യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ പരുക്കേറ്റ് മടങ്ങിയതാണ് ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും മോശം നിമിഷമെന്ന് ലിവർപൂൾ താരം മുഹമ്മദ് സലാ. സെര്‍ജിയോ...
യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ പരുക്കേറ്റ് മടങ്ങിയതാണ് ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും മോശം നിമിഷമെന്ന് ലിവർപൂൾ താരം മുഹമ്മദ് സലാ. സെര്‍ജിയോ റാമോസുമായി പന്തിനായി ഏറ്റുമുട്ടുന്നിതിനിടെ ആയിരുന്നു സലായുടംെ ചുമലിന് പരിക്കേറ്റത്. സലാ മടങ്ങിയതോടെ ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളിന് റയൽ മാഡ്രിഡിനോട് തോറ്റു.
സലായ്ക്ക് പരുക്കേറ്റതോടെ ലിവർപൂളിന് മാത്രമല്ല, ഈജിപ്തിന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് കൂടിയാണ് തിരിച്ചടിയേറ്റത്. ലോകകപ്പിന് മുൻപ് സലാ ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഈജിപ്ത് കോച്ച് ഹെക്ടർ കൂപ്പർ.
സലായുടെ മികവിലാണ് ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടിയത്. സലാ ഇല്ലാതെ ഇറങ്ങിയ ലോകകപ്പ് സന്നാഹമത്സരങ്ങളിലെല്ലാം ഈജിപ്ത് തിരിച്ചടി നേരിടുകയും ചെയ്തു. ജൂൺ പതിനഞ്ചിന് ഉറൂഗ്വേയ്ക്കെതിരെയാണ് ലോകകപ്പിൽ റഷ്യയുടെ ആദ്യ മത്സരം.
Tags: Mohammed Salah, World Cup, Egypt, Liverpool
COMMENTS