റെനാറ്റോ അഗസ്റ്റോ പരിക്കിൽ നിന്ന് മോചിതനാവുന്നു ഫ്രെഡിന് പരിശീലനത്തിനിടെ പരിക്ക് ലോകമെമ്പാടുമുള്ള ബ്രസീലിയൻ ആരാധകർക്ക് സന്തോഷവാർത്...
റെനാറ്റോ അഗസ്റ്റോ പരിക്കിൽ നിന്ന് മോചിതനാവുന്നു
ഫ്രെഡിന് പരിശീലനത്തിനിടെ പരിക്ക്
ലോകമെമ്പാടുമുള്ള ബ്രസീലിയൻ ആരാധകർക്ക് സന്തോഷവാർത്ത. പരുക്കിൽ നിന്ന് പൂർണമോചിതാനായ നെയ്മർ അവസാന ലോകകപ്പ് സന്നാഹമത്സരത്തിൽ കളിക്കും. ഞായറാഴ്ച ഓസ്ട്രിയക്കെതിരെയാണ് മത്സരം.
ക്രോയേഷ്യക്കെതിരെ ആദ്യ ഇലവനിൽ കളിച്ച ഫെർണാണ്ടീഞ്ഞോയ്ക്ക് പകരമാണ് നെയ്മർ ടീമിലെത്തുകയെന്ന് ബ്രസീൽ കോച്ച് ടിറ്റെ പറഞ്ഞു. ക്രോയേഷ്യക്കെതിരെ പകരക്കാരനായി ഇറങ്ങിയ നെയ്മറാണ് ബ്രസീലിന്റെ ആദ്യഗോൾ നേടിയത്. നെയ്മറിനൊപ്പം ചെൽസി താരം വില്യനും ആദ്യ ഇലവനിലെത്തുമെന്ന് ടിറ്റെ വ്യക്തമാക്കി.
വില്യൻ ടീമിലെത്തുന്നതോടെ ഫിലിപെ കുടീഞ്ഞോ മധ്യനിരയിൽ നങ്കൂരമിട്ടാവും കളിക്കുക. ഇതേസമയം, പരിശീലനത്തിനിടെ ഫ്രെഡിന് പരുക്കേറ്റത് ബ്രസീൽ ക്യാമ്പിന് ആശങ്കയായി. കാസിമിറോയുമായി കൂട്ടിയിടിച്ചാണ് ഫ്രെഡിന് പരുക്കേറ്റത്. ഫ്രെഡിന്റെ വലതുകാലിനാണ് പരുക്കേറ്റത്. ഇരുപത്തിനാല് മണിക്കൂറിന് ശേഷമേ ഫ്രെഡിന്റെ പരിക്കിനെക്കുറിച്ച് എന്തെങ്കിലും പറയാനാവുയെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ പറഞ്ഞു.
റെനാറ്റോ അഗസ്റ്റോ പരുക്കിൽ നിന്ന് മോചിതനാവുന്നുണ്ടെങ്കിലും ഓസ്ട്രിയക്കെതിരെ കളിക്കുമോയെന്ന് ഉറപ്പില്ല. റെനാറ്റോയുടെ ആരോഗ്യകാര്യത്തില്‍ ശനിയാഴ്ചയാണ് അന്തിമതീരുമാനമെടുക്കുകയെന്നും ലാസ്മർ വ്യക്തമാക്കി.
Tags: Neymar, Brazil, Croatia, Tite , Paris St Germain , Anfield
COMMENTS