വിയ്യാറയല്‍: ലോകകപ്പ് സന്നാഹമത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്പെയ്ന്‍ സമനില. സ്വിറ്റ്സര്‍ലന്‍ഡ് 1-1ന് സ്പെയ്നെ സമനിലയില്‍ തളച്ചു. ...
വിയ്യാറയല്‍: ലോകകപ്പ് സന്നാഹമത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്പെയ്ന്‍ സമനില. സ്വിറ്റ്സര്‍ലന്‍ഡ് 1-1ന് സ്പെയ്നെ സമനിലയില്‍ തളച്ചു. അല്‍വാരോ ഒഡ്രിയോസോള സ്പെയ്ന്റയും റിക്കാര്‍ഡോ റോഡ്രിഗസ് സ്വിറ്റ്സര്‍ലന്‍ഡിന്റെയും ഗോള്‍ നേടി.
ഇരുപത് വാര അകലെനിന്നുള്ളൊരു വോളിയിലൂടെ ആയിരുന്നു അല്‍വാരോയുടെ ഗോള്‍. ഗോളി ഡേവിഡ് ഗിയയുടെ പിഴവ് മുതലെടുത്താണ് റോഡ്രിഗസ് സ്വിസ് സംഘത്തിന് സമനില നല്‍കിയത്. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് സ്പാനിഷ് കോച്ച് യൂലെന്‍ ലോപട്ടേഗി ടീമിനെ വിന്യസിച്ചത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഉള്‍പ്പടെ റയല്‍ മാഡ്രിഡ് താരങ്ങള്‍ ആരും ടീമിലുണ്ടായിരുന്നില്ല.
ശനിയാഴ്ച ടുണീഷ്യക്കെതിരെയാണ് സ്പെയ്ന്റെ അവസാന സന്നാഹമത്സരം. സ്വിറ്റ്സര്‍ലന്‍ഡ് വെള്ളിയാഴ്ച ജപ്പാനെ നേരിടും.
ലോപട്ടേഗി കോച്ചായതിന് ശേഷം സ്പെയ്ന്‍ തോറ്റിട്ടില്ല. 2016ല്‍ വിന്‍സന്റ് ഡെല്‍ബോസ്കിന് പകരമാണ് ലോപട്ടേഗി ചുമതലയേറ്റത്. ഇതിന് ശേഷം കളിച്ച 19 കളിയില്‍ സ്പെയ്ന്‍ 13ലും ജയിച്ചു. ആറ് കളി സമനിലയിലായി.

COMMENTS