ജീവൻ ഓര്‍മകള്‍ പോകുന്നത് 2006 ലോകകപ്പിന്റെ ഫൈനലിലേക്കാണ്. ഒരു വശത്ത് സിദാന് എന്ന വാഴ്ത്തപ്പെട്ട മധ്യനിര മാന്ത്രികന്റെ ഫ്രാന്‍സ്. മറുവശത...
ജീവൻ
ഓര്‍മകള്‍ പോകുന്നത് 2006 ലോകകപ്പിന്റെ ഫൈനലിലേക്കാണ്. ഒരു വശത്ത് സിദാന് എന്ന വാഴ്ത്തപ്പെട്ട മധ്യനിര മാന്ത്രികന്റെ ഫ്രാന്‍സ്. മറുവശത്ത് ലൈംലൈറ്റില്‍ അധികം ഇടംപിടിക്കാതിരുന്ന ആന്‍ഡ്രിയാ പിര്‍ലോ എന്ന 'ആര്‍ക്കിട്ടെക്റ്റ്' കളി മെനയുന്ന ഇറ്റലി. മാറ്റരാസിയെ സിദാന് തലകൊണ്ടിടിച്ചുവീഴ്ത്തിയതിന്റെ പേരില്‍ ഓര്‍മിക്കപ്പെടുന്ന ആ ഫൈനല്‍ എന്നെ സംബന്ധിച്ച് ആന്‍ഡ്രിയാ പിര്‍ലോ എന്ന ഫുട്ബോളിങ് സൗന്ദര്യവും സിദാനും തമ്മിലുള്ള പോരാട്ടം കൂടിയായിരുന്നു. 2017 ജൂലൈ പതിനേഴാം തീയതി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലെ ന്യൂ യോര്‍ക്ക് സിറ്റി എഫ് സിയില്‍ കളിക്കുകയായിരുന്ന പിര്‍ലോ വിരമിക്കുമ്പോള്‍ സിദിനാന് സിദാന് എന്ന അന്നത്തെ റയല്‍ മാഡ്രിഡ് പരിശീലകന് തന്റെ ഇന്‍സ്റ്റാഗ്രാം പ്രോഫൈലില്‍ പിര്‍ലോയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത് - "നന്ദി മസ്റ്റെറോ' എന്നായിരുന്നു.
ഇറ്റലി കപ്പ് നേടിയപ്പോള്‍ ആഘോഷിച്ചത്തില് പലരും തന്നെ ആന്‍ഡ്രി പിര്‍ലോ പടിയിറങ്ങിയത് അറിഞ്ഞില്ല. പലപ്പോഴും ഫുട്ബോള്‍ അങ്ങനെയാണ്. കാവ്യനീതിയും, ത്രസിപ്പിക്കുന്ന ട്വിസ്റ്റുകളും കാവ്യനീതിയുമൊന്നും അവിടെയില്ല. അവിടെയുള്ളത് തൊണ്ണൂറ് മിനുട്ടുകളില്‍ അടക്കിപ്പിടിച്ച നെടുവീര്‍പ്പും അണപൊട്ടി ഒഴുകുന്ന ആര്‍പ്പുവിളികളും കണ്ണീരും ഒക്കെ തന്നെയാണ്.
ഇന്ന് 2018 ലോകകപ്പില്‍ ഞാന്‍ പിന്തുണച്ച ടീം പടിയിറങ്ങുമ്പോഴും എനിക്ക് പറയാനുള്ളത് മറ്റ് പലതുമാണ്.
ഫുട്ബോള്‍ ഏറെ മാറിയിരിക്കുന്നു. കഴിഞ്ഞ ഒരു ദശകമായെങ്കിലും ഫുട്ബോള്‍ അഭിമുഖീകരിക്കുന്നതായ മാറ്റങ്ങളെ പൂര്‍ണമായും ന്യായീകരിക്കുന്ന ഒരു ലോകകപ്പാണ് റഷ്യയിലേത്. വൈകാരികതയിലും ഒന്നോ രണ്ടോ താരങ്ങളുടെ വൈഭവത്തിലും ഊന്നിയുള്ള പ്രകടനങ്ങളല്ല ഇനിയുള്ള കാലത്തെ ഫുട്ബോള്‍ എന്ന് തീര്‍ത്തുപറഞ്ഞ മത്സരങ്ങള്‍. ഇത് മോഡേണ്‍ ഫുട്ബോളിന്റെ കാലമാണ്. കൃത്യമായ പരിശീലനവും സാങ്കേതികമായ തികവും തളരാത്ത ആത്മവിശ്വാസവും നല്ലൊരു മാനേജറും (എപ്പോഴും എന്ന പോലെ അല്പം ഭാഗ്യവും) ഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും പരാജയപ്പെടുത്താവുന്ന കാലം.
ബെല്‍ജിയം, ഫ്രാന്‍സ്, ക്രോയേഷ്യ, ഇംഗ്ലണ്ട്. ആധുനിക ഫുട്ബോളിന്റെ മാറ്റം ഉള്‍ക്കൊണ്ട രണ്ടുപേരും ആധുനിക ഫുട്ബോളിന്റെ ലാഭം പേറിയവരുമായ രണ്ട് പേരുമാണ് ഈ ലോകകപ്പില്‍ ഏറ്റുമുട്ടിയത്. അതില്‍ ആദ്യ സെമിയില്‍ ബെല്‍ജിയത്തെ പരാജയപ്പെടുത്തി ഫ്രാന്‍സ് വിജയിച്ചിരിക്കുന്നു. നാളെ രണ്ടാം സെമിയില്‍ ഒരു പക്ഷെ ക്രോയേഷ്യ ജയിക്കും ജയിക്കാതിരിക്കും. അതിലെനിക്ക് വിഷമമില്ല. എന്തിരുന്നാലും ഈ ലോകകപ്പിനെ വിലയിരുത്തേണ്ടത് പാരമ്പര്യ ശക്തികള്‍ തോറ്റ ലോകകപ്പ് എന്ന നിലയിലായിരിക്കും.
ഇന്ന് പരാജയപ്പെട്ട ബെല്‍ജിയവും ഫ്രാന്‍സും പുറത്തെടുത്തത് മികച്ച കളിയാണ്. ഗ്രീസ്മാന്റെ സെറ്റ് പീസില്‍ പിറന്ന ഉംറ്റിറ്റിയുടെ ഹെഡ്ഡര്‍ ഗോള്‍ തടുക്കാനായില്ല എന്നതൊഴിച്ചാല്‍ ബെല്‍ജിയം മുന്നേറ്റം മികച്ചതായിരുന്നു. എങ്കിലും എണ്‍പത് മിനുട്ടുകള്‍ക്കപ്പുറം ആത്മസംയമനം നഷ്ടപ്പെട്ട ബെല്‍ജിയത്തിന് തന്ത്രങ്ങള്‍ പിഴച്ചുതുടങ്ങി എന്ന് തന്നെയാണ് എന്റെ വിലയിരുത്തല്‍. ഇല്ലായെങ്കില്‍ ജപ്പാനെതിരെ നെടിയപോലെ അവസാന മിനുട്ടില്‍ ഒരു ഈക്വലൈസര്‍ നേടാനുള്ള ക്വാളിറ്റി ആ ടീമിലുണ്ട്. ഫസ്റ്റ് ടച്ചില്‍ മാജിക്കുകള്‍ തീര്‍ത്ത് ഈ ലോകകപ്പിലെ സൂപ്പര്‍ താരമായ ലുക്കാക്കുവിന് പിഴച്ച നാള് കൂടിയാണ് ഇന്ന്. ഗോള്‍ കണ്ടെത്തുമായിരുന്നതായതില് കുറഞ്ഞത് രണ്ട് നല്ല ചാന്സുകളെങ്കിലും ലുക്കാക്കു നഷ്ടപപെടുത്തിയിട്ടുണ്ട്. സ്വാഭാവികം.
അതേസമയം അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ ആവില്ല എങ്കില്‍ കൂടിയും അച്ചടക്കത്തോടെ പരിശീലകന്റെ തന്ത്രങ്ങള്‍ പിന്തുടര്‍ന്ന ഫ്രാന്‍സ് വിജയിച്ചു കയറി.
ബെല്‍ജിയം, പ്രീ ക്വാര്‍ട്ടര്‍ വരെ എത്തും എന്ന് മാത്രം പ്രതീക്ഷിച്ച ടീം ബ്രസീലിനെ കടന്ന് സെമി വരെ എത്തി. ഓരോ നിമിഷവും എതിരാളികളെ മുള്‍മുനയില്‍ നിര്‍ത്തിയ നിങ്ങളുടെ ഫുട്ബോളിന് നന്ദി. ഫുട്ബോളിലെ ആത്യന്തികമായ വിജയത്തിനപ്പുറമുള്ള സൗന്ദര്യമാണ് ലുക്കാക്കുവും ഡി ബ്രൂയ്നും ഹസാര്‍ഡും അടങ്ങിയ നിങ്ങളുടെ മുന്നേറ്റം പുറത്തെടുത്തത്.
ഇനി, ക്രോയേഷ്യ ആണ്. ഇംഗ്ലണ്ട് ക്രോയേഷ്യയോട് തോല്‍ക്കുന്നത് കാണണം എന്ന് തന്നെയാണ് പ്രതീക്ഷ. ബെല്‍ജിയത്തിന്റെ പോലെ തന്നെ ഒരു സുവര്‍ണ തലമുറയുമായി റഷ്യയിലേക്ക് വന്ന ക്രോയേഷ്യ !
അപ്പോഴും പറയുന്നു, ഫുട്ബോള്‍ വിജയിക്കുന്നവരുടെ കളിയല്ല, പരാജയപ്പെടുന്നവന്റെ സൗന്ദര്യവുമല്ല. അതിഭാവുകത്വങ്ങള്ക്കപ്പുറം തൊണ്ണൂറ് മിനുട്ടും അധികസമയവുമായി വരുന്ന മരണ നിമിഷങ്ങളില്‍ എന്ത് കുടിലത ഉപയോഗിച്ചും ഗോള്‍ നേടുക എന്നതാണ് ഈ കളി. നാളെ ജപ്പാനും സെനഗലും വടക്കന്‍ കൊറിയയും നൈജീരിയയും ബ്രസീലിനെയും ഫ്രാന്‍സിനേയും ബെല്‍ജിയത്തേയും വെല്ലുന്നതിനാണ് ഞാന്‍ കാത്തിരിക്കുന്നത്. ഇനിയും ഈ കളികളും പിര്ലോമാര് പിറന്നുകൊണ്ടിരിക്കും. ആരും ശ്രദ്ധിക്കാത്ത ചരിത്രങ്ങളില്‍ മൂടപ്പെടെണ്ടവരായി അവര്‍ അവസാനിക്കും. ബെല്‍ജിയത്തിന്റെ ഗോള്‍ഡന്‍ ജനറേഷന് സ്നേഹം. ഫുട്ബോളിനെ സ്നേഹിക്കുന്നത് കൊണ്ടാണ് നിങ്ങളെ സ്നേഹിച്ചത്.. ഇതാണ് ഫുട്ബോള്‍... ഇത് തന്നെയാണ് ഫുട്ബോള്‍...

COMMENTS