2016 ജൂലൈയിലെ വിരമിക്കല്‍ പ്രഖ്യാപനം ലിയോണല്‍ മെസ്സി പിന്‍വലിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ റഷ്യന്‍ ലോകകപ്പില്‍ കളിക്കാന്‍ അര്‍ജന്റീന...
2016 ജൂലൈയിലെ വിരമിക്കല്‍ പ്രഖ്യാപനം ലിയോണല്‍ മെസ്സി പിന്‍വലിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ റഷ്യന്‍ ലോകകപ്പില്‍ കളിക്കാന്‍ അര്‍ജന്റീന ടീം ഉണ്ടാവുമായിരുന്നില്ല. മെസ്സി ഇല്ലാതെ യോഗ്യതാ റൗണ്ടില്‍ എട്ട് കളിക്കിറങ്ങിയപ്പോള്‍ അര്‍ജന്റീനയ്ക്ക് കിട്ടിയത് വെറും ഏഴ് പോയിന്റ്. മെസ്സി എത്തിയതോടെ വിയര്ത്തിട്ടാണെങ്കിലും അര്‍ജന്റീന തുടര്‍ച്ചയായ പന്ത്രണ്ടാം ലോകകപ്പിന് യോഗ്യത നേടി. അതാവട്ടെ ഇക്വഡോറിനെതിരായ അവസാന മത്സരത്തില്‍ മെസ്സിയുടെ ഹാട്രിക് മികവിലും.
ഹിഗ്വയ്നും അഗ്യൂറോയും ഡി മരിയയുമൊക്കെ ലക്ഷ്യംകിട്ടാതെ ഉഴറിയപ്പോഴാണ് മെസ്സി രക്ഷകനായി അവതരിച്ചത്. ഇതുകൊണ്ടുതന്നെ റഷ്യയിലെ കളിത്തട്ടുകളിലേക്ക് ഇറങ്ങുമ്പോഴും മെസ്സിയുടെ കാലുകളെ തന്നെയാണ് അര്‍ജന്റീന ഉറ്റുനോക്കുക. 1993ലെ കോപ്പ അമേരിക്കയ്ക്ക് ശേഷം മറഡോണയുടെ പിന്‍ഗാമികള്‍ക്ക് ഒരു കിരീടം സ്വന്തമാക്കാനായിട്ടില്ല. ഇത് മെസ്സിയിലൂടെ സാധ്യമാവുമെന്നാണ് ആരാധക പ്രതീക്ഷ.
നാലാം ലോകകപ്പിന് എത്തുന്ന മെസ്സി 124 കളിയില്‍ 64 ഗോള്‍ നേടിയിട്ടുണ്ട്. അസിസ്റ്റുകള്‍ മുപ്പത്തിയെട്ടും. ആറ് ഹാട്രിക്കുകളാണ് അര്‍ജന്റൈ ജഴ്സിയില്‍ നേടിയത്. ബാഴ്സലോണയില്‍ കിരീടങ്ങള്‍ വാരിക്കൂട്ടുമ്പോഴും ദേശീയ ടീമിനായി ഒരുകിരീടം എന്ന മെസ്സിയുടെ സ്വപ്നം സഫലമാവാതെ നീളുകയാണ്. റഷ്യയില്‍ പെരുംപോരിന് ഇറങ്ങുമ്പോള്‍ ഈ സ്വപ്നഭാരം മെസ്സിയുടെ കാലുകളെ തളയ്ക്കാതിരിക്കട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ഥന.

COMMENTS