ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ പ്രീമിയർ ലീഗ് ക്ലബ് ടോട്ടനവുമായുള്ള കരാർ പുതുക്കി. ആറുവർഷത്തേക്കാണ് പുതിയ കരാർ. ഇതോടെ 2024വെര കെയ്ൻ ടോട്...
ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ പ്രീമിയർ ലീഗ് ക്ലബ് ടോട്ടനവുമായുള്ള കരാർ പുതുക്കി. ആറുവർഷത്തേക്കാണ് പുതിയ കരാർ. ഇതോടെ 2024വെര കെയ്ൻ ടോട്ടനത്തിൽ തുടരും.
കോച്ച് മൌറിസ്യോ പൊച്ചെറ്റീനി ടോട്ടനവുമായുള്ള കരാർ നീട്ടിയതിന് പിന്നാലെയാണ് 24കാരനായ കെയ്നും ക്ലബുമായുള്ള പുതിയ കരാറിൽ ഒപ്പുവച്ചത്. കോച്ച് 2023 വരെയാണ് ടോട്ടനവുമായുള്ള കരാർ നീട്ടിയത്.
യൂറോപ്പിലെ പ്രമുഖ ക്ലബുകളെല്ലാം കെയ്നെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു. ഇക്കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗിൽ കെയ്ൻ 30 ഗോൾ നേടിയിരുന്നു. ടോട്ടനം ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിയത് കെയ്ൻറെ സ്കോറിംഗ് മികവിലായിരുന്നു.
Tags: England captain, Harry Kane,Tottenham, Mauricio Pochettino
COMMENTS