ടാറ്റാ ബൈ ബൈ ഫ്രം ദിസ് ഫുട്ബോൾ കോർണർ

അധ്യാപികയും ഫുട്ബോൾ ആരാധികയുമായ അനു പാപ്പച്ചൻ   ലോകകപ്പ് ദിനങ്ങളെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ച വരികളിലേക്ക്.. ഈ രാത്രിയോടെ ഇതുവരെ ചുറ്...

അധ്യാപികയും ഫുട്ബോൾ ആരാധികയുമായ അനു പാപ്പച്ചൻ  ലോകകപ്പ് ദിനങ്ങളെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ച വരികളിലേക്ക്..

ഈ രാത്രിയോടെ ഇതുവരെ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്ന അതിസാഹസികമായ ഭ്രമണപഥത്തിൽ നിന്ന് ചിതറിത്തെറിക്കുകയാണ്.കഴിഞ്ഞ മാസം 14 മുതൽ ശരീരവും മനസ്സും ആത്മാവും ഒരു പച്ച ചതുരത്തിൽ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു.

ഒരു ഓട്ടോണമസ് കോളജിൽ കുട്ടികൾ എന്ന ഒരൊറ്റ ഘടകമൊഴിച്ചാൽ ബാക്കിയെല്ലാ ക്രിയേറ്റിവിറ്റിയും ക്ലരിക്കൽ പണികളിൽ കരിഞ്ഞു പോകും. 10 വർഷം കൊണ്ട് ഇച്ചിരി ക്ഷമയും ആത്മസംയമനവും നേടിയിട്ടുണ്ടെങ്കിൽ അത് മഹാഭാഗ്യം. പക്ഷേ ഒരുറുമ്പിന്റെ കാലോളമെങ്കിലും ഭ്രാന്തുകൾ ദിനംപ്രതി കൂടെയുണ്ട് . ഏതായാലും എന്നും രാവിലെ കോളജിൽ പോകാൻ ലക്ചറിങ്ങ് മാത്രമല്ലാത്ത പ്രചോദനങ്ങളുണ്ട്. കഴിഞ്ഞ 30 ദിവസങ്ങൾ അത് പന്തുകളിയായിരുന്നു.
അനു പാപ്പച്ചൻ

കോളജ് വിട്ടാൽ അക്കാദമി, മീറ്റിങ്ങുകൾ, കൂട്ടുയാത്രകൾ, വീട്, അടുക്കള , വായന, സിനിമ, ഉറക്കം ഇങ്ങനെ ഒരു ഇക്വലിബ്രിയത്തിലാണ് ജൂൺ 14 വരെ സഞ്ചരിച്ചു കൊണ്ടിരുന്നത്. ഇടക്ക് ചില ദിവസങ്ങൾ ഔട്ട് ഓഫ് ഓർഡറായാലും വീണ്ടെടുക്കാൻ സമയമുണ്ടായിരുന്നു. എന്നാൽ മോസ്ക്കോയിലെ ലുഷ്നിക്കിയിൽ പന്തുരുണ്ട ശേഷം പിന്നെ കാലു കുത്തി നിക്കാൻ സമയം കിട്ടിയിട്ടില്ല.. എംബാപ്പയുടെ ഓട്ടം പോലെ ..ലുഷ്നിക്കിയിൽ നിന്ന് തുടങ്ങി എക്കാറ്റിരിൻ ബർഗ്, സെന്റ് പീറ്റേഴ്സ് ബർഗ്,കലിനി ഗ്രാഡ്, റോസ്റ്റോവ്, എക്കാറ്റരിൻബർഗ്, സമാറ അറീന, സ്പാർട്ടക്ക് ആദിയായ ഇടങ്ങളിലൊക്കെ പാഞ്ഞ് ദാ വിജയകരമായി ഭ്രമണം പൂർത്തിയാക്കി തിരിച്ചെത്തിയിരിക്കുന്നു.തല പറയുന്നത് ഇന്നുവരെ കേട്ടിട്ടില്ല, ഹൃദയം പറഞ്ഞതു കേട്ടു.

