ലോകകപ്പിന് ഒരുനാള്‍ മാത്രം ശേഷിക്കേ കോച്ചിനെ പുറത്താക്കുക. അതും ആ കോച്ചിന് കീഴില്‍ ഒറ്റക്കളിപോലും ടീം തോറ്റിട്ടില്ലെന്ന റെക്കോര്ഡുള്ളപ്പ...
ലോകകപ്പിന് ഒരുനാള്‍ മാത്രം ശേഷിക്കേ കോച്ചിനെ പുറത്താക്കുക. അതും ആ കോച്ചിന് കീഴില്‍ ഒറ്റക്കളിപോലും ടീം തോറ്റിട്ടില്ലെന്ന റെക്കോര്ഡുള്ളപ്പോള്. സംഭവ്യമല്ലെന്ന് പൊതുവെ കരുതുന്ന കാര്യമാണ്. എന്നാല്‍ സ്പെയിന് ടീമില്‍ ഇത് സംഭവിച്ചിരിക്കുന്നു. ലോകകപ്പില്‍ പന്തുരുളാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേയാണ് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് കോച്ച് യുലന്‍ ലുപെട്ടോഗിയെ പുറത്താക്കിയത്. വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും പെരുമഴയായി എത്തിയെങ്കിലും സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ലൂയിസ് റുബൈലസിന് കുലുക്കമില്ല. തന്റെ തീരുമാനം നൂറുശതമാനം ശരിയെന്ന് ഉറച്ചു വിശ്വസിക്കുന്നും ഇദ്ദേഹം.
റയല്‍ മാഡ്രിഡ് സിനദിന്‍ സിദാന്റെ പിന്‍ഗാമിയായി ലുപെട്ടോഗിയെ പ്രഖ്യാപിച്ച് 24 മണിക്കൂര്‍ തികയും മുന്‍പാണ് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്റെ അപ്രതീക്ഷിത കടുത്ത നടപടി. ദേശീയ ടീമിന്റെ കോച്ച് സ്പെയ്ന്റെ മുഴുവന്‍ വികാരവും ഉള്‍ക്കൊള്ളണമെന്നും ഒരു ക്ലബിലേക്കായി ചുരുങ്ങരുതെന്നുമാണ് റുബൈലസ് പറയുന്നത്. റയല്‍, ബാഴ്സലോണ തര്‍ക്കവും സ്പെയന്, കാറ്റലോണിയ തര്‍ക്കവുമെല്ലാം തീരുമാനിച്ചിട്ടുണ്ടെന്ന് വ്യക്തം.
കോച്ചിനെ മാറ്റരുതെന്ന് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും ആന്ദ്രേസ് ഇനിയസ്റ്റയുമെല്ലാം ആവശ്യപ്പെട്ടെങ്കിലും റുബൈലസ് കുലുങ്ങിയില്ല. മോസ്കോയില്‍ നടന്ന നിര്‍ണായക ഫിഫ കോണ്‍ഗ്രസ് പോലും ഉപേക്ഷിച്ചാണ് റുബൈലസ് തിടുക്കപ്പെട്ട് കോച്ചിനെ പുറത്താക്കിയത്. ഒറ്റനോട്ടത്തില്‍ കോച്ചിനെ പുറത്താക്കിയതില്‍ അസ്വാഭാവികതള്‍ ഏറെകാണാം. എന്നാല്‍ പിന്നിലേക്ക് നോക്കിയാല്‍ റുബൈലസാണ് ശരിയെന്ന് വ്യക്തമാവും.
മെയ് 22നാണ് ലുപെട്ടോഗി സ്പെയ്ന്‍ കോച്ചായുള്ള കരാര്‍ പുതുക്കിയത്. ഈ സമയം ടീം വിട്ടുപോകുമെന്ന് ലുപെട്ടോഗിയോ അദ്ദേഹത്തിന്റെ ഏജന്റോ സുചനപോലും നല്‍കിയിരുന്നില്ല. ഒരുപക്ഷേ, ദേശീയ ടീമിനെക്കാള്‍ പേരും പ്രശസ്തിയും റയലില്‍ കിട്ടുമായിരിക്കാം. എങ്കിലും രാഷ്ട്രീയമായും വംശീയമായും വേര്‍തിരിവുകള്‍ നിലനില്‍ക്കുന്ന സ്പെയ്നില്‍ ലോകകപ്പ് തീരും വരെയെങ്കിലും റയലിലേക്ക് മാറുന്ന കാര്യം നീട്ടിലവയ്ക്കാന് ലൂപെട്ടോഗി തയ്യാറവണമായിരുന്നു.
സ്പാനിഷ് ടീമിലെ റയല്‍ താരങ്ങളോട് കോച്ചിന് വാല്‍സല്യം കൂടുമെന്നാണ് ഒരു ആക്ഷേപം. ഇത് ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും എസ് എഫ് എ ഭയന്നു. ഇതിന് പിന്നാലെയാണ് സാഹസികമായ പുറത്താക്കല്‍ തീരുമാനം വന്നത്.
കോച്ച് മാറുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന വാദവും റുബൈലസ് തള്ളിക്കളയുന്നു. കാരണം കളിക്കാര്‍ക്ക് സ്വീകാര്യനും ടീമിനൊപ്പം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഫെര്‍ണാണ്ടോ ഹിയറോയാണ് പുതിയ കോച്ച്. മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഹിയറോയ്ക്ക് സീനിയര്‍ താരങ്ങളുമായി അടുത്ത ബന്ധവുമാണുള്ളത്.
എന്തായാലും സ്പാനിഷ് ടീമിലെ പൊട്ടിത്തെറി കളിക്കളത്തില്‍ എങ്ങനെ ബാധിക്കുമെന്ന് ഉടനറിയാം. ശനിയാഴ്ച കരുത്തരായ പോര്ട്ടുഗലിനെതിരെയാണ് സ്പെയിനിന്റെ ആദ്യമത്സരം.

COMMENTS