നിലിൻ കൃപാകരൻ അഡനോർ ലിയനാർഡോ ബാഷി. കാൽപ്പന്ത് കളിയുടെ രസതന്ത്രം കൂട്ടായ്മയാണെന്ന് എപ്പോഴും ഓർമ്മപ്പെടുത്തുന്ന പരിശീലകൻ. എല്ലാ കളിക്കാരെ...
നിലിൻ കൃപാകരൻ
അഡനോർ ലിയനാർഡോ ബാഷി. കാൽപ്പന്ത് കളിയുടെ രസതന്ത്രം കൂട്ടായ്മയാണെന്ന് എപ്പോഴും ഓർമ്മപ്പെടുത്തുന്ന പരിശീലകൻ. എല്ലാ കളിക്കാരെയും അവരുടെ കഴിവിന് അനുസരിച്ച് പ്രോത്സാഹിപ്പിക്കുന്ന പിതൃതുല്ല്യനായ വ്യക്തിത്വം...ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ നൈർമല്യവും വ്യാകരണവും മനസ്സിൽ താലോലിക്കുന്ന പരിശീലകൻ.
താരങ്ങൾ മിന്നി തിളങ്ങുന്ന കാനറി കൂട്ടിൽ ഒരുമയുടെ മന്ത്രം ഓതുന്നതിൽ വിജയിച്ച അദ്ദേഹം, വ്യക്തി കേന്ദ്രീകത ഫുട്ബോളിനെ വെറുക്കുന്നു. എല്ലാ താരങ്ങൾക്കും തുല്ല്യ ഉത്തരവാദിത്തം പകർന്നു നൽകുന്നു. ഓരോ മത്സരങ്ങളിലും ക്യാപ്റ്റൻ സ്ഥാനം റൊട്ടേറ്റ് ചെയ്യുന്ന ബ്രസീൽ പരിശീലകന്റെ ശൈലി ഒറ്റയടിയ്ക്ക് ദഹിക്കില്ല, എന്നാൽ അത് ഓരോ കളിക്കാരനിലും നൽകുന്ന ഊർജവും ആത്മവിശ്വാസവും പറഞ്ഞറിയിക്കാനാകില്ല..
നെയ്മർ ജൂനിയർ എന്ന ലോകത്തെ ഏറ്റവും വിലയേറിയ താരത്തിന് ക്ലബ് ഫുട്ബാളും രാജ്യാന്തര ഫുട്ബോളും തമ്മിലുള്ള വ്യത്യാസം കാണിച്ചു കൊടുത്തു പ്രൊഫസർ.
ടീമിനെക്കാൾ വലിയ വടവൃക്ഷമായി വളരാതെ, ടീം മാനായി നിലയുറപ്പിക്കാൻ വേണ്ട പാഠങ്ങൾ പറഞ്ഞു കൊടുത്തു. നിർണായക പോരാട്ടത്തിൽ രാജ്യത്തിനായി ഗോൾ അടിക്കുക മാത്രമല്ല, സഹതാരങ്ങളെ കൊണ്ട് ഗോൾ അടിപ്പിക്കുകയും തന്റെ ദൗത്യമാണെന്ന് പിഎസ്ജി താരത്തിന് മനസിലായതിന്റെ ദൃഷ്ടാന്തമാണ് മെക്സിക്കോയ്ക്കെതിരായ പ്രീ ക്വാർട്ടറിലെ ബ്രസീലിന്റെ രണ്ട് തകർപ്പൻ ഗോളുകൾ.
എതിരാളിയുടെ ഗോൾ മുഖത്ത് നിരന്തരം പടയോട്ടം നടത്തുമ്പോഴും, പ്രതിരോധം എന്ന അടിസ്ഥാന തന്ത്രം ചോരാതെ നോക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. തിയാഗോ സിൽവയും, ഫിലിപ്പെ ലൂയിസും എല്ലാം നടത്തിയ ക്ലിയറൻസുകൾ പഴയ ഇറ്റാലിയൻ പ്രതിരോധ നിരയെ ഓർമിപ്പിച്ചു. റഷ്യൻ മണ്ണ് വമ്പൻ ടീമുകളുടെ ശവപറമ്പായി മാറിയപ്പോഴും മഞ്ഞപ്പട മുന്നേറിയത് വികാരത്തേക്കാൾ വൈചാരിക മനസ് സൂക്ഷിക്കുന്ന ഒരു പരിശീലകന്റെ സാന്നിധ്യം കൊണ്ട് മാത്രമാണ്...
നെയ്മർ, വില്യൻ, കുടീന്യോ, പൗളിഞ്ഞിയോ, ഫിർമീനിയോ, ഗബ്രിയേൽ ജീസസ്, കാസിമറോ, ഫെർണാണ്ടിനോ തുടങ്ങിയ താരങ്ങൾ എല്ലാം കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. പരിക്കിന്റെ പിടിയിൽ അമർന്ന് കേവലം 27 വയസുള്ളപ്പോൾ കാൽപ്പന്ത് കളി ഉപേക്ഷിക്കേണ്ടി വന്ന ഹത്യഭാഗ്യനാണ് ടിറ്റെ...പിന്നീട് പരിശീലകന്റെ വേഷത്തിൽ ചിറകടിച്ചു ഉയർന്ന ഈ ഫുട്ബോൾ പ്രേമി ബ്രസീലിയൻ ലീഗിലെ ഐകോണിക് ക്ലബ്ബായ കൊറിന്ത്യൻസിന് സമ്മാനിച്ചത് നിർണായക വിജയങ്ങൾ..
സമ്മർദ്ദം എന്ന ദൗർബല്യത്തെ മൂന്ന് മത്സരങ്ങളിൽ കൂടി അകറ്റി നിർത്താൻ സാധിച്ചാൽ ആറാം ലോകകിരീടം എന്ന ബ്രസീലിന്റെ സ്വപ്നം പൂവണിയാൻ എല്ലാ സാധ്യതകളും കാണുന്നു. ഒപ്പം അഡനോർ ലിയനാർഡോ ബാഷി (ടിറ്റെ) എന്ന പ്രായോഗിക വാദിയായ പരിശീലകന്റെ പേരും ലോകഫുട്ബോൾ ചരിത്രത്തിലെ സുവർണ ലിപികളിൽ കുറിക്കപ്പെടും .
Tars: World Cup, Brazil, Tite, Neymar, Football

COMMENTS