പി എസ് ജിയുടെ ബ്രസീലിയന്‍ താരം നെയ്മറെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ലോകകപ്പിന് ശേഷം ടീം വിടാനൊരുങ്ങുന്ന ക്രി...
പി എസ് ജിയുടെ ബ്രസീലിയന്‍ താരം നെയ്മറെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ലോകകപ്പിന് ശേഷം ടീം വിടാനൊരുങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം നെയ്മറെ ടീമില്‍ എത്തിക്കുകയാണ് റയലിന്റെ ലക്ഷ്യം. ഇതിനായി ബ്രസീലിയന്‍ താരങ്ങളെ തന്നെയാണ് റയല്‍ നിയോഗിച്ചിരിക്കുന്നത്.
ബ്രസീല്‍ ടീമിലെ സഹതാരങ്ങളായ റയലിന്റെ മാര്‍സലോയും കാസിമിറോയുമാണ് ഇതില്‍ പ്രധാനികള്‍. ദേശീയ ടീമില്‍ കളിക്കുന്ന മാര്സലോയുടെയും കാസിമിറോയുടെയും ശ്രമങ്ങള്‍ ഗുണം ചെയ്യുമെന്നാണ് റയല്‍ പ്രസിഡന്റ് ഫ്ളോറന്റീനോ പെരസിന്റെ പ്രതീക്ഷ.
ബ്രസീലിന്റെ മുന്‍താരങ്ങളായ റൊണാള്‍ഡോയും റോബര്‍ട്ടോ കാര്‍ലോസുമാണ് നെയ്മറെ റയലില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന മറ്റുരണ്ടുതാരങ്ങള്. ഇരുവരും റയലിന്റെ മുന്‍ കളിക്കാരാണ്. ലോകകപ്പിന് മുന്‍പ് കാര്‍ലോസ് നെയ്മറുമായി സംസാരിച്ചിരുന്നു.
മാര്‍സലോ, കാസിമിറോ, കാര്‍ലോസ്, റൊണാള്‍ഡോ എന്നിവര്‍ ശ്രമിക്കുമ്പോള്‍ നെയ്മര്‍ വരും സീസണില്‍ സാന്റിയാഗോ ബെര്‍ണബ്യുവില്‍ എത്തുമെന്ന് തന്നെയാണ് റയലിന്റെ പ്രതീക്ഷ.
Tags: Neymar, Real Madrid, PSG, Marcelo, Ronaldo, Spanish League

COMMENTS