസോവോയാണ്. ഫുട്‍ബോളിൽ യുഗോസ്ലാവ്യയുടെ പാരമ്പര്യം കാത്ത ഒരേയൊരു രാജ്യം ക്രൊയേഷ്യ മാത്രമാണ്.

1998ലെ ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിൽ അർജന്റീനയോട് മാത്രം അടിയറവ് പറഞ്ഞ സുക്കറിന്റെ ക്രൊയേഷ്യ പ്രീക്വാർട്ടറിൽ റുമാനിയയെ ഒരു ഗോളിന് പരാജയപ്പെടുത്തിക്കൊണ്ട് ക്വാർട്ടറിൽ ജർമ്മനിക്ക് മുൻപിലെത്തി. ക്വാർട്ടറിൽ ജർമ്മനിയെ മൂന്ന് ഗോളിന് തകർത്തെറിയുന്നതുവരെ ക്രൊയേഷ്യയെ ആരും വിലകല്പിച്ചിരുന്നില്ല. സെമി ഫൈനലിൽ ഫ്രാൻസിനെ വിറപ്പിച്ചുകൊണ്ടാണ് അവർ കീഴടങ്ങിയത്. ലൂസേഴ്‌സ് ഫൈനലിൽ ഹോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മൂന്നാം സ്ഥാനക്കാരായി തലയുയർത്തിക്കൊണ്ടാണ് സുക്കറിന്റെ ക്രൊയേഷ്യ ഫ്രാൻസിന്റെ മണ്ണ് വിട്ടത്. അർജന്റീനയ്‌ക്കെതിരെയുള്ള മത്സരമൊഴികെയുള്ള എല്ലാ കളിയിലും ഡേവ് സുക്കർ ഗോൾ നേടി.

1987ൽ ചിലിയിൽ വെച്ച് നടന്ന ലോകയൂത്ത് ചാമ്പ്യൻഷിപ്പിൽ യുഗോസ്ലാവിയക്ക് കിരീടം നേടിക്കൊടുത്തുകൊണ്ടായിരുന്നു ഡേവ് സുക്കർ നാഷണൽ കരിയർ തുടങ്ങുന്നത്. ടൂർണമെന്റിൽ 6 ഗോളുകൾ സ്‌കോർ ചെയ്തുകൊണ്ട് മികച്ച രണ്ടാമത്തെ ടോപ്സ്കോററായി. 1990ലെ യുവേഫ അണ്ടർ 21 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നാല് ഗോളുകൾ സ്‌കോർ ചെയ്തുകൊണ്ട് ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി. സുക്കറിന്റെ കരുത്തിൽ യുഗോസ്ലാവിയ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. 1990ലെ ഇറ്റലി വേൾഡ് കപ്പിൽ യുഗോസ്ലാവിയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഒറ്റ കളിയിൽപ്പോലും ഡേവ് സുക്കറിന് അവസരം കിട്ടിയില്ല. യുഗോസ്ലാവ്യക്ക് വേണ്ടി രണ്ടുകളിയിൽ മാത്രം ബൂട്ടണിഞ്ഞ സുക്കർ പിന്നീട് 1990ൽ രൂപീകൃതമായ ക്രൊയേഷ്യൻ നാഷണൽ ടീമിൽ അരങ്ങേറി.

സുക്കറിന്റെ ചിറകിലേറിയാണ് ക്രൊയേഷ്യ 1998ൽ തങ്ങളുടെ ആദ്യ ലോകകപ്പിലേക്ക് യോഗ്യത നേടിയത്. പിന്നെ നടന്നത് ചരിത്രവും. യുഗോസ്ലാവ്യക്ക് വേണ്ടി രണ്ടു കളിയിലും ക്രൊയേഷ്യക്ക് വേണ്ടി 69 കളിയിലും സീനിയർ ലെവലിൽ ബൂട്ടണിഞ്ഞ സുക്കർ യുഗോസ്ലാവ്യക്ക് വേണ്ടി ഒരു ഗോളും ക്രൊയേഷ്യയ്ക്ക് വേണ്ടി 45 ഗോളുകളുമാണ് സ്‌കോർ ചെയ്തത്. കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി ക്രൊയേഷ്യയുടെ ടോപ് സ്‌കോറർ ഡേവ് സുക്കർ തന്നെയാണ്. 2002ൽ ജപ്പാൻ-സൗത്ത് കൊറിയ വേൾഡ് കപ്പിൽ ക്രൊയേഷ്യയ്ക്ക് വേണ്ടി 63മിനിറ്റ് മാത്രം കളിക്കാനായിരുന്നു സുക്കറിന്റെ വിധി. വേൾഡ് കപ്പിന് ശേഷം സുക്കർ തന്റെ നാഷണൽ കരിയറിന് വിരാമമിട്ടു.

1968ലെ ഒരു പുതുവർഷദിനത്തിൽ യുഗോസ്ലാവ്യയിലെ ഒസിജെക്കിൽ ജനിച്ച ഡെവോർ സുക്കർ എന്ന ഡേവ് സുക്കർ തന്റെ പതിനാറാം വയസ്സിൽ നാട്ടിലെ ഫസ്റ്റ് ഡിവിഷൻ ക്ലബായ NK Osijekലൂടെയാണ് ഫുട്‍ബോൾ കരിയർ തുടങ്ങുന്നത്. 1989ൽ ഡൈനാമോ സാഗ്രെബുമായി കരാർ ഒപ്പിട്ട സുക്കർ 1991ൽ സ്പാനിഷ് ലാലീഗയിലെ സെവിയ്യയിലേക്ക് ചേക്കേറി. സെവിയ്യയിലെ മികച്ച പ്രകടനം 1996ൽ ക്ലബ് വമ്പന്മാരായ റയൽ മാഡ്രിഡിലെത്തിച്ചു. റയലിന്റെ കൂടെ ലാലീഗയും യുവേഫ ചാമ്പ്യൻസ് ലീഗും നേടിയ സുക്കർ പിന്നീട് ആഴ്സണലിലും വെസ്റ്റ്ഹാമിലും കളിച്ചു. 2003ൽ ജർമ്മൻ ക്ലബായ 1860 മ്യൂണിക്കിൽ തന്റെ ക്ലബ്‌ കരിയർ അവസാനിപ്പിച്ചു. ക്ലബ് കരിയറിൽ 203 ഗോളുകളാണ് സുക്കറിന്റെ സമ്പാദ്യം. അതിൽ 76ഉം സെവിയ്യക്ക് വേണ്ടിയായിരുന്നു.  

COMMENTS


Name

Badminton,5,Cricket,16,Football,211,Other Sports,28,SG Special,95,Sports,101,Tennis,4,Volleyball,1,
ltr
item
Sports Globe: ഓർമ്മയിൽ ക്രൊയേഷ്യ തെളിയുമ്പോൾ
ഓർമ്മയിൽ ക്രൊയേഷ്യ തെളിയുമ്പോൾ
https://4.bp.blogspot.com/-SYua23UIkgM/W0fDjJSIM7I/AAAAAAAAA3Q/v4c8GGzIrww9EohVrkmHgcXtSM6KSriEQCLcBGAs/s640/croatia%2Bfootball.jpg
https://4.bp.blogspot.com/-SYua23UIkgM/W0fDjJSIM7I/AAAAAAAAA3Q/v4c8GGzIrww9EohVrkmHgcXtSM6KSriEQCLcBGAs/s72-c/croatia%2Bfootball.jpg
Sports Globe
http://www.sportsglobe.in/2018/07/article-by-riyas-pulikkal-on-croatia.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/07/article-by-riyas-pulikkal-on-croatia.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy