മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടാനുള്ള സാധ്യതയേറുന്നു. പുതിയ സീസണില്‍ പ്രതിഫലം ഉയര്‍ത്തണമെന്ന റൊണാള്...
മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടാനുള്ള സാധ്യതയേറുന്നു. പുതിയ സീസണില്‍ പ്രതിഫലം ഉയര്‍ത്തണമെന്ന റൊണാള്‍ഡോയുടെ ആവശ്യം റയല്‍ മാനേജ്മെന്റ് നിരസിച്ചു. റൊണാള്‍ഡോ ടീം വിടുന്നതില്‍ വിരോധമില്ലെന്ന നിലപാടിലാണിപ്പോള്‍ റയല്‍ മാഡ്രിഡ്.
ലിയോണല്‍ മെസ്സിയുടെയും നെയ്മറുടെയും പ്രതിഫലത്തിനൊപ്പം വേണമെന്നായിരുന്നു റൊണാള്‍ഡോയുടെ ആവശ്യം. മെസ്സിക്ക് 40 ദശലക്ഷം പൗണ്ടും നെയ്മറിന് 32 ദശലക്ഷം പൗണ്ടുമാണ് വാര്‍ഷിക പ്രതിഫലം. റൊണാള്‍ഡോയ്ക്ക് റയല്‍ നല്‍കുന്നത് 22 ദശലക്ഷം പൗണ്ടാണ്. ഈതുക ഉയര്‍ത്തണമെന്ന ആവശ്യമാണ് റയല്‍ പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ് നിരസിച്ചത്.
റൊണാള്‍ഡോയ്ക്ക് 2021 വരെ നിലവില്‍ റയലുമായി കരാറുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റോണോയുടെ മികവില്ലാതെയാണ് റയല്‍ ചാമ്പ്യന്മാരായത്. തൊട്ടുപിന്നാലെ താന്‍ ടീം വിടുമെന്ന സൂചനയും നല്കി. ഇതോടെയാണ് ടീം മാനേജ്മെന്റും കടുത്ത നിലപാട് സ്വീകരിച്ചത്.
Tags: Cristiano Ronaldo, Real Madrid, Spanish giants, Lionel Messi , Neymar

COMMENTS