അര്‍ജന്റീനയെ നിയമലംഘനത്തിലൂടെ രക്ഷിച്ച് റഫറി; ഫുട്‌ബോളും നൈജീരിയും തോറ്റു

റഷ്യന്‍ ലോകകപ്പിലെ ഏറ്റവും നിര്‍ണായക മത്സരങ്ങളില്‍ ഒന്നില്‍ നൈജീരിയയെ തോല്‍പിച്ച് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. എന്നാല്‍ ഫി...

റഷ്യന്‍ ലോകകപ്പിലെ ഏറ്റവും നിര്‍ണായക മത്സരങ്ങളില്‍ ഒന്നില്‍ നൈജീരിയയെ തോല്‍പിച്ച് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. എന്നാല്‍ ഫിഫ നിയമം കാറ്റില്‍പ്പറത്തിയ റഫറി  കുനെയ്റ്റ് കാകിര്‍ സമ്മാനിച്ച വിജയമായിരുന്നു അര്‍ജന്റീനയുടേത്. അര്‍ഹിച്ച പെനാല്‍റ്റി നിഷേധിച്ച റഫറി, ചോരയൊലിപ്പിച്ച് കളിച്ച ഹവിയര്‍ മഷറാനോയെ നിയമം ലംഘിച്ച് കളിക്കളത്തില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്തു.

പരുക്കേറ്റ മഷറാനോ ചോരയൊലിക്കുന്ന മുഖവുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ടീമിനോടുള്ള മഷറാനോയുടെ ആത്മാര്‍ഥതയും കളിക്കാരനെന്ന മികവും അംഗീകരിക്കുമ്പോഴും നിയമലംഘനമാണ് കളിക്കളത്തില്‍ നടന്നത്. ഫിഫയുടെ നിയമപ്രകാരം ചോരയൊലിപ്പിച്ച് കളിക്കാരന്‍ ഗ്രൗണ്ടില്‍ ഉണ്ടാവാന്‍ പാടില്ല.
പരിക്കേറ്റ കളിക്കാരന് ഉടന്‍വൈദ്യസഹായം നല്‍കുകയെന്നത് റഫറിയുടെ ഉത്തരവാദിത്തമാണ് മാത്രമല്ല, മുറിവേറ്റിട്ടുണ്ടെങ്കില്‍ മുറിവ് കെട്ടിയിട്ടുണ്ടെങ്കില്‍പ്പോലും ചോരപ്പാട് കാണാന്‍ പാടില്ലെന്നാണ് ഫിഫ നിയമം. ഇതാണ് മഷറാനോയുടെ കാര്യത്തില്‍ നഗ്നമായി ലംഘിക്കപ്പെട്ടത്.

അര്‍ജന്റൈന്‍ ടീമിന്റെ തലച്ചോറാണ് മഷറാനോ. ആക്രമണങ്ങള്‍ക്ക് തുടക്കമിടുന്നതും പ്രത്യാക്രമണങ്ങളുടെ മുനയൊടിക്കുന്നതും മഷറാനോയാണ്. എന്നാല്‍ പരിക്കേറ്റ് ചോരയൊലിപ്പിച്ചിട്ടും മഷറാനോയെ കളിക്കാന്‍ അനുവദിച്ചത് ഫിഫ നിയമത്തിന്റെ ലംഘമാണ് എന്നകാര്യത്തില്‍ സംശയമില്ല. റഫറിയുടെ ആനുകൂല്യം നൈജീരിയക്ക് തിരിച്ചടിയാവുകയും ചെയ്തു. മഷറാനോ വൈദ്യസഹായത്തിനായി വിട്ടുനില്‍ക്കുകയോ, പിന്‍വാങ്ങുകയോ ചെയ്തിരുന്നെങ്കില്‍ അര്‍ജന്റീയ്ക്ക് കളിയുടെ കടിഞ്ഞാണ്‍ നഷ്ടാവുമായിരുന്നു. ഇതിലൂടെ നൈജീരിയയ്ക്ക് തുറന്നുകിട്ടുമായിരുന്ന സാധ്യതകളാണ് റഫറി അടച്ചുകളഞ്ഞത്.
കഴിഞ്ഞില്ല, നൈജീരിയ്ക്ക് മുന്നിലെത്താനുള്ള അവസരവും റഫറിയും വിഡിയോ അസിസ്റ്റന്റ് റഫറിമാരും നിഷേധിക്കുകയും ചെയ്തു. മാര്‍കോസ് റോഹോയുടെ ഹാന്‍ഡ്‌ബോളിലൂടെ നൈജീരിയ അര്‍ഹിച്ച പെനാല്‍റ്റിയാണ് നിഷേധിക്കപ്പെട്ടത്. നൈജീരിയന്‍ താരങ്ങള്‍ പ്രതിഷേധിച്ചിട്ടും റഫറി വഴങ്ങിയില്ല. മനപ്പൂര്‍വമല്ലാത്ത ഹാന്‍ഡ്‌ബോള്‍ എന്ന് അര്‍ജന്റൈന്‍ ആരാധകര്‍ വാദിക്കുമ്പോഴും സമാന സംഭവങ്ങളിലെല്ലാം ഈ ലോകകപ്പില്‍ റഫറിമാര്‍ പെനാല്‍റ്റി അനുവദിച്ചിരുന്നു.

ഒരേനിയമം വ്യത്യസ്ത ടീമുകള്‍ക്ക് മാറുന്നത് എങ്ങനെയാണ്?. ചോരയൊലിപ്പിച്ച കളിക്കാരന്‍ ഗ്രൗണ്ടില്‍ തുടരുന്നത് എങ്ങനെയാണ്?. അര്‍ജന്റീനയെ ജയിപ്പിക്കാന്‍ റഫറി കളിച്ചുവെന്നത് സുവ്യക്തം.

COMMENTS


Name

Badminton,5,Cricket,15,Football,195,Other Sports,27,SG Special,93,Sports,98,Tennis,4,Volleyball,1,
ltr
item
Sports Globe: അര്‍ജന്റീനയെ നിയമലംഘനത്തിലൂടെ രക്ഷിച്ച് റഫറി; ഫുട്‌ബോളും നൈജീരിയും തോറ്റു
അര്‍ജന്റീനയെ നിയമലംഘനത്തിലൂടെ രക്ഷിച്ച് റഫറി; ഫുട്‌ബോളും നൈജീരിയും തോറ്റു
https://1.bp.blogspot.com/-NNL6Jm31ANI/WzMfpLh_8lI/AAAAAAAAAv8/6lS78sQwxFgjwNnbjXdAXNdfa94X7b95ACLcBGAs/s640/refree.jpg
https://1.bp.blogspot.com/-NNL6Jm31ANI/WzMfpLh_8lI/AAAAAAAAAv8/6lS78sQwxFgjwNnbjXdAXNdfa94X7b95ACLcBGAs/s72-c/refree.jpg
Sports Globe
http://www.sportsglobe.in/2018/06/referee-wrong-in-var-decision.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/06/referee-wrong-in-var-decision.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy