ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഐസ് ലാന്‍ഡിനോട് സമനില വഴങ്ങിയതോടെ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് അര്‍ജന്റീന. പ്രത്യേകിച്ച് കോച്ച് ജോര്‍ജ് സാ...
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഐസ് ലാന്‍ഡിനോട് സമനില വഴങ്ങിയതോടെ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് അര്‍ജന്റീന. പ്രത്യേകിച്ച് കോച്ച് ജോര്‍ജ് സാംപോളിയും ക്യാപ്റ്റന്‍ ലിയോണല്‍ മെസ്സിയും. നിര്‍ണായക പെനാല്‍റ്റി പാഴാക്കിയതോടെയാണ് മെസ്സി വിമര്‍ശകരുടെ ഇരയായത്.
ക്രോയേഷ്യക്കെതിരായ രണ്ടാം ഗ്രൂപ്പ് മത്സരം അര്‍ജന്റീനയുടെ ഭാവി നിശ്ചയിക്കുന്ന മത്സരമാണ്. ഇതുകൊണ്ടുതന്നെ സാംപോളി ടീം ഉടച്ചുവാര്‍ക്കുമെന്നാണ് ടീം വൃത്തങ്ങള്‍ നല്കുന്ന സൂചന. ഗബ്രിയേല്‍ മെര്‍ക്കാഡോയ്ക്ക് പകരം എഡ്വാര്‍ഡോ സാല്‍വിയോ, ലൂക്കാസ് ബിഗ്ലിയക്ക് പകരം ലോ സെല്‍സോ, ഏഞ്ചല്‍ ഡി മരിയക്ക് പകരം ക്രിസ്റ്റ്യന്‍ പാവോണ് എന്നിവര്‍ ടീമിലെത്തുമെന്നാണ് ധാരണ.
സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ മഷറാനോയ്ക്കൊപ്പം ലോ സെല്‍സോ വരുന്നതോടെ കളിയുടെ ഒഴുക്ക് കൂടുമെന്നാണ് സാംപോളിയുടെ പ്രതീക്ഷ. സ്ട്രൈക്കറായി സെര്‍ജിയോ അഗ്യൂറോ തുടരും. ഗോള്‍കീപ്പറായി വില്ലി കബെല്ലറോയും ആദ്യ ഇലവനിലെത്തും.

Tags: , Jorge SAMPAOLI, Argentina coach, , Eduardo SALVIO, Gabriel MERCADO, Javier MASCHERANO, Lucas BIGLIA , Giovanni LO CELSOm Cristian PAVON, Willy CABALLERO
COMMENTS