മരണമുഖത്തുന്ന് നിന്ന് കളിക്കളത്തിലേക്ക് തിരിച്ചുവന്ന തിയാഗോ സിൽവ

ഫുട്ബോളിൽ മിന്നിത്തിളങ്ങുന്ന ഏതൊരു താരത്തിനും മറക്കനാഗ്രഹിക്കുന്ന ഒരു ഭൂതകാലമുണ്ടാവും. കഷ്ടപ്പാടിന്‍റെയോ പരിക്കിന്‍റെയോ ഇല്ലായ്മയുടെയോ ...


ഫുട്ബോളിൽ മിന്നിത്തിളങ്ങുന്ന ഏതൊരു താരത്തിനും മറക്കനാഗ്രഹിക്കുന്ന ഒരു ഭൂതകാലമുണ്ടാവും. കഷ്ടപ്പാടിന്‍റെയോ പരിക്കിന്‍റെയോ ഇല്ലായ്മയുടെയോ കറുത്ത നാളുകൾ.  എന്നാൽ ബ്രസീലിയൻ താരം തിയാഗോ സിൽവ അനുഭവിച്ച പ്രയാസങ്ങൾ ഫുട്ബോൾ ലോകത്ത് അധികമാരും നേരിട്ടിട്ടുണ്ടാവില്ല. മരണമുഖത്തുനിന്ന് പൊരുതിക്കയറിയാണ് തിയാഗോ ലോകമറിയുന്ന താരമായി മാറിയത്.

റഷ്യയിൽ മൂന്നാം ലോകകപ്പി ബൂട്ടണിയാൻ ഒരുങ്ങുന്ന തിയാഗോ സിൽവ പിന്നിട്ടവഴികൾ വളരെ വിത്യസ്തമാണ്. റിയോ ഡി ജനീറോ നഗരത്തിൽ ജനനം. ചെറുകിട ക്ലബുകളിൽ ഡിഫൻസീവ് മിഡ്ഫീൽഡറായി തുടക്കം. ഫ്ലുമിനെന്‍സ്, മഡൂറെയ്റ, ഫ്ലെമംഗോ, ബോട്ടഫോഗോ തുടങ്ങിയ ക്ലബുകളിലൊക്കെ ട്രയൽസിൽ പങ്കെടുത്തെങ്കിലും ടീമിലെത്താനായില്ല. പക്ഷേ, തിയാഗോയെ കാത്തിരുന്നത് ബാഴ്സലോണയുടെ വാതിലുകൾ. അവിടെയും തപ്പിത്തടഞ്ഞ തിയാഗോ വീണ്ടും ബ്രസീലിയൻ ലീഗിലെ മൂന്നാം  ഡിവിഷൻ ക്ലബായ ആർ എസ് ഫുട്ബോൾ ക്ലബിലേക്ക്. തൊട്ടടുത്തവർഷം യുവന്‍റൂടെ ക്ലബിൽ.

യുവന്‍റൂടെയാണ് തിയാഗോയുടെ തലവര മാറ്റിയെഴുതിയത്. ഡിഫൻസീവ് മിഡ്ഫീൽഡ‍റായ തിയാഗോ, സെൻട്രൽ ഡിഫൻഡറായി മാറുന്നത്  യുവന്‍റൂടെയിലാണ്.ഇതോടെ ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ തിയാഗോയെ പോർട്ടോ സ്വന്തമാക്കി. എന്നാൽ പോർട്ടോയിൽ വേണ്ടത്ര അവസരം കിട്ടാതിരുന്ന തിയാഗോ ഡൈനമോ മോസ്കോയുമായി കരാറിലെത്തി.

റഷ്യൻ നാളുകളിലാണ് തിയാഗോ മരണത്തെ മുഖാമുഖം കണ്ടത്. മോസ്കോയിലെത്തിയപ്പോൾ തുടങ്ങിയ ചുമയും പനിയും വിട്ടുമാറിയില്ല.  അസുഖം മൂർച്ഛിച്ച് ക്ഷയമായി. ഒറ്റക്കളിയിൽപ്പോലും ഡൈനമോയ്ക്കായി കളത്തിലിറങ്ങാനായില്ല. ആറുമാസത്തിലേറെ ആശുപത്രിക്കിടക്കയിൽ. ഇനിയൊരിക്കലും കളിക്കളത്തിലേക്ക് തിരിച്ചെത്തില്ലെന്ന് വിശ്വസിച്ച നാളുകൾ. എന്തിന് ജീവിതത്തിലേക്കുപോലും തിരിച്ചെത്തുമോയെന്ന് ഉറപ്പില്ലാത്ത ആറുമാസം. 

മോസ്കോയിലെ കൊടുതണുപ്പാണ് തന്നെ മരണമുഖത്ത് എത്തിച്ചതെന്ന് തിയാഗോ ഓ‍ർക്കുന്നു."" മോസ്കോ നഗരം എനിക്ക് നരഗമായിരുന്നു. വിട്ടുമാറാത്ത പനിയും ചുമയും എന്നെ ആറുമാസം ആശുപത്രി കിടക്കയിലാക്കി. ദിവസവും മൂന്നോ നാലോ ഇഞ്ചക്ഷനും പതിനഞ്ചോളം ഗുളികകളും കഴിക്കേണ്ടിവന്നു. വിശപ്പായിരുന്നു മറ്റൊരു വില്ലൻ. ഭക്ഷണം മതിവരാത്ത നാളുകൾ. പത്തുകിലോയിലേറെ ഭാരംകൂടി. നടക്കാൻപോലും പ്രയാസമായിരുന്നു അന്ന്. ഡോക്ടർമാർ നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഞാനാകെ ഒറ്റപ്പെട്ടുപോയി. കന്പ്യൂട്ടർ ഗെയിം മാത്രമായിരുന്നു ആശ്വാസം"'.

"'ക്ഷയമാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. രോഗം മാറില്ലെന്നായിരുന്നു ഡോക്ടർമാരുടെ ആദ്യ വിലയിരുത്തൽ. മരണം മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നു അത്. മാനസികമായി ഞാൻ മരിച്ചിരുന്നു. ഫുട്ബോൾ സ്വപ്നങ്ങളിൽ പോലും ഇല്ലാതായി. പക്ഷേ, അവിശ്വസനീയമായി ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു''.

അസുഖം മാറിയെങ്കിലും കളിക്കാൻ പ്രയാസമുണ്ടായിരുന്നു. കഠിനമായി പരിശ്രമിച്ചാണ് തടികുറച്ചത്. ഫ്ലെമംഗോയിൽ ട്രയൽസിന് പോയെങ്കിലും അവർ തിരിച്ചയച്ചു. ഇനിയൊരിക്കലും ഫുട്ബോൾ കളിക്കില്ലെന്ന തീരുമാനത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. എന്നെ ആർക്കും വേണ്ട. ബൂട്ടഴിക്കുകയാണെന്ന് അമ്മയോട്  പറഞ്ഞു. പക്ഷേ, അമ്മ എന്നെ തളർന്നിരിക്കാൻ അനുവദിച്ചില്ല. ഇതാണ് എന്‍റെ ജീവിത്തിൽ നിർണായകമായത്''.

അമ്മയുടെ വാക്കുകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട തിയാഗോയുടെ പുനർജൻമം ആയിരുന്നു പിന്നീട്. 2006ൽ ഫ്ലുമിനെന്‍സിലെത്തിയ തിയാഗോ 2009ൽ എ സി മിലാനിലെത്തി. അപ്പോഴേക്കും ലോകമറിയുന്ന താരമായി മാറിയിരുന്നു തിയാഗോ സിൽവ. 2012ൽ ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന രണ്ടാമത്തെ ഡിഫൻഡർ എന്ന തലയെടുപ്പോടെയാണ് തിയാഗോ പാരിസ് സെന്റ് ജർമെയ്നിലെത്തിയത്. ഇതിനിടെ മൂന്ന് രാജ്യങ്ങളിലായി  13 കിരീടങ്ങളിൽ പങ്കാളിയായി.

