മാഡ്രിഡ്: സിനദിന്‍ സിദാന്റെ പകരക്കാരനായി മുന്‍ ക്യാപ്റ്റന്‍ ഫെര്‍ണാണ്ടോ ഹിയറോ റയല്‍ മാഡ്രിഡ് കോച്ചാവുമെന്ന് റിപ്പോര്‍ട്ട്. ടോട്ടനത്തിന്...
റയലിനായി 450ലേറെ മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ഹിയറോ 2014ല്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ സഹപരിശീലകനായിരുന്നു. ആഞ്ചലോട്ടിയെ പുറത്താക്കിയപ്പോള്‍ ഹിയറോ മുഖ്യ പരിശീലകന് ആകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ബി ടീം കോച്ചായിരുന്നു സിദാനെ ചുമതല ഏല്പിക്കുകയായിരുന്നു.
റിയല്‍ ഒവെയ്ഡോയുടെ പരിശീലകനായിരുന്ന ഹിയറോ മലാഗയുടെ ജനറല്‍ മാനേജറായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് ഡയറക്ടറാണ്. ലാ ലീഗയില്‍ മാത്രം റയലിനായി 439 മത്സരത്തില്‍ കളിച്ചിട്ടുള്ള ഹിയറോ 102 ഗോള്‍ നേടിയിട്ടുണ്ട്.
സ്പെയ്നുവേണ്ടി 89 മത്സരങ്ങളില്‍ കളിച്ചു. 1994, 1998, 2002 ലോകകപ്പുകളില്‍ സ്പാനിഷ് ജഴ്സിയണിയുകയും ചെയ്തു.
Tags: Real Madrid, Zinadine Zidane, Fernando Hierro
COMMENTS