ലോകകപ്പ് തോല്‍വിക്ക് പിന്നാലെ അര്‍ജന്റീന കോച്ച് ജോര്‍ജ് സാംപോളിയെ പുറത്താക്കുന്നു. പരിശീലകനായി തുടരാന്‍ സാംപോളി താല്പര്യം പ്രകടിപ്പിച്ചെ...
ലോകകപ്പ് തോല്‍വിക്ക് പിന്നാലെ അര്‍ജന്റീന കോച്ച് ജോര്‍ജ് സാംപോളിയെ പുറത്താക്കുന്നു. പരിശീലകനായി തുടരാന്‍ സാംപോളി താല്പര്യം പ്രകടിപ്പിച്ചെങ്കിലും അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന് കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. അര്‍ജന്റീനയിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ലോകകപ്പില്‍ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം സാംപോളി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് തലവന്‍ ക്ലോഡിയോ ടാപിയയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല തീരൂമാനം ഉണ്ടായില്ല.
ഇതേസമയം, സാംപോളിയുമായി അസോസിയേഷനുള്ള സാമ്പത്തിക ബാധ്യത പുറത്താക്കല്‍ തീരുമാനത്തില്‍ തടസ്സാമാവാന് സാധ്യതയുണ്ടെന്നാണ് സൂചന. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തപ്പിത്തടയവേയാണ് സെവിയ കോച്ചായിരുന്ന സാംപോളി അര്‍ജന്റീന ടീമിന്റെ ചുമതല ഏറ്റെടുത്തത്.
ഇതേസമയം, അസോസിയേഷന്റെ തീരുമാനം എന്താണെന്ന് അറിയില്ല എന്നായിരുന്നു സാംപോളിയുടെ പ്രതികരണം.
കിരീടമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും മികച്ച താരം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നിട്ടും കോച്ചിന് ടീമിനെ ലക്ഷ്യത്തില്‍ എത്തിക്കാനായില്ലെന്ന് എ എഫ് എ പറയുന്നു.

COMMENTS