ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് സമനില വഴങ്ങിയതിന് പിന്നാലെ ബ്രസീലിന് മറ്റൊരു തിരിച്ചടികൂടി. സ്വിസ് താരങ്ങളുടെ മാരക ട...
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് സമനില വഴങ്ങിയതിന് പിന്നാലെ ബ്രസീലിന് മറ്റൊരു തിരിച്ചടികൂടി. സ്വിസ് താരങ്ങളുടെ മാരക ടാക്ലിംഗുകള്ക്ക് വിധേയനായ നെയ്മര്‍ വീണ്ടും പരിക്കിന്റെ പിടിയിലായി. നെയ്മര്‍ പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
ആദ്യ മത്സരത്തില്‍ സ്വിസ് താരങ്ങള്‍ പത്ത് തവണയാണ് നെയ്മറെ വീഴ്ത്തിയത്. മിക്കപ്പോഴും മാരകമായി ഫൗള്‍ ചെയ്തു. ഫെബ്രുവരിയില്‍ കാലിന് ശസ്ത്രക്രിയ ചെയ്ത അതേ സ്ഥാനത്തുതന്നെയാണ് ഇപ്പോള്‍ വീണ്ടും പരിക്കേറ്റിരിക്കുന്നത്. എങ്കിലും നെയ്മര്‍ 90 മിനിറ്റും കളിച്ചു. ഇതാണ് ആരാധകര്‍ക്ക് ആശ്വാസം നല്കുന്ന ഏകകാര്യം.
വെള്ളിയാഴ്ച കോസ്റ്റാറിക്കയ്ക്കെതിരെ നെയ്മറെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പകരം ഫിര്‍മിനോയോ ഡഗ്ലസ് കോസ്റ്റയോ ടീമിലെത്തുമെന്നാണ് സൂചന. സ്വിറ്റ്സര്‍ലന്‍ഡിനെതിരായ സമനിലയ്ക്ക് ശേഷം ടീം പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ അസാന്നിധ്യംകൊണ്ട് നെയ്മര്‍ ശ്രദ്ധിക്കപ്പെട്ടു.
ആദ്യമത്സരത്തില്‍ നെയ്മറിനെതിരെ കടുത്ത തന്ത്രങ്ങളാണ് നടപ്പാക്കിയതെന്ന് സ്വിസ് താരം റിക്കാര്‍ഡോ റോഡ്രിഗസ് പറഞ്ഞു. കളിക്കളത്തില്‍ ജയമാണ് ലക്ഷ്യം. അതിനായി ഓരോ ടീമുകളും വ്യത്യസ്ത തന്ത്രങ്ങളായിരിക്കും പ്രയോഗിക്കുകയെന്നും റോഡ്രിഗസ് കൂട്ടിച്ചേര്‍ത്തു. കളി കഴിഞ്ഞ ഉടനെ നെയ്മര്‍ ചികിത്സയക്ക് വിധേയനായിരുന്നു.
കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലും നെയ്മറിന് പരുക്കേറ്റിരുന്നു. കൊളംബിയന്‍ താരം സുനിഗയാണ് നെയ്മറെ ഗുരുതരമായി ഫൗള്‍ ചെയ്തത്.
Tags: World Cup Football, Switzerland , Brazil , World Cup game, Neymar,
ആദ്യ മത്സരത്തില്‍ സ്വിസ് താരങ്ങള്‍ പത്ത് തവണയാണ് നെയ്മറെ വീഴ്ത്തിയത്. മിക്കപ്പോഴും മാരകമായി ഫൗള്‍ ചെയ്തു. ഫെബ്രുവരിയില്‍ കാലിന് ശസ്ത്രക്രിയ ചെയ്ത അതേ സ്ഥാനത്തുതന്നെയാണ് ഇപ്പോള്‍ വീണ്ടും പരിക്കേറ്റിരിക്കുന്നത്. എങ്കിലും നെയ്മര്‍ 90 മിനിറ്റും കളിച്ചു. ഇതാണ് ആരാധകര്‍ക്ക് ആശ്വാസം നല്കുന്ന ഏകകാര്യം.
![]() |
നെയ്മറുടെ പരിക്കേറ്റ കാൽ |

COMMENTS