പ്രായപൂർത്തിയായ 36 വയസ്സ്, പ്രായപൂർത്തിയാകാത്ത 10 വയസ്സ് - രണ്ടിനും കൂടി രണ്ടു മുറി വീട് ധാരാളമാണെന്ന് ഈ ദിവസങ്ങളിൽ തിരിച്ചറിഞ്ഞു.( വിസിറ്റിങ്ങ് പ്രൊഫസർ അഞ്ചുരാജ് Anjuraj Raj വന്നാലുമിതു തന്നെ മതി ) രണ്ടാൾക്ക് താമസിക്കാൻ 5 മുറി പണിയുന്ന മലയാളിയെ തല്ലിക്കൊല്ലണം. എന്റെ പിഴ, എന്റെ പിഴ ,എന്റെ വലിയ പിഴ ..

ഒരു മാസത്തെ സമയക്രമം ഓർത്താൽ ഫാസ്റ്റ് ഫോർവേഡടിച്ച പാട്ടുസീൻ പോലാണ്.. അഞ്ചു മണിക്ക് പാഞ്ഞെത്തിയാൽ നൂറേ നൂറ് സ്പീഡിൽ വൃത്തിയാക്കൽ പണികൾ. അര മണിക്കൂറിനുള്ളിൽ ഇതിത്ര സിംപിളായി ചെയ്യാമെന്ന് സ്വയംബോധം നല്കിയ ഫിഫക്ക് അഭിവാദ്യങ്ങൾ. (പക്ഷേ ഒരേ സമയം രണ്ടു കളികൾ സംപ്രേഷണം ചെയ്തതിലുള്ള പ്രതിഷേധവും രേഖപ്പെടുത്തണമല്ലോ.)ടൂഷ നാദികൾ കഴിഞ് ആറുമണിക്ക് ആഗതയാകുന്ന കുഞ്ഞു ഉപഗ്രഹം കളി കാണലിന് യാതൊരു തടസ്സവുമില്ലാതെ പതിവു കൃത്യങ്ങൾ അച്ചടക്കത്തോടെ ചെയ്യുന്ന കാഴ്ചയും കണ്ടു കണ്ണു തള്ളി. ഈ ഒരു മാസം സ്കൂളിൽ പോകാൻ തേങ്ങപ്പാലൊഴിച്ചതും വറുത്തരച്ചതും മറ്റുമായി  സങ്കീർണ്ണ പ്രക്രിയ വിഭവങ്ങൾ തല്ക്കാലം വേണ്ടെന്നു വച്ചതിന് കുഞ്ഞിപ്പെണ്ണിന് പ്രത്യേകം സലാം സലാം.(കിളിക്കും മീനിനും തീറ്റ കൊടുക്കലും സഖാവ് ആമ്പൽ തങ്കം മരിയ ഏറ്റെടുത്തിരുന്നു ). മൂന്നു കളികൾക്കിടയിലും കിട്ടിയ സമയങ്ങളിൽ കറിനുറുക്കും അരിവാർപ്പും അലക്കും തേപ്പുമൊക്കെ ടപ്പ ടപ്പേന്ന് തീർത്തു. വിസ്താരമില്ലാത്ത കുളിയിലൂടെ വെള്ളത്തിന്റെ അനാവശ്യ ധൂർത്ത് ഒഴിവാക്കാൻ പഠിപ്പിച്ച ഇന്റർവൽ സമയങ്ങളോട് പ്രത്യേകം കടപ്പെടണം.മഴ മിക്കവാറും പെയ്തതു കൊണ്ട് ചെടി നനയിൽ ഒരു റിലാക്സേഷൻ കിട്ടി. (മഴ പ്രമാണിച്ച് ഒരു ദിവസം പോലും ഇതേ വരെ അവധി കിട്ടാത്ത തൃശൂർ ജില്ലക്കാരിയുടെ വിഷമമിന്നാണ് തീർന്നത് . ) അവസാനത്തെ കളിയും കണ്ട് അത് റിപ്പോർട്ടും ചെയ്ത് 2-3 മണിക്കുറങ്ങി ,5 മണിക്കുണർന്ന് രാവിലത്തെ പണികളും തീർത്ത് ഒരു ദിവസവും മുടങ്ങാതെ കോളജിലും സ്കൂളിലും പോകാൻ പ്രാപ്തമാക്കിയ മനസ്സേ ,കൂടെയുണ്ടാവണേ..... എനർജി തന്ന കൂട്ടാരേ ഉമ്മകൾ.

