മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടുകയാണെന്ന് ഏറക്കുറെ ഉറപ്പിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്പിന് പുറത്തുള്ള ക്ലബിലേക്ക് പോവില്ല. താരവുമായി അ...
മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടുകയാണെന്ന് ഏറക്കുറെ ഉറപ്പിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്പിന് പുറത്തുള്ള ക്ലബിലേക്ക് പോവില്ല. താരവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചാമ്പ്യന്‍സ് ലീഗ് കിരീടവിജയത്തിന് തൊട്ടുപിന്നാലെയാണ് താന്‍ റയല്‍ വിടുന്നുവെന്ന സൂചന റൊണാള്‍ഡോ നല്‍കിയത്.
മേജര്‍ ലീഗ് സോക്കറിലെയും ജപ്പാനിലെയും ചൈനയിലെയും ക്ലബുകള്‍ റൊണാള്‍ഡോയ്ക്കായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരുടെ ഓഫറുകള്‍ നിരസിച്ചിരിക്കുകയാണ് റൊണാള്‍ഡോ. ഫ്രഞ്ച് ലീഗും ഇറ്റാലിയന്‍ സെരി എയുമാണ് റോണയുടെ പ്രഥമ പരിഗണന. തന്റെ പഴയ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങാന്‍ കഴിയുമോയെന്നും റൊണാള്‍ഡോ ആലോചിക്കുന്നുണ്ട്.
റയല്‍ പ്രസിഡന്റ് ഫ്ളോറെന്റീനോ പെരസുമായുള്ള അഭിപ്രായ വ്യത്യാസമാണ് റോണോ ടീം വിടാനുള്ള പ്രധാന കാരണം. പ്രതിഫലം ഉയര്‍ത്തണമെന്ന റൊണാള്‍ഡോയുടെ ആവശ്യം പെരസ് നിരസിച്ചു. നെയ്മറിനും മെസ്സിക്കും കിട്ടുന്നതിന് തതുല്യമായ പ്രതിഫലം തനിക്കും കിട്ടണമെന്നാണ് റൊണാള്‍ഡോയുടെ ആവശ്യം.
Tags: Cristiano Ronaldo, Real Madrid, Ronaldo , Premier League, Italian Serie A

COMMENTS