മാഡ്രിഡ്: സിനദിന്‍ സിദാന് റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം രാജിവച്ചപ്പോള്‍ ഫുട്ബോള്‍ ലോകം ഒന്നടങ്കം ഞെട്ടി. തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍...
മാഡ്രിഡ്: സിനദിന്‍ സിദാന് റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം രാജിവച്ചപ്പോള്‍ ഫുട്ബോള്‍ ലോകം ഒന്നടങ്കം ഞെട്ടി. തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിന്റെ ആഘോഷലഹരി അടങ്ങും മുന്‍പായിരുന്നു സിദാന്റെ പടിയിറക്കം. റയല്‍ മാഡ്രിഡ് താരങ്ങളും ആരാധകരുമെല്ലാം സിദാന്റെ തീരുമാനം വിശ്വസിക്കാനാവാതെ അമ്പരന്നു. എന്നാല്‍ സിദാന് എല്ലാം തീരുമാനിച്ചുറപ്പിച്ച് തന്നെയായിരുന്നു. അപ്പോഴും റയല്‍ വിടാനുള്ള കാരണം സിദാന് വ്യക്തമാക്കിയില്ല. എന്നാലിതാ സിദാന്റെ തീരുമാനത്തിലേക്ക് നയിച്ച കാരണം പുറത്തുവന്നിരിക്കുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളായ എഡന്‍ ഹസാര്‍ഡും ഡേവിഡ് ഡി ഗിയയുമാണ് സിദാന് റയല്‍ വിടാന്‍ കാരണമെന്നാണ് വെളിപ്പെടുത്തല്‍. പുതിയ താരങ്ങളെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമെന്ന് ചുരുക്കം. റയല്‍ പ്രസിഡന്റ് ഫ്ളോറെന്റീനോ പെരസും സിദാനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം അവസാനിച്ചത് കോച്ചിന്റെ രാജിയില്‍.
ചെല്‍സിയുടെ ബെല്‍ജിയം പ്ലേമേക്കര്‍ എഡന്‍ ഹസാര്‍ഡിനെ ടീമിലെടുക്കണമെന്നായിരുന്നു സിദാന്റെ ആവശ്യം. പെരസ് ഇക്കാര്യം നിരസിച്ചു. പകരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോളി ഡി ഗിയയെ ടീമില്‍ ഉള്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലെ ഗോളി കെയ്ലോര് നവാസിനെ ഒഴിവാക്കേണ്ടെന്ന നിലപാടിലായിരുന്നു സിദാന്. രാജിപ്രഖ്യാപനത്തിന്റെ തൊട്ടുതലേ രാത്രിയിലായിരുന്നു ഇരുവരുടെയും തര്‍ക്കം.
ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഞാന്‍ തീരുമാനമെടുക്കും. കോച്ച് ടീമിന്റെ കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു പെരസിന്റെ മറുപടി. തനിക്കിഷ്ടപ്പെട്ട കളിക്കാരെ കിട്ടില്ലെന്ന് ഉറപ്പായതോടെ സ്ഥാനം ഒഴിയുകയാണെന്ന് സിദാന് റയല്‍ പ്രസിഡന്റിനെ അറിയിക്കുകയായിരുന്നു. ഇതോടെ റയലിലെ സിദാന് യുഗത്തിന് അന്ത്യമാവുകയും. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസുമായി മാത്രമാണ് സിദാന് രാജിക്കാര്യം പങ്കുവച്ചത്. മറ്റ് കളിക്കാരെല്ലാം രാജിപ്രഖ്യാപനം വന്നതിന് ശേഷമാണ് സിദാന് ക്ലബ് വിടുന്ന കാര്യം അറിഞ്ഞത്.
പെരസിന്റെ ഭരണകാലത്തെല്ലാം കളിക്കാരെ തിരഞ്ഞെടുത്തത് ഏകപക്ഷീയമായിട്ടായിരുന്നു ലൂയിസ് ഫിഗോ, റൊണാള്‍ഡോ, ഡേവിഡ് ബെക്കാം തുടങ്ങിയവരെ എല്ലാം പെരസ് ഇങ്ങനെ ടീമില്‍ എത്തിച്ചവരാണ്. ഇതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കക്ക, ഗാരെത് ബെയ്ല് തുടങ്ങിയവരെയും പെരസ് മോഹിച്ചു, ടീമിലെത്തിച്ചു.
Tags: Zinedine Zidane, Real Madrid, Chelsea playmaker, Eden Hazard , Manchester United , David De Gea, Madrid president, Florentino Perez , France international , Bernabeu , Keylor Navas

COMMENTS