ഈ ഒരു മാസത്തെ എന്റെ ടൈം ലൈൻ കണ്ട് എനിക്കെന്നെ ചിരി വരുന്നുണ്ട്.. ആണൂറ്റക്കളിയുടെ ആർമാദത്തിൽ പെണ്ണുങ്ങൾക്കെന്താ കാര്യം എന്ന് ചോദിച്ചവർ ഉണ്ട്. ഭയങ്കരമാന തത്വം പറഞ്ഞവരും കളിയാക്കിയവരുമുണ്ട്. പക്ഷേ ചിലത് ഇവിടെ പ്രത്യേകം പറയണം.

"രാത്രികളിക്കാണോ ടീച്ചർക്ക് താല്പര്യം."

"ആരാ കളിക്ക് കൂട്ട്?"

"കളി ആണുങ്ങൾക്കു പറഞ്ഞിട്ടുള്ളതാണ്,
ബ്രസീൽ നല്ല ആണുങ്ങളാണ്,
ആണുങ്ങളുടെ കളി കണ്ടിട്ടില്ലാലേ?"

ഇത്തരം ആണത്ത ഊറ്റത്തിന്റെ ഉദ്ധാരണങ്ങളോട് സഹതാപമേയുള്ളൂ. പന്തുകളിയെന്നല്ല, ഒരു മൈതാനക്കളിയും ആവേശവും ആഘോഷവും പെണ്ണിന്റേതാകാൻ ഇക്കൂട്ടർ സമ്മതിക്കില്ല. കളിക്കളത്തിനകത്തും പുറത്തും വീറോടെ നിന്നാലും അവരുടെ ശ്രദ്ധ മറ്റൊന്നാണ്..

ഇജ്ജാതിയെഴുതിയയച്ച ചില 'മാന്യ സുഹൃത്തു' ക്കൾക്ക് മറുപടി അയക്കാതിരുന്നത് പേടിച്ചിട്ടല്ല.. മറുപടി പോലും അർഹിക്കാത്ത കൊണ്ടാണ്. നിരന്തരം വീഡിയോ കോൾ ചെയ്ത ചിലരെ ബ്ലോക്ക് ചെയ്തിട്ടുമുണ്ട്.

എന്നാൽ ഈ ലോകകപ്പിൽ ഊഷ്മളമായി കൂടെ നിന്ന കൂട്ടുകാരെയോർക്കുമ്പോൾ എന്തൊരു സന്തോഷം. സത്യത്തിൽ അവരുടെയൊക്കെ പ്രചോദനത്തിലാണ് കളി തത്സമയവും ശേഷവും റിപ്പോർട്ട് ചെയ്തത്. ഫെയ്സ് ബുക്കിലും വാട്സപ്പ് ഗ്രൂപ്പിലുമായി ഉള്ള കുറച്ചു കൂട്ടുകാർ - അവരിൽ വീട്ടമ്മമാർ ,പെൺകുട്ടികൾ കളി കാണാനും പിന്തുടരാനും തീരുമാനിച്ചതിൽ വലിയ സന്തോഷം തോന്നി.. കളി കണ്ട ശേഷം ഓരോ ദിവസവും എഴുതുന്നത് വായിക്കാൻ കാത്തിരുക്കുന്നു എന്ന് പറഞ്ഞ് കൂടുതൽ ഊർജ0 നല്കി. എഴുതാൻ നിരന്തരം സ്ക്രൂ മുറുക്കി വച്ച ചിലരുമുണ്ട്..

കളിയെ കുറച്ചു കൂടി അനലിറ്റിക്കലായി കാണാൻ പ്രേരിപ്പിച്ച്, കളിസംബന്ധിച്ച ലിങ്കുകൾ അയച്ചു തന്ന മുരളിയേട്ടൻ Murali Vettath ,കളിക്കാരുടെ പേരിലെ സoശയങ്ങൾ നിവർത്തിച്ചു തന്ന ഹരി ഡോക്ടർ Hari Krishnan ,ഷാനു , എല്ലാ കളിയുടെയും ദിവസം തത്സമയം കമന്ററികൾ നടത്തിയ രാജേഷേട്ടൻ, പക്ഷം കൊണ്ട് ബ്രസീലെങ്കിലും ഹൃദയം കൊണ്ട് കൂടെ നിന്ന പുന്നാര അനിയൻ Aju Pappachan , ഫോൺ വിളി സമയങ്ങൾ ക്രമീകരിച്ച അപ്പനമ്മമാർ Pappachan Pereppadan ഈ തിരക്കിൽ പലപ്പോഴും ഫോണേ വിളിച്ച് ശല്യപ്പെടുത്തണ്ട എന്ന് കരുതിയ അഞ്ജുരാജ് Anjuraj എന്നത്തെയും വേൾഡ് ചാമ്പ്യന്മാരായ ബ്രസീലിന്റെ ആശ്ലേഷം നൽകി എഴുതിപ്പിച്ച ഫാൻസ് വേൽ ബ്രോ Velayudhan PV

(പാതിരാത്രി മുതൽ ചെവിട്ടിൽ മൂളി നവ മലയാളിക്കെഴുതിച്ചത് മറക്കൂല) ഫുട്ബോൾ പാഠപുസ്തകം സ്വാതി Swathi George , ഒരു ദിവസം എഴുതാൻ മടിച്ചാൽ വാട്സപ്പിൽ വന്ന് വേഗമെഴുതൂ എന്ന് തിടുക്കം പിടിച്ച പ്രവീൺ ഭായി M N Praveenkumar, റഷ്യയിൽ പോയി ഫുട്ബോൾ കൺമുന്നിൽ കണ്ടിട്ടും കളിയെഴുത്തു എവിടെ എന്ന് എന്നും ചോദിച്ചു കൊണ്ടിരുന്ന അജിയേട്ടൻ Ajith M S ,എഴുത്തിന് ഐ ലവ് യു തന്ന് പ്രചോദിപ്പിച്ച ജിപ്സ Jipsa Puthuppanam , വിനീത Vinitha Venu സുനിത ,Sunitha Devadas , സോ Sophia Jains , അനു Anaswara Korattyswaroopam, ഹാഷ്മി Hashmi Vilasini കോളജിലെ കളിപ്രാന്തി പെൺകുട്ടികൾ എത്ര പേരാണ് തുമ്പിൽ തുമ്പിൽ പൊട്ടി വിടരുന്നത്....

പിന്നെ അർജന്റീന ഫാൻസ്.. അവരെ പറയാതെ ഈ രാത്രി പൂർത്തിയാകില്ല.. തോറ്റ് പുറത്തായ അന്ന് വന്ന കരച്ചിൽ വോയിസ് ക്ലിപ്പുകൾ മാത്രം മതി അർജു ഫാൻസിന്റെ ആത്മാർഥതയറിയാൻ..നേരിലറിയാത്ത എത്ര പേരാണ് നീലയുടെ പേരിൽ കൂട്ടുകാരായത്. വിണ്ണിൽ പറവ കണക്കെ എന്ന സംഘഗാനത്തിലണിചേർന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ.. Safaras Ali, Deepak Rajeev, Rahman Akkikavu, Omar Sherif, Abru Simon Abru, Hari Vismayam .... നമ്മൾ ഇനീം കാത്തിരിക്കും. മഞ്ഞയുടെ പേരിൽ നേരിലറിയുന്ന പലരും ശത്രുക്കളായും പോയി എന്ന തമാശയുമുണ്ട്. മന:പൂർവമാരേയും വേദനിപ്പിച്ചിട്ടില്ല. ഇനി ആർക്കെങ്കിലും വേദനിച്ചെങ്കിൽ മാപ്പ്. രഹസ്യമായി അർജു വീക്ക്നെസ്സുകൾ വിലയിരുത്താനും, ഇതര ടീമുകളിലെ കിടിലൻ കളിക്കാരെ ഫാൻസ് അറിയാതെ പുകഴ്ത്താനും ഉണ്ടാക്കിയ ഗ്രൂപ്പ് ഇനി പിരിച്ചുവിടണമല്ലോ എന്ന സങ്കടമുണ്ട്.

മുഖപുസ്തകത്തിൽമത /ജാതി / വർഗവെറികൾ കുറഞ്ഞു കണ്ട ഒരു മാസമാണിത് . പക്ഷേ അഭിമന്യു... നെഞ്ചിൽ കനലായി ഇപ്പോഴുമുണ്ട്.. ആ തിങ്കളും ചൊവയും മാത്രം കളി കണ്ടില.
കളി ആവേശം ഇരട്ടിപ്പിച്ച ചില വാളുകൾക്ക് ബ്രാവോ ബ്രാവോ..Rajeev Ramachandran, Sreejith Divakaran, Rohit Raj , Sreechitran ...

ഉറങ്ങാതെ ഉണർന്നിരിക്കാനും ആണിന്റെ അതേ ആവേശത്തോടെ ,ചിലപ്പോൾ അതിലും എത്രയോ അധികമായി ഇപ്പറയുന്ന എല്ലാ ഉത്തരവാദിത്തങ്ങളിലും പെണ്ണിനെ നട്ടെല്ലു നിവർത്തി നിലനിർത്തുന്ന, ഒന്നുണ്ട്.. ജൈവികമായ ഒരൂർജം! എല്ലാ പെണ്ണുങ്ങളിലുമുണ്ടത്.
ഉയിർത്തു വരാൻ ചിലത് വേണമെന്ന് മാത്രം.
ചില ഭ്രാന്തുകൾ
ചില സ്വപ്നങ്ങൾ
ചില ഉന്മാദങ്ങൾ...
ചില പ്രതിസന്ധികൾ..

ഈയൊരു മാസം അത് ഫുട്ബോളായിരുന്നു.

COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: ടാറ്റാ ബൈ ബൈ ഫ്രം ദിസ് ഫുട്ബോൾ കോർണർ
ടാറ്റാ ബൈ ബൈ ഫ്രം ദിസ് ഫുട്ബോൾ കോർണർ
https://1.bp.blogspot.com/-uVjvsmu4NFE/WzneVSqXixI/AAAAAAAAAy4/xe163Z8iGHodVaVFDIIff0BJKMrPcNMrgCPcBGAYYCw/s640/mbappe%2Bgoal.jpg
https://1.bp.blogspot.com/-uVjvsmu4NFE/WzneVSqXixI/AAAAAAAAAy4/xe163Z8iGHodVaVFDIIff0BJKMrPcNMrgCPcBGAYYCw/s72-c/mbappe%2Bgoal.jpg
Sports Globe
http://www.sportsglobe.in/2018/07/article-by-anu-papachan.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/07/article-by-anu-papachan.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy