ഏഷ്യന്‍ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യയെ പങ്കെടുപ്പിക്കണമെന്ന കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ അഭ്യർഥന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും കേന്ദ്രസ...
ഏഷ്യന്‍ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യയെ പങ്കെടുപ്പിക്കണമെന്ന കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ അഭ്യർഥന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും കേന്ദ്രസർക്കാരും കേട്ടു. ജക്കാർത്തയിൽ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിൽ മാറ്റുരയ്ക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീമിന് അനുമതി നൽകി.
ഇന്റർ കോണ്ടിനെന്റൽ കപ്പിനിടെയാണ് ഇന്ത്യക്ക് കളിക്കാന്‍ അവസരം ഒരുക്കണമെന്ന് കോൺസ്റ്റന്റൈൻ പരസ്യമായി ആവശ്യപ്പെട്ടത്. 23 വയസ്സിൽ താഴെയുള്ളവർക്കാണ് ഏഷ്യന്‍ ഗെയിംസ് ടീമിൽ കളിക്കാനാവുക. ഇന്റർ കോണ്ടിനെന്റൽ കപ്പ് ചാന്പ്യൻമാരായ ഇന്ത്യൻ ടീമിലെ പകുതിയോളം താരങ്ങൾ 23 വയസ്സിൽ താഴെയുള്ളവരാണ്. ഏഷ്യന്‍ ഗെയിംസിലെ മത്സര പരിചയം ഏഷ്യാകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും കോൺസ്റ്റന്റൈൻ പറയുന്നു.
ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യയുടെ പരിശീലന ക്യാന്പ് ജൂലൈയിൽ തുടങ്ങും. ഏ എഫ് സി കപ്പിൽ യു എ ഇ, തായ്ലൻഡ്, ബഹറിൻ എന്നിവർക്കൊമാണ് ഇന്ത്യ കളിക്കുക. അടുത്തവർഷം ജനുവരി അഞ്ച് മുതൽ ഫെബ്രുവരി ഒന്നുവരെയാണ് ഏ എഫ് സി കപ്പ്.

COMMENTS