നിര്‍ണായക മത്സരത്തില്‍ ക്രോയേഷ്യയോട് തോറ്റതിന് പിന്നാലെ അര്‍ജന്റീനന്‍ ടീമില്‍ പൊട്ടിത്തെറി. കോച്ച് ജോര്‍ജ് സാംപോളിയെ പുറത്തതാക്കണമെന്ന ആ...
നിര്‍ണായക മത്സരത്തില്‍ ക്രോയേഷ്യയോട് തോറ്റതിന് പിന്നാലെ അര്‍ജന്റീനന്‍ ടീമില്‍ പൊട്ടിത്തെറി. കോച്ച് ജോര്‍ജ് സാംപോളിയെ പുറത്തതാക്കണമെന്ന ആവശ്യവുമായി താരങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. തോല്‍വിക്ക് കാരണം സാംപോളിയാണെന്നാണ് താരങ്ങളുടെ നിലപാട്. ഇതോടെ സാംപോളിയുടെ നില പരുങ്ങലിലായി.
ക്രോയേഷ്യക്കെതിരെ ടീം കോംപിനേഷന്‍ മാറ്റിയെങ്കിലും അര്‍ജന്റീനയുടെ കളി കൂടുതല്‍ നിരാശപ്പെടുത്തുന്നതായിരുന്നു. ലിയോണല്‍ മെസ്സിയെ കേന്ദ്രീകരിച്ചുള്ള തന്ത്രങ്ങളില്‍ നിന്ന് മോചനം നേടാന്‍ സാംപോളിക്ക് കഴിഞ്ഞുമില്ല. ഇതോടെ കളി കഴിഞ്ഞയുടനെ ടീം അംഗങ്ങള്‍ എല്ലാവരും അടിയന്തര യോഗം ചേര്‍ന്നു. കോച്ചിനെ നൈജീരിയക്ക് എതിരായ കളിക്ക് മുന്‍പ് പുറത്താക്കണമെന്നായിരുന്നു പ്രധാന ആവശ്യം.
നിലവിലെ ടീം മാനേജരും മുന്‍താരവുമായ ജോര്‍ജെ ബുറുഷാഗയെ പരിശീലകനായി നിയമിക്കണമെന്നാണ് താരങ്ങളുടെ ആവശ്യം. 2017ല്‍ ചുമതലയേറ്റ സാംപോളിക്ക് 2022 വരെയാണ് കരാറുള്ളത്.
ഇതേസമയം, തന്റെ തന്ത്രങ്ങള്‍ പാളിയെന്നും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സാംപോളി പറഞ്ഞു. ആദ്യ ഗോളിന് ശേഷംടീം മാനസികമായി തകര്‍ന്നുവെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

COMMENTS