ഇസ്ലാമാബാദ്: ഇമ്രാന് ഖാന്റെ മുന്‍ ഭാര്യ റെഹം ഖാന് മുന്‍താരം വസീം അക്രത്തിന്റെ വക്കീല്‍ നോട്ടീസ്. റെഹം ഖാന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ...
ഇസ്ലാമാബാദ്: ഇമ്രാന് ഖാന്റെ മുന്‍ ഭാര്യ റെഹം ഖാന് മുന്‍താരം വസീം അക്രത്തിന്റെ വക്കീല്‍ നോട്ടീസ്. റെഹം ഖാന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ വസീം അക്രത്തിന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇതിനെതിരെയാണ് വസീം അക്രം നിയമനടപടി സ്വീകരിച്ചത്.
ആദ്യഭര്‍ത്താവ് ഡോ. ഇജാസ് റഹ്മാന്, വ്യവസായി സയീദ് സുല്‍ഫിഖര്‍ ബുഖാരി, ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ തെഹരീക് ഇ ഇന്‍സാഫ് മീഡിയ കോഓര്‍ഡിനേറ്റര്‍ അനില ഖവാജ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് റെഹം ഖാനെതിരെ വസീം അക്രം നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇമ്രാന് ഖാനുമായി 15 മാസത്തെ വിവാഹബന്ധമാണ് റെഹം ഖാന് ഉണ്ടായിരുന്നത്. ഇതിനിടെ നിരവധി സെലിബ്രിറ്റികളുടെ ജീവിതം അടുത്തറിഞ്ഞെന്നും ഇവരുടെ ലൈംഗിക അരാജകത്വം ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് റെഹം ഖാന്റെ പുസ്തകത്തില്‍ വിവരിക്കുന്നതുമെന്നാണ് റിപ്പോര്‍ട്ട്.
പുസ്തകത്തിലെ കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അപകീര്‍ത്തികരമാണെന്നും ചൂണ്ടിക്കാട്ടിയാണ് വസീം അക്രം ഉള്‍പ്പടെയുള്ളവര്‍ കോടതിയെ സമീപിച്ചത്. ദി ഡോര്‍ എന്നാണ് റെഹം ഖാന് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.
മറ്റൊരാളുമായുള്ള തന്റെ ഭാര്യയുടെ ലൈംഗികബന്ധം കണ്ട് ആനന്ദിക്കുകയായിരുന്നു വസീം അക്രത്തിന്റെ സന്തോഷമാണെന്നാണ് പുസ്തകത്തിലുള്ള ഒരു ആരോപണം. ഇതിനായി അക്രം പ്രത്യേകം ആളുകളെ കണ്ടെത്തിയിരുന്നുവെന്നും ആരോപിക്കുന്നു. അക്രത്തിനൊപ്പമുള്ള മൂന്നുപേര്‍ക്കെതിരെയും ലൈംഗിക ആരോപണങ്ങള്‍ തന്നെയാണ് റെഹം പുസ്തകത്തില്‍ ഉന്നയിക്കുന്നത്.
മാധ്യമപ്രവർത്തകയായ റെഹം ഖാൻ ബിബിസിയിലെ അവതാരകയായിരുന്നു. ലീഗൽ ടി വി, നിയോ ടി വി, ന്യൂസ് വൺ ചാനലുകളിലും പ്രവർത്തിച്ചു. ജനാൻ എന്ന പാകിസ്ഥാനി സിനിമയുടെ നിർമാതാവുമാണ്.
Tags: Imran Khan, Reham Khan , Wasim Akram, Sex lives , Pakistan Tehreek-i-Insaf

COMMENTS