ലിയണൽ മെസ്സി. ഇങ്ങനെയൊരു കളിക്കാരനെ ലോകം കണ്ടിട്ടില്ല, ഇതിന് മുൻപ്. ഇതിഹാസങ്ങൾ ഏറെ വന്നുപോയിട്ടുണ്ടെങ്കിലും ഇത്രയേറെ കളിമികവുണ്ടായിട്ടും...
ലിയണൽ മെസ്സി. ഇങ്ങനെയൊരു കളിക്കാരനെ ലോകം കണ്ടിട്ടില്ല, ഇതിന് മുൻപ്. ഇതിഹാസങ്ങൾ ഏറെ വന്നുപോയിട്ടുണ്ടെങ്കിലും ഇത്രയേറെ കളിമികവുണ്ടായിട്ടും ഇത്രയേറെ ക്രൂശിതനായ മറ്റൊരു കളിക്കാരൻ ഉണ്ടായിട്ടില്ല. പക്ഷേ, മെസ്സിയെന്ന മാന്ത്രികൻ ഇതിനെയെല്ലാം അതിജീവിക്കുകയാണ്. ആദ്യം ലോകകപ്പ് യോഗ്യതാറൌണ്ടിലെ മരണക്കളിയിൽ ഹാട്രിക്കുമായി, ഇപ്പോൾ ലോകകപ്പിൽ നൈജീരിയക്കെതിരായ വിസമയ ഗോളിലൂടെ.
നൈജീരിയക്കെതിരെ മെസ്സി പതിവ് തെറ്റിച്ച് വലങ്കാലിലൂടെ നിറയൊഴിക്കുമ്പോൾ റഷ്യൻ ലോകകപ്പിലെ നൂറാംഗോൾ കൂടിയായിരുന്നു അത്. ആ ഗോൾ ഒന്നുകൂടി കണ്ടുനോക്കൂ. അപ്പോഴറിയാം അതിൻറെ മനോഹാരിത. എവർ ബനേഗ ഉയർത്തിവിട്ട പന്ത് തുടയിൽ ഏറ്റുവാങ്ങുന്നു. നൈജീരിയൻ പ്രതിരോധ താരം ഒപ്പമുണ്ട്.പന്ത് നിലംതൊടും മുൻപ് ഇടംകാലിൽ കൊടുത്തെടുത്, വലത്തോട്ടാഞ്ഞ് ഒരടിമുന്നോട്ട്. പിന്നെ വലങ്കാലുകൊണ്ട് നൈജീരിയൻ വലയിലേക്ക്. പത്തൊൻപതുകാരൻ നൈജീരിയൻ ഗോളി പരാജയം സമ്മതിക്കുമ്പോൾ മെസ്സിയുടെ ഉയിർത്തെഴുന്നേൽപ് കൂടിയായിരുന്നു അത്.
മാത്രമല്ല, കൌമാരക്കാരനായും ഇരുപതുകളിലും മുപ്പതുകളിലും ഗോൾ നേടുന്ന ലോകകപ്പിലെ ആദ്യതാരമാവുമായി മെസ്സി. ലോകകപ്പിൽ മെസ്സിയുടെ ആറാം ഗോളായിരുന്നു ഇത്. ഇതിൽ പകുതിയും നൈജീരിയക്കെതിരെയാണ് എന്ന പ്രത്യേകതയുമുണ്ട്. 2014ൽ രണ്ടും ഇത്തവണ ഒന്നും.
മൂന്ന് ലോകകപ്പുകളിൽ ഗോൾ നേടുന്ന മൂന്നാമത്തെ അർജൻറൈൻ താരമാണ് മെസ്സി. 2006, 2014, 2018 ലോകകപ്പുകളിലാണ് മെസ്സി ലക്ഷ്യം കണ്ടത്. ഡീഗോ മറഡോണ (1982, 86, 94), ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട (1994, 98, 2002) എന്നിവരാണ് മെസ്സിയുടെ മുൻഗാമികൾ.

COMMENTS