ഇം ഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും പ്രതിഭാസമ്പന്നനായ പ്ലേമേക്കറാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന് ഡിബ്രൂയിന്. ലോകകപ്പ് പ്രതീക്ഷകളുമായ...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും പ്രതിഭാസമ്പന്നനായ പ്ലേമേക്കറാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന് ഡിബ്രൂയിന്. ലോകകപ്പ് പ്രതീക്ഷകളുമായി ബല്‍ജിയം റഷ്യയിലേക്ക് എത്തുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നതും ഡിബ്രൂയിന്റെ കാലുകളെയാണ്. ബല്‍ജിയത്തിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ ഡിബ്രൂയിന് പങ്കുവയ്ക്കുന്നു.
ഇംഗ്ലണ്ട്, പാനമ, ടുണീഷ്യ എന്നിവരടങ്ങിയ ആദ്യ എതിരാളികളെക്കുറിച്ച്?
ലോകകപ്പിന് എത്തുമ്പോള്‍ ആദ്യറൗണ്ട് കടക്കുക എന്നതാണ് ആദ്യ ലക്ഷ്യം. ഇതില്‍ തന്നെ ഗ്രൂപ്പ് ചാമ്പ്യന്മാരാവുക എന്നതാണ് പ്രധാനം. വലിയ വെല്ലുവിളിയാണ് ഓരോ ടീമും. എല്ലാവരും ഒരേ ലക്ഷ്യത്തിനായി കളിക്കുന്നവരാണ്. ഇതുകൊണ്ടുതന്നെ ഒരുകളിയും അനായാസമായിക്കില്ല. പക്ഷേ, വെല്ലുവിളി നേരിടാന്‍ ബല്‍ജിയം തയ്യാറായിക്കഴിഞ്ഞു.
ബല്‍ജിയത്തിന്റെ പ്രധാനതാരങ്ങളെല്ലാം ഇംഗ്ലീഷ് ലീഗില്‍ കളിക്കുന്നത് ഗൂണംചെയ്യുമോ?
ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ലീഗുകളില്‍ ഒന്നാണ് ഇംഗ്ലണ്ടിലേത്. ഇവിടെ സ്ഥിരമായി കളിക്കുന്നത് ഏതൊരു കളിക്കാരന്റെയും നിലവാരമുയര്‍ത്തും. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാവും. ടീമെന്ന നിലയില്‍ ബല്‍ജിയത്തിനും ഇത് ഗുണം ചെയ്യും.
ബല്‍ജിയത്തിനെതിരെ ഇംഗ്ലണ്ടിന് വ്യക്തമായ ആധിപത്യമുണ്ട്?
ഇംഗ്ലണ്ട് എപ്പോഴും മികച്ച ടീമാണ്. കണക്കുകളും അവര്‍ക്ക് അനുകൂലം. ജൂണ്‍ 28ന് ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ഞങ്ങളിതൊന്നും ഓര്‍ക്കില്ല. ജയം മാത്രമായിരിക്കും ലക്ഷ്യം. കളിക്കളത്തില്‍ ചരിത്രം ഒരുടീമിനെയും രക്ഷിക്കില്ല. ആ ദിവസം എങ്ങനെ കളിക്കുന്നു എന്നതാണ് പ്രധാനം. അപ്പോള്‍ നിങ്ങള്‍ക്ക് പുതുചരിത്രം കുറിക്കാം. അതിനാണ് ഞങ്ങളുടെ ശ്രമം.
റഷ്യയില്‍ എത്തുന്ന ടീമുകളില്‍ ഏറ്റവും മികച്ച മധ്യനിര ബല്ജിയത്തിന്റേതാണോ?
അങ്ങനെയൊരു വിശേഷണം സന്തോഷകരമാണ്. കടലാസില്‍ നല്ലതെന്ന് പറഞ്ഞിട്ട് കാര്യമില്ല. കളിക്കളത്തില്‍ മികവ് കാണിക്കണം. എന്തൊക്കെയുണ്ടായാലും കളി ജയിക്കുക എന്നതാണ് പ്രധാനം. വിശേഷണങ്ങളെക്കാള്‍ ടീമിന്റെ ജയത്തിനാണ് ഞാന്‍ ഇഊന്നല് നല്‍കുന്നത്.
കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയോടേറ്റ തോല്‍വി?
ക്വാര്‍ട്ടര്‍ ഫൈനില്‍ ഒറ്റ ഗോളിനായിരുന്നു ഞങ്ങളുടെ തോല്‍വി. ഗൊണ്‍സാലോ ഹിഗ്വയ്നാണ് ഗോള്‍ നേടിയത്. വേദനാജനകമായിരുന്നു പുറത്താവല്‍. ഇത്തവണ ആ പിഴവുകള്‍ ആവര്‍ത്തിക്കരുതെന്നാണ് കരുതുന്നത്. യുവനിരയാണ് ഇത്തവണത്തേത്.
യൂറോകപ്പ് ക്വാര്‍ട്ടറില്‍ വെയ്ല്സിനോടേറ്റ തോല്‍വി?
സാധ്യതാപട്ടികയില്‍ മുന്നിലുണ്ടായിരുന്ന ടീമായിരുന്നു ബല്‍ജിയം. എന്നിട്ടും ക്വാര്‍ട്ടറില്‍ വീണു. അതൊരു മുന്നറിയിപ്പായിരുന്നു. പിന്നെ ഇത് ഫുട്ബോളാണ് ആര്‍ക്കും ഒന്നും പ്രവചിക്കാനാവില്ല. എന്തായാലും അന്നത്തെ തോല്‍വിയില്‍ നിന്ന് ഞങ്ങള്‍ പാഠം പഠിച്ചു. നോക്കൗട്ട് റൗണ്ടില്‍ എങ്ങനെ കളിക്കണമെന്ന് മനസ്സിലാക്കി.
കോച്ച് റോബര്‍ട്ടോ മാര്ട്ടിനസിനെക്കുറിച്ച്?
്മാര്ട്ടിനസിന് കീഴില്‍ ബല്‍ജിയം മികച്ച ടീമായിക്കഴിഞ്ഞു. പതിമൂന്ന് കളിയില്‍ ഒന്നില്‍ മാത്രമേ തോറ്റിട്ടുള്ളൂ. പരിശീലനത്തിലും മത്സരത്തിലുമെല്ലാം ഏറ്റവും മികച്ച രീതികള്‍ അവലംബിക്കുന്നു. നിലവാരമുള്ള ഫുട്ബോളിന്റെ വക്താവാണ് അദ്ദേഹം.
പ്ലേമേക്കര്‍, ഗോള്‍ നേടുന്ന ഫോര്‍വേര്‍ഡ്, ഇതില്‍ ഏത് റോളാണ് ആഗ്രഹിക്കുന്നത്?
എന്റെ പാസില്‍ സഹതാരം ഗോള്‍ നേടുന്നതാണ് ഏറ്റവും സന്തോഷം നല്‍കുക. കോച്ചും സപ്പോര്‍ട്ടിംഗ് സ്റ്റാഫും നല്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആയിരിക്കും ഗ്രൗണ്ടില്‍ നമ്മള് കളിക്കുക. ടീമിന് വേണ്ടി കളിക്കുക എന്നതാണ് എന്റെ ലക്ഷ്യം. കളത്തില്‍ ഞാനെങ്ങനെ കളിക്കുമെന്നത് തീരുമാനിക്കുക കോച്ചായിരിക്കും.
Tags: Kevin de Bruyne, English Premiership, Liverpool, Egyptian striker, Mo Salah, Manchester City , Pep Guardiola, De Bruyne , World Cup, Belgium , Kompany

COMMENTS