ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസില്‍ കളിപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്. ഇന്ത്യന്‍ ഒളിംപി...
ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസില്‍ കളിപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഫുട്ബോള്‍ ടീമിന് അനുമതി നിഷേധിച്ചതോടെ ശക്തമായ പ്രതിഷേധവുമായി എഐഎഫ്എഫ് രംഗത്തെത്തി. ടീമിന് കളിക്കാന്‍ അനുമതി നല്‍കണമെന്നും ടീമിന്റെ മുഴുവന്‍ ചെലവും ഫെഡറേഷന് വഹിക്കാമെന്നും എഐഎഫ്എഫ് സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു.
മെഡല്‍ സാധ്യതയില്ല എന്നകാരണത്താലാണ് ഐ ഒ എ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് അനുമതി നിഷേധിച്ചത്. എന്നാല്‍ ഐ ഒ എയുടെ നിലപാട് പ്രതിഷേധാര്‍ഹവും പ്രൊഫണലിസം ഇല്ലാത്തതും ആണെന്ന് കുശാല്‍ ദാസ് കുറ്റപ്പെടുത്തി. 1994ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ടീമിന് ഏഷ്യാഡില്‍ അനുമതി നിഷേധിക്കുന്നത്.
സമീപകാലത്ത് ഇന്ത്യയുടെ പ്രകടനം വളരെ മികച്ചതാണ്. 2015ല്‍ 173 ആയിരുന്ന ഫിഫ റാങ്ക് ഇപ്പോള്‍ 97ലേക്ക് എത്തി. ഇത് ടീമിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്. സാമ്പത്തികമാണ് ഐ ഒ എയുടെ പ്രശ്നമെങ്കില്‍ ഇന്ത്യയുടെ പുരുഷ വനിതാ ടീമുകളുടെ മുഴുവന്‍ ചെലവും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വഹിക്കാമെന്നും കുശാല്‍ ദാസ് വ്യക്തമാക്കി.
ഇപ്പോഴത്തെ പ്രകടനം നോക്കാതെ പഴയകാര്യങ്ങള്‍ പറയുന്നതില്‍ അര്‍ഥമുണ്ടോയെന്നും ഫെഡറേഷന് ചോദിക്കുന്നു. ഏഷ്യന്‍ ഗെയിംസില്‍ രണ്ട് തവണ സ്വര്‍ണം നേടിയ ടീമാണ് ഇന്ത്യ.

COMMENTS