2007ലാണ് തിയാഗോ സിൽവ എന്നറിയപ്പെടുന്ന തിയാഗോ എമിലിയാനോ ഡാ സിൽവ  ബ്രസീലിയൻ ടീമിലെത്തുന്നത്. ലോകകപ്പ് അരങ്ങേറ്റം 2010. സ്വന്തം നാട്ടില്‍ 2014ൽ നടന്ന ലോകകപ്പിൽ ബ്രസീലിനെ നയിക്കാനുള്ള നിയോഗവും തിയാഗോയ്ക്കായിരുന്നു. രണ്ട് തവണ ഒളിംപിക് ടീമിലും അംഗമായി.  ഇതുവരെ ബ്രസീലിയൻ ജഴ്സിയിൽ  70 കളിയിൽ നിന്ന് അഞ്ച് ഗോളും നേടി.

മരണം ഭയപ്പെടുത്തിയ റഷ്യയിലേക്ക് വ‍ർഷങ്ങൾക്കിപ്പുറം തിയാഗോ വീണ്ടുമെത്തുകയാണ്. ലോകകപ്പ് കിരീടം എന്ന വലിയ സ്വപ്നവുമായി, ഒന്നാംകിട താരങ്ങളുള്ള ടീമുമായി. മറക്കാനാവാത്ത കറുത്ത നാളുകൾ സമ്മാനിച്ചെങ്കിലും തന്നെ ലോകമറിയുന്ന കളിക്കാരനാക്കി മാറ്റിയത് മോസ്കോ ആണെന്ന് തിയാഗോ പറയുന്നു. '' സന്ദേഹിയായ എന്നെ പോരാളിയാക്കിയത് മോസ്കോ അനുഭവങ്ങളാണ്. നിരാശ നിറഞ്ഞ ജീവിതത്തെ  നിശ്ചയദാർഢ്യത്തിലേക്ക് നയിച്ചത് ഇവിടുത്തെ ഓർമ്മകളും.  ഓരോ കളിക്കിറങ്ങുന്പോഴും മരണം മുന്നിൽ കണ്ട നിമിഷങ്ങൾ എന്‍റെ മനസ്സിലേക്കെത്തും. ഇതുതന്നെയാണ് എന്‍റെ കരുത്ത്. ആ കരുത്ത് റഷ്യയിലെ കളിത്തട്ടിലും തെളിയിക്കുകയാണ് എന്‍റെ ലക്ഷ്യം''.


Tags: Brazil, Thiago Silva, Paris Saint-Germain, Russia , World Cup, Fluminense, Madureira, Olaria, Flamengo , Botafogo

COMMENTS


Name

Badminton,5,Cricket,15,Football,195,Other Sports,27,SG Special,93,Sports,98,Tennis,4,Volleyball,1,
ltr
item
Sports Globe: മരണമുഖത്തുന്ന് നിന്ന് കളിക്കളത്തിലേക്ക് തിരിച്ചുവന്ന തിയാഗോ സിൽവ
മരണമുഖത്തുന്ന് നിന്ന് കളിക്കളത്തിലേക്ക് തിരിച്ചുവന്ന തിയാഗോ സിൽവ
https://2.bp.blogspot.com/-zad1CtoVc_o/WxusHyYafXI/AAAAAAAAAhE/HXUyQDg4-lEEiwSC_0lZPRB-aglHTniywCLcBGAs/s640/thiago%2Bsilva.jpg
https://2.bp.blogspot.com/-zad1CtoVc_o/WxusHyYafXI/AAAAAAAAAhE/HXUyQDg4-lEEiwSC_0lZPRB-aglHTniywCLcBGAs/s72-c/thiago%2Bsilva.jpg
Sports Globe
http://www.sportsglobe.in/2018/06/life-story-if-thiago-silva.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/06/life-story-if-thiago-silva